Sabarimala

ശബരിമല സ്വര്ണക്കൊള്ള: 2019-ലെ ദേവസ്വം ബോര്ഡ് അംഗങ്ങളും പ്രതിപ്പട്ടികയില്
ശബരിമലയിലെ സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട രണ്ടാമത്തെ എഫ്ഐആറിൽ 2019-ലെ ദേവസ്വം ബോർഡ് അംഗങ്ങളെ പ്രതികളാക്കി. എ. പത്മകുമാർ, കെ. രാഘവൻ, കെ.പി. ശങ്കരദാസ്, എൻ. വാസു എന്നിവരെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കട്ടിള കടത്തിയതുമായി ബന്ധപ്പെട്ട കേസിലാണ് ഈ നടപടി.

ശബരിമല സ്വര്ണ്ണക്കൊള്ള: സ്പോണ്സര് ഗോവര്ധനന്റെ മൊഴിയെടുക്കാന് പോലീസ്
ശബരിമല സ്വര്ണ്ണക്കൊള്ള കേസ് അന്വേഷണം കൂടുതല് സ്പോണ്സര്മാരിലേക്ക് നീങ്ങുന്നു. 2019ല് വാതില്പ്പാളികളില് സ്വര്ണം പൂശിയത് ഗോവര്ധനന് എന്ന സ്പോണ്സറാണെന്ന് ദേവസ്വം വിജിലന്സിന്റെ കണ്ടെത്തല്. ഈ വിഷയത്തില് അന്വേഷണ സംഘം സ്പോണ്സര് ഗോവര്ധനന്റെ മൊഴിയെടുക്കാന് നീക്കം നടത്തുകയാണ്.

ശബരിമല സ്വര്ണക്കൊള്ള: ദേവസ്വം ബോര്ഡിന് കുരുക്ക്, നിര്ണ്ണായക രേഖകള് പുറത്ത്
ശബരിമലയിലെ സ്വർണ്ണക്കൊള്ള കേസിൽ ദേവസ്വം ബോർഡിന് കൂടുതൽ കുരുക്കുകൾ ഉണ്ടാകാൻ സാധ്യത. 2019-ൽ കട്ടിളപ്പാളി കടത്തിക്കൊണ്ടുപോയ സംഭവം ബോർഡ് അറിഞ്ഞില്ലെന്ന വാദം നിലനിൽക്കില്ലെന്ന് സൂചന. ദേവസ്വം സെക്രട്ടറി പുറത്തിറക്കുന്ന ഉത്തരവുകൾ ബോർഡിന്റെ തീരുമാനപ്രകാരമാണെന്ന് തെളിയിക്കുന്ന ദേവസ്വം ആക്ടിന്റെ പകർപ്പ് പുറത്ത്.

ശബരിമല സ്വര്ണക്കൊള്ള: ശാസ്ത്രീയ പരിശോധനയ്ക്ക് പ്രത്യേക സംഘം; അന്വേഷണം കേരളത്തിന് പുറത്തേക്കും
ശബരിമലയിലെ സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. കേസിൽ ഉൾപ്പെട്ട സ്വർണ്ണപ്പാളികളുടെ ശാസ്ത്രീയമായ പരിശോധന നടത്താൻ സംഘം തീരുമാനിച്ചു. 2019 ലും 2025 ലുമായി സ്വർണ്ണപ്പാളികൾ അറ്റകുറ്റപ്പണികൾക്കായി പുറത്തേക്ക് കൊണ്ടുപോയിരുന്നു.

ശബരിമല സ്വർണ്ണക്കൊള്ള: പ്രത്യേക സംഘം അന്വേഷണം തുടങ്ങി
ശബരിമലയിലെ സ്വർണ്ണക്കൊള്ള കേസിൽ പ്രത്യേക അന്വേഷണ സംഘം അന്വേഷണം ആരംഭിച്ചു. കവർച്ച, വിശ്വാസവഞ്ചന, ഗൂഢാലോചന എന്നീ വകുപ്പുകൾ ചുമത്തി രണ്ട് എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഉണ്ണികൃഷ്ണൻ പോറ്റിയും ദേവസ്വം ബോർഡിലെ ഉദ്യോഗസ്ഥരും ചേർന്നാണ് തട്ടിപ്പ് നടത്തിയതെന്നാണ് വിവരം.

ശബരിമല റോപ്പ് വേ പദ്ധതി: കേന്ദ്ര സംഘം സ്ഥലപരിശോധന നടത്തി
ശബരിമല റോപ്പ് വേ പദ്ധതിയുടെ ഭാഗമായി കേന്ദ്ര സംഘം സന്നിധാനം, മരക്കൂട്ടം, പമ്പ ഹിൽടോപ്പ് എന്നിവിടങ്ങളിൽ സ്ഥലപരിശോധന നടത്തി. പദ്ധതിയുടെ അന്തിമ അനുമതി ലഭിക്കുന്നതുമായി ബന്ധപ്പെട്ടാണ് കേന്ദ്ര സംഘം രണ്ട് ദിവസങ്ങളിലായി സന്ദർശനം നടത്തിയത്. കേന്ദ്ര സംഘം നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും പദ്ധതിക്ക് അന്തിമ അനുമതി ലഭിക്കുക.

ശബരിമല സ്വർണക്കൊള്ള: ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്തു
ശബരിമല സ്വർണക്കൊള്ള കേസിൽ ക്രൈംബ്രാഞ്ച് കേസെടുത്തു. ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റി ഉൾപ്പെടെ 10 ദേവസ്വം ജീവനക്കാർ പ്രതികളാണ്. മോഷണം, വിശ്വാസവഞ്ചന, ഗൂഢാലോചന എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ശബരിമലയിൽ ദേവപ്രശ്നം നടത്തണമെന്ന് വിശ്വഹിന്ദു പരിഷത്ത്
മണ്ഡലകാലം ആരംഭിക്കുന്നതിന് മുമ്പ് ശബരിമലയിൽ ദേവപ്രശ്നം നടത്തണമെന്ന് വിശ്വഹിന്ദു പരിഷത്ത് ആവശ്യപ്പെട്ടു. അവിശ്വാസികളായ ഭരണകർത്താക്കൾ ഭഗവാന്റെ സ്വർണം മോഷ്ടിച്ചത് പുറത്തറിയാൻ കാരണം ഭഗവാന്റെ ഇച്ഛയാണെന്ന് വിശ്വഹിന്ദു പരിഷത്ത് പ്രസ്താവനയിൽ പറയുന്നു. കേരളത്തിലെ മുഴുവൻ ക്ഷേത്രങ്ങളുടെയും ഭരണ ചുമതല വിശ്വാസികൾക്ക് നൽകണമെന്നും വിശ്വഹിന്ദു പരിഷത്ത് ആവശ്യപ്പെട്ടു.

ശബരിമല സ്വര്ണ്ണക്കൊള്ള കേസ് ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് രജിസ്റ്റര് ചെയ്യും
ശബരിമല സ്വര്ണ്ണക്കൊള്ള കേസ് ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് രജിസ്റ്റര് ചെയ്യാന് തീരുമാനിച്ചു. കോടതി ഉത്തരവില് ഉള്പ്പെട്ടവരെ പ്രതികളാക്കും. ദേവസ്വം ഉദ്യോഗസ്ഥരെ പ്രതികളാക്കി കേസെടുക്കാനാണ് സാധ്യത.

ശബരിമല സ്വര്ണക്കേസില് ദേവസ്വം ബോര്ഡിനെതിരെ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്
ശബരിമലയിലെ സ്വർണ മോഷണത്തിൽ ദേവസ്വം ബോർഡിനെ പ്രതിക്കൂട്ടിലാക്കി ഹൈക്കോടതി. ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറിയ വാതിൽപ്പാളി ചെമ്പെന്ന് രേഖപ്പെടുത്തിയത് ദേവസ്വം ബോർഡാണെന്ന് കോടതി ഉത്തരവിൽ പറയുന്നു. സ്പോൺസറായ ഉണ്ണികൃഷ്ണൻ പോറ്റി ആകെ നൽകിയത് 3 ഗ്രാം സ്വർണ്ണം മാത്രമാണെന്നും കണ്ടെത്തലുണ്ട്.

ശബരിമലയിലെ സ്വർണം: ഉണ്ണികൃഷ്ണൻ പോറ്റി സ്വർണം കൈമാറിയത് കല്പേഷിനെന്ന് ഹൈക്കോടതി
ശബരിമലയിൽ നിന്ന് മോഷണം പോയ സ്വർണം ഉണ്ണികൃഷ്ണൻ പോറ്റി കൈമാറിയത് കല്പേഷിനാണെന്ന് ഹൈക്കോടതി ഉത്തരവിൽ പരാമർശമുണ്ട്. 2019 ഒക്ടോബർ 10-ന് കല്പേഷിന്റെ പക്കൽ 474.9 ഗ്രാം സ്വർണ്ണമാണ് എത്തിയത്. സ്മാർട്ട് ക്രിയേഷൻസ് കല്പേഷിനാണ് ഈ സ്വർണം കൈമാറിയതെന്ന് ഉണ്ണികൃഷ്ണൻ പോറ്റി പറഞ്ഞതായി റിപ്പോർട്ടുകളുണ്ട്.

ശബരിമല സ്വര്ണക്കൊള്ള: 9 ദേവസ്വം ഉദ്യോഗസ്ഥര് പ്രതികളായേക്കും
ശബരിമല സ്വർണ്ണക്കൊള്ള കേസിൽ ദേവസ്വം ബോർഡിലെ 9 ഉദ്യോഗസ്ഥർ പ്രതികളായേക്കും. ദേവസ്വം വിജിലൻസ് റിപ്പോർട്ടിൽ ഈ 9 ഉദ്യോഗസ്ഥരുടെ പേരെടുത്ത് വിമർശിച്ചിട്ടുണ്ട്. 2019ൽ സ്വർണ്ണപ്പാളി കൈമാറുമ്പോൾ സ്വർണ്ണത്തെ ചെമ്പെന്ന് ബോധപൂർവ്വം രേഖപ്പെടുത്തിയത് മുരാരി ബാബുവാണെന്ന് റിപ്പോർട്ടിൽ പറയുന്നു.