Sabarimala

ശബരിമല മണ്ഡല മകരവിളക്ക്: വെർച്വൽ ക്യൂ ബുക്കിംഗ് നാളെ മുതൽ
ശബരിമല മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിനുള്ള വെർച്വൽ ക്യൂ ബുക്കിംഗ് നാളെ ആരംഭിക്കും. പ്രതിദിനം 70000 പേർക്ക് വെർച്ചൽ ക്യൂ വഴി ബുക്ക് ചെയ്യാം. 2026 ജനുവരി 14-നാണ് ഇത്തവണത്തെ മകരവിളക്ക്.

ശബരിമല സ്വർണ്ണക്കൊള്ള: രണ്ടാം പ്രതി മുരാരി ബാബു റിമാൻഡിൽ
ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ രണ്ടാം പ്രതിയായ മുരാരി ബാബുവിനെ റിമാൻഡ് ചെയ്തു. ആരോഗ്യസ്ഥിതി കണക്കിലെടുത്ത് തെളിവെടുപ്പ് ഉടൻ ഉണ്ടാകില്ല. 2019, 2025 വർഷങ്ങളിലെ ദേവസ്വം ബോർഡ് അംഗങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിക്കാൻ സാധ്യത.

ശബരിമല സ്വര്ണക്കൊള്ള: നിര്ണായക രേഖകള് പിടിച്ചെടുത്ത് SIT
ശബരിമല സ്വര്ണക്കൊള്ളയുമായി ബന്ധപ്പെട്ട് നിര്ണായക രേഖകള് പ്രത്യേക അന്വേഷണ സംഘം പിടിച്ചെടുത്തു. ദേവസ്വം ആസ്ഥാനത്ത് SIT നടത്തിയ പരിശോധനയിലാണ് സ്വര്ണം പൂശിയതുമായി ബന്ധപ്പെട്ട രേഖകള് കണ്ടെത്തിയത്. രേഖകള് ലഭ്യമല്ലാത്തതിനാല് അന്വേഷണം എങ്ങുമെത്താതെ നില്ക്കുന്ന സാഹചര്യമുണ്ടായിരുന്നു.

ശബരിമല സ്വർണ കട്ടിള കേസ്: രണ്ടാം പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും
ശബരിമല സ്വർണ കട്ടിള മോഷണ കേസിൽ രണ്ടാം പ്രതിയായ മുരാരി ബാബുവിൻ്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ഇയാളെ ഇന്ന് റാന്നി കോടതിയിൽ ഹാജരാക്കും. മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയെ കോടതി റിമാൻഡ് ചെയ്തു.

ശബരിമല സ്വർണക്കൊള്ള: മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റി റിമാൻഡിൽ
ശബരിമല സ്വർണക്കൊള്ളക്കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയെ കോടതി റിമാൻഡ് ചെയ്തു. തിരുവനന്തപുരം സ്പെഷ്യൽ ജയിലിലേക്ക് ഇയാളെ മാറ്റും. അന്വേഷണം രണ്ടാംഘട്ടത്തിലേക്ക് കടന്നതോടെ 2019ലെയും 25ലെയും ദേവസ്വം ബോർഡ് അംഗങ്ങളെ ചോദ്യം ചെയ്യാനാണ് എസ്ഐടി നീക്കം.

ശബരിമല സ്വർണ മോഷണക്കേസ്: പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയെ റിമാൻഡ് ചെയ്തു
ശബരിമല സ്വർണ മോഷണക്കേസിലെ പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയെ റാന്നി കോടതി റിമാൻഡ് ചെയ്തു. കോടതിയിൽ ഹാജരാക്കിയപ്പോൾ പരാതികളില്ലെന്ന് പ്രതി അറിയിച്ചു. നവംബർ മൂന്നിന് വീഡിയോ കോൺഫറൻസ് വഴി വീണ്ടും കോടതിയിൽ ഹാജരാക്കും.

ശബരിമലയിൽ സുഖദർശനം വാഗ്ദാനം ചെയ്ത് തട്ടിപ്പ്; രണ്ട് ഡോളി തൊഴിലാളികൾ പിടിയിൽ
ശബരിമലയിൽ സുഖദർശനം വാഗ്ദാനം ചെയ്ത് ഭക്തരിൽ നിന്നും പണം തട്ടിയ രണ്ട് ഡോളി തൊഴിലാളികൾ അറസ്റ്റിലായി. കാസർഗോഡ് സ്വദേശികളായ ഭക്തരിൽ നിന്ന് 10,000 രൂപയാണ് തട്ടിയെടുത്തത്. വരി നിൽക്കാതെ ദർശനം നടത്താമെന്ന് വിശ്വസിപ്പിച്ചാണ് ഇവർ പണം വാങ്ങിയത്.

ശബരിമല സ്വർണ കുംഭകോണം: ദേവസ്വം ബോർഡ് അധികാരികളെ കേന്ദ്രീകരിച്ച് അന്വേഷണം
ശബരിമല സ്വർണ കുംഭകോണവുമായി ബന്ധപ്പെട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡ് അധികാരികളെ കേന്ദ്രീകരിച്ച് പ്രത്യേക അന്വേഷണ സംഘം അന്വേഷണം ആരംഭിച്ചു. 2019 മുതൽ 2025 വരെയുള്ള കാലയളവിലെ ബോർഡ് അംഗങ്ങളെ ചോദ്യം ചെയ്യാനാണ് നിലവിലെ തീരുമാനം. ഇതിന്റെ ഭാഗമായി അന്നത്തെ മിനിറ്റ്സ് രേഖകള് അന്വേഷണസംഘം ശേഖരിച്ച് വിശദമായ പരിശോധന നടത്തും.

ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിയെയും മുരാരി ബാബുവിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും
ശബരിമല സ്വർണ കവർച്ച കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിയെയും മുരാരി ബാബുവിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാൻ അന്വേഷണ സംഘം തീരുമാനിച്ചു. ഉണ്ണികൃഷ്ണൻ പോറ്റിയുടെ കസ്റ്റഡി കാലാവധി നാളെ അവസാനിക്കാനിരിക്കെയാണ് ഈ നീക്കം. ബെള്ളാരിയിൽ നിന്ന് പിടിച്ചെടുത്ത 608 ഗ്രാം സ്വർണം റാന്നി കോടതിയിൽ ഹാജരാക്കി.

ശബരിമല സ്വർണക്കൊള്ള: രണ്ടാം പ്രതി മുരാരി ബാബുവിനെ തിരുവനന്തപുരത്ത് എത്തിച്ചു, ഇന്ന് ചോദ്യം ചെയ്യും
ശബരിമല സ്വർണക്കൊള്ളക്കേസിൽ രണ്ടാം പ്രതി മുരാരി ബാബുവിനെ തിരുവനന്തപുരത്ത് എത്തിച്ചു. ഈഞ്ചയ്ക്കൽ ക്രൈംബ്രാഞ്ച് ഓഫീസിൽ വെച്ച് എസ്ഐടി ഇയാളെ ചോദ്യം ചെയ്യും. അതേസമയം, ശബരിമലയിൽ നിർണായക രേഖകൾ നശിപ്പിച്ചെന്നും സൂചനയുണ്ട്.

ശബരിമലയിലെ നിര്ണായക രേഖകള് കാണാനില്ല; അന്വേഷണം ഊര്ജ്ജിതമാക്കി
ശബരിമലയിലെ നിര്ണായക രേഖകള് നഷ്ടപ്പെട്ടതായി സൂചന. വിജയ് മല്യ സ്വര്ണം പൂശിയതുമായി ബന്ധപ്പെട്ട രേഖകള് കാണാനില്ല. പ്രത്യേക അന്വേഷണസംഘം ആവശ്യപ്പെട്ട രേഖകള് ലഭ്യമല്ലെന്ന് അധികൃതര് അറിയിച്ചു. തിരുവിതാംകൂര് ദേവസ്വം ബോര്ഡ് ഉദ്യോഗസ്ഥര് നടത്തിയ പരിശോധനയിലാണ് രേഖകള് കണ്ടെത്താനായില്ലെന്ന് വ്യക്തമായത്.

ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിയെ തിരുവനന്തപുരത്ത് എത്തിച്ചു, അന്വേഷണം ഊർജ്ജിതമാക്കി
ശബരിമല സ്വർണക്കൊള്ളക്കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയെ ബംഗളൂരുവിലും ചെന്നൈയിലും തെളിവെടുപ്പ് നടത്തിയ ശേഷം തിരുവനന്തപുരത്ത് തിരിച്ചെത്തിച്ചു. ബെല്ലാരിയിലെ സ്വർണ വ്യാപാരിയുടെ ജ്വല്ലറിയിൽ നിന്ന് കണ്ടെടുത്ത 400 ഗ്രാം സ്വർണം ദ്വാരപാലക ശിൽപത്തിന്റേതെന്ന് സ്ഥിരീകരിക്കുന്നതിനായി ശാസ്ത്രീയ പരിശോധനയ്ക്ക് അയയ്ക്കും. ഉണ്ണികൃഷ്ണൻ പോറ്റിയുടെ ഫ്ലാറ്റിൽ നിന്നും കണ്ടെടുത്ത ഭൂമിയിടപാട് രേഖകൾ വിശദമായി പരിശോധിക്കാൻ തീരുമാനിച്ചിട്ടുണ്ട്.