Sabarimala Gold Theft

ശബരിമല സ്വർണക്കൊള്ള: മുൻ ദേവസ്വം പ്രസിഡന്റ് എ. പത്മകുമാർ കസ്റ്റഡിയിൽ
ശബരിമല സ്വർണക്കൊള്ളക്കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാറിനെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിൽ വാങ്ങി. കൊല്ലം വിജിലൻസ് കോടതിയാണ് രണ്ടു ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടുകൊണ്ട് ഉത്തരവിട്ടത്. സ്വർണക്കൊള്ളയിലെ മുഖ്യ സൂത്രധാരൻ എ. പത്മകുമാർ ആണെന്നും അതിനാൽ അദ്ദേഹത്തെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടത് അത്യാവശ്യമാണെന്നും അന്വേഷണ സംഘം വാദിച്ചു.

ശബരിമല സ്വര്ണ്ണക്കൊള്ള: മുന് ദേവസ്വം പ്രസിഡന്റ് എ. പത്മകുമാറിന്റെ വീട്ടില് പരിശോധന
ശബരിമല സ്വർണ്ണ കുംഭകോണ കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാറിൻ്റെ വീട്ടിൽ പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തി. ആറന്മുളയിലെ വീട്ടിൽ നിന്നാണ് നിർണ്ണായക രേഖകൾ കണ്ടെത്തിയത്. നിലവിൽ പത്മകുമാർ റിമാൻഡിലാണ്.

ശബരിമല സ്വർണ്ണ കവർച്ച: പത്മകുമാറിനെതിരെ ഗുരുതര ആരോപണങ്ങളുമായി റിമാൻഡ് റിപ്പോർട്ട്
ശബരിമല സ്വർണ്ണ കവർച്ചയുമായി ബന്ധപ്പെട്ട് അന്നത്തെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായിരുന്ന എ. പത്മകുമാറിനെതിരെ റിമാൻഡ് റിപ്പോർട്ട്. ദേവസ്വം മിനുട്സിൽ 'ചെമ്പുപാളി' എന്ന് സ്വന്തം കൈപ്പടയിൽ എഴുതിയത് എ. പത്മകുമാറാണെന്ന് റിപ്പോർട്ടിൽ പറയുന്നു. സ്വർണ്ണപ്പാളികൾ പുറത്തേക്ക് കൊണ്ടുപോകാൻ ഗൂഢാലോചന നടത്തിയെന്നും റിമാൻഡ് റിപ്പോർട്ടിൽ ഉണ്ട്.

ശബരിമല സ്വർണ്ണക്കൊള്ള: മുൻ ദേവസ്വം പ്രസിഡന്റ് എ. പദ്മകുമാർ അറസ്റ്റിൽ
ശബരിമല സ്വർണ്ണക്കൊള്ള കേസിൽ മുൻ ദേവസ്വം പ്രസിഡന്റ് എ. പദ്മകുമാറിനെ SIT അറസ്റ്റ് ചെയ്തു. തിരുവനന്തപുരത്തെ രഹസ്യ കേന്ദ്രത്തിൽ വെച്ച് എസ്ഐടി തലവൻ എസ്.പി. ശശിധരന്റെ നേതൃത്വത്തിലായിരുന്നു അദ്ദേഹത്തെ ചോദ്യം ചെയ്തത്. ഉണ്ണികൃഷ്ണൻ പോറ്റിക്ക് എ. പത്മകുമാർ ഒത്താശ ചെയ്തെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ വിലയിരുത്തൽ.

ശബരിമല സ്വർണക്കൊള്ളക്കേസിൽ എൻ. വാസുവിനെ കസ്റ്റഡിയിൽ വിട്ടു; എ. പത്മകുമാറിനെ ചോദ്യം ചെയ്യുന്നു
ശബരിമല സ്വർണക്കൊള്ളക്കേസിൽ പ്രതിയായ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ. വാസുവിനെ ഒരു ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടു. എൻ. വാസുവിനെതിരെ കോടതിക്ക് പുറത്ത് ബി.ജെ.പി പ്രവർത്തകർ മുദ്രാവാക്യം വിളിച്ചു പ്രതിഷേധിച്ചു. ഈ കേസിൽ തന്നെ എ. പത്മകുമാർ പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായിട്ടുണ്ട്.

ശബരിമല സ്വർണ്ണക്കൊള്ള: ഇ.ഡി അന്വേഷണത്തിനൊരുങ്ങുന്നു, ഹൈക്കോടതിയിൽ ഹർജി
ശബരിമല സ്വർണ്ണക്കൊള്ള കേസിൽ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് അന്വേഷണം ആരംഭിക്കുന്നു. ഇതിന്റെ ഭാഗമായി പ്രത്യേക അന്വേഷണസംഘം രജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ ആവശ്യപ്പെട്ട് ഇ.ഡി ഹൈക്കോടതിയിൽ ഹർജി നൽകി. സ്വർണ്ണക്കൊള്ളയിലൂടെ വ്യക്തിപരമായ നേട്ടങ്ങൾ ഉണ്ടാക്കുകയും അതുവഴി കള്ളപ്പണം വെളുപ്പിക്കൽ നടത്തുകയും ചെയ്തുവെന്നാണ് ഇ.ഡിയുടെ പ്രാഥമിക വിലയിരുത്തൽ.

ശബരിമല സ്വർണ്ണക്കൊള്ള: പ്രതിഷേധം ശക്തമാക്കാൻ യുഡിഎഫ്
ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് യുഡിഎഫ് വലിയ പ്രക്ഷോഭത്തിലേക്ക്. തദ്ദേശ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് സമരപരിപാടികൾ ആവിഷ്കരിക്കും. ബിജെപി നിലപാട് തുറന്നുക്കാട്ടുമെന്നും കോൺഗ്രസ് അറിയിച്ചു.

ശബരിമല സ്വര്ണക്കൊള്ള: ഉണ്ണികൃഷ്ണന് പോറ്റിയുടെ വിദേശയാത്രകള് അന്വേഷണത്തില്
ശബരിമല സ്വർണക്കൊള്ളക്കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ വിദേശയാത്രകൾ അന്വേഷണ പരിധിയിൽ. 2019-നും 2025-നും ഇടയിൽ നടത്തിയ യാത്രകളാണ് നിലവിൽ എസ്.ഐ.ടി അന്വേഷിക്കുന്നത്. ഹൈക്കോടതിയുടെ പരാമർശത്തെത്തുടർന്ന്, ഉണ്ണികൃഷ്ണൻ പോറ്റിയെ ചോദ്യം ചെയ്യുകയാണ്

ശബരിമല സ്വർണ്ണക്കൊള്ള: സർക്കാരും സിപിഐഎമ്മും കുറ്റവാളികളെ സംരക്ഷിക്കുന്നുവെന്ന് വി.ഡി. സതീശൻ
ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ മുൻ ദേവസ്വം കമ്മീഷണർ എൻ. വാസുവിലേക്ക് എത്താനുള്ള എല്ലാ തെളിവുമുണ്ടായിട്ടും അറസ്റ്റിലേക്ക് നീങ്ങുന്നില്ലെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. കുറ്റവാളികളെ സർക്കാരും സിപിഐഎമ്മും രാഷ്ട്രീയ നേതൃത്വം സംരക്ഷിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. യുഡിഎഫ് പറഞ്ഞ കാര്യങ്ങൾ തന്നെയാണ് കോടതിയും പറയുന്നതെന്നും സതീശൻ കൂട്ടിച്ചേർത്തു.

ശബരിമല സ്വർണക്കൊള്ള: ശാസ്ത്രീയ പരിശോധനയ്ക്ക് ഹൈക്കോടതി അനുമതി
ശബരിമല സ്വർണക്കൊള്ളക്കേസിൽ ശാസ്ത്രീയ പരിശോധന നടത്താൻ പ്രത്യേക അന്വേഷണ സംഘത്തിന് ഹൈക്കോടതി അനുമതി നൽകി. 2019 ലേയും 2025 ലേയും ദ്വാരപാലകപ്പാളി, സ്തംഭപ്പാളി എന്നിവ പരിശോധിക്കും. ഉണ്ണികൃഷ്ണൻ പോറ്റിയെ രാജ്യാന്തര വിഗ്രഹ കടത്തുകാരനുമായി കോടതി ഉപമിച്ചു.

ശബരിമല സ്വര്ണക്കൊള്ള: ദേവസ്വം ബോര്ഡിന് വീഴ്ച പറ്റിയെന്ന് ഹൈക്കോടതി
ശബരിമലയിലെ സ്വർണ്ണക്കൊള്ളയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന് വീഴ്ച പറ്റിയെന്ന് ഹൈക്കോടതി. സ്പോൺസറായി വന്ന ഉണ്ണികൃഷ്ണന് ശബരിമലയിൽ കൂടുതൽ സ്വാതന്ത്ര്യം ലഭിച്ചതിലും കോടതി സംശയം പ്രകടിപ്പിച്ചു. കേസ് മൂന്നാഴ്ചത്തേക്ക് മാറ്റി വെച്ചു.

ശബരിമല സ്വര്ണക്കൊള്ള: മുന് ദേവസ്വം പ്രസിഡന്റ് എന്. വാസുവിനെ ചോദ്യം ചെയ്ത് SIT
ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എൻ. വാസുവിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു. സ്വർണത്തിന്റെ ഭാരവ്യത്യാസം അന്നത്തെ ദേവസ്വം പ്രസിഡന്റ് റിപ്പോർട്ട് ചെയ്തില്ല എന്നതടക്കമുള്ള ആരോപണങ്ങളാണ് പ്രധാനമായും ഉയർന്നുവന്നത്. അന്വേഷണത്തിന്റെ ഭാഗമായി വരും ദിവസങ്ങളിൽ കൂടുതൽ ആളുകളെ ചോദ്യം ചെയ്യുമെന്നും സൂചനയുണ്ട്.