Sabarimala Gold Robbery

ശബരിമല സ്വര്ണക്കൊള്ള: മന്ത്രിമാരും ജയിലില് പോകും; രൂക്ഷ വിമര്ശനവുമായി ചെന്നിത്തല
ശബരിമലയിലെ സ്വർണ്ണക്കൊള്ളയിൽ മുഖ്യ സൂത്രധാരനെന്ന് കണ്ടെത്തിയ എ. പത്മകുമാറിൻ്റെ അറസ്റ്റിൽ പ്രതികരണവുമായി രമേശ് ചെന്നിത്തല. രണ്ട് ദേവസ്വം ബോർഡ് പ്രസിഡന്റുമാർ ജയിലിലായിരിക്കുന്നുവെന്നും, ഇതിന് പിന്നിൽ മന്ത്രിമാരടക്കമുള്ളവരുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ശബരിമലയിലെ സ്വർണം അടിച്ചുമാറ്റിയതിന് പിന്നിൽ സി.പി.ഐ.എമ്മിന്റെ ഉന്നത നേതാക്കളാണെന്നും മന്ത്രിമാരടക്കമുള്ളവർ ജയിലിൽ പോകുമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.

പത്മകുമാറിനെ അറസ്റ്റ് ചെയ്തതിൽ പ്രതികരണവുമായി മന്ത്രി വി. ശിവൻകുട്ടി
ശബരിമല സ്വർണ്ണക്കൊള്ള കേസിൽ മുൻ ദേവസ്വം പ്രസിഡന്റ് എ. പദ്മകുമാറിൻ്റെ അറസ്റ്റിൽ പ്രതികരണവുമായി മന്ത്രി വി. ശിവൻകുട്ടി. തെറ്റ് ചെയ്താൽ ആരും രക്ഷപ്പെടില്ലെന്നും കുറ്റക്കാരനെന്ന് കണ്ടാൽ പത്മകുമാർ ശിക്ഷിക്കപ്പെടുമെന്നും മന്ത്രി പറഞ്ഞു. വിദ്യാഭ്യാസ വകുപ്പിൽ അഴിമതിക്ക് ഒരിടവുമില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ശബരിമല സ്വർണക്കൊള്ള: ദേവസ്വം ബോർഡിനും പങ്ക്, മുൻ പ്രസിഡന്റ് എൻ. വാസുവിന്റെ റിമാൻഡ് റിപ്പോർട്ട് നിർണ്ണായകം
ശബരിമല സ്വർണക്കൊള്ളക്കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പങ്ക് വ്യക്തമാക്കുന്ന റിമാൻഡ് റിപ്പോർട്ട് പുറത്ത്. മുൻ പ്രസിഡന്റ് എൻ. വാസു സ്വർണം ചെമ്പാക്കിയത് ബോർഡംഗങ്ങളുടെ അറിവോടെയെന്ന് റിപ്പോർട്ട്. മുൻ ദേവസ്വം പ്രസിഡന്റ് എ പത്മകുമാറിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യും.

ശബരിമല സ്വര്ണക്കൊള്ള: മുന് ദേവസ്വം കമ്മീഷണറെ കസ്റ്റഡിയിലെടുത്തേക്കും
ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ മുൻ ദേവസ്വം കമ്മീഷണർ എൻ. വാസുവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാൻ സാധ്യത. ഹൈക്കോടതിയിൽ അന്തിമ റിപ്പോർട്ട് സമർപ്പിക്കാൻ രണ്ടാഴ്ച മാത്രമാണ് എസ്.ഐ.ടി സംഘത്തിന് മുന്നിലുള്ള സമയം. ആറന്മുളയിലെ ദേവസ്വം സ്ട്രോങ്ങ് റൂമിൽ ജസ്റ്റിസ് കെ.ടി. ശങ്കരൻ നടത്തുന്ന പരിശോധന തുടരുകയാണ്.

ശബരിമല സ്വർണ്ണ കവർച്ച: ഉണ്ണികൃഷ്ണൻ പോറ്റിക്കെതിരെ ഷൂ എറിഞ്ഞ് പ്രതിഷേധം; ഒക്ടോബർ 30 വരെ കസ്റ്റഡിയിൽ
ശബരിമല സ്വർണ്ണ കവർച്ചാ കേസിൽ അറസ്റ്റിലായ ഉണ്ണികൃഷ്ണൻ പോറ്റിക്കെതിരെ ഷൂ ഏറുണ്ടായി. കസ്റ്റഡിയിൽ കൊണ്ടുപോകുമ്പോൾ ബിജെപി പ്രവർത്തകരാണ് പ്രതിഷേധിച്ചത്. ഒക്ടോബർ 30 വരെ പോറ്റിയെ പ്രത്യേക അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിൽ വിട്ടു.