Sabarimala Theft

Sabarimala gold theft

ശബരിമല സ്വർണ കവർച്ചയിൽ അന്വേഷണം നടക്കട്ടെ; ഭിന്നശേഷി സംവരണത്തിൽ സർക്കാരിന് ഏകപക്ഷീയ നിലപാടില്ല: മുഖ്യമന്ത്രി

നിവ ലേഖകൻ

ശബരിമല സ്വർണ മോഷണവുമായി ബന്ധപ്പെട്ട് ദേവസ്വം ഭരണസമിതിയുടെ ഭാഗത്തുണ്ടായ വീഴ്ചയിൽ അന്വേഷണം നടക്കട്ടെയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി അധ്യാപക നിയമനം എല്ലാ വിഭാഗങ്ങൾക്കും നൽകണമെന്നാണ് സർക്കാർ നിലപാട്. ഭിന്നശേഷി സംവരണത്തിൽ ഏകപക്ഷീയമായ നടപടി സ്വീകരിക്കാൻ സർക്കാരിന് കഴിയില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Kerala Assembly session

ശബരിമല സ്വർണപ്പാളി മോഷണം: നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കാൻ സർക്കാർ തീരുമാനം

നിവ ലേഖകൻ

ശബരിമല സ്വർണപ്പാളി മോഷണവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ പ്രതിഷേധം ശക്തമായതിനെ തുടർന്ന് നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കാൻ സർക്കാർ തീരുമാനിച്ചു. വെള്ളിയാഴ്ച പരിഗണിക്കേണ്ടിയിരുന്ന ബില്ലുകൾ നാളെ പാസാക്കും. സഭയിൽ നാടകീയ രംഗങ്ങൾ അരങ്ങേറി, ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ ഉന്തും തള്ളുമുണ്ടായി.