Sabarimala Gold Fraud

Sabarimala gold fraud

സ്വർണക്കൊള്ള: പത്മകുമാറിനെ സംരക്ഷിക്കില്ലെന്ന് ടി.പി. രാമകൃഷ്ണൻ

നിവ ലേഖകൻ

ശബരിമല സ്വർണക്കൊള്ളയിൽ എ. പത്മകുമാറിനെതിരെ നടപടിയെടുക്കാത്തതിൽ സി.പി.ഐയുടെ അതൃപ്തിക്ക് മറുപടിയുമായി എൽ.ഡി.എഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ രംഗത്ത്. കുറ്റം ആരോപിക്കപ്പെട്ടെന്ന് കരുതി ഒരാൾ കുറ്റവാളിയാകുന്നില്ലെന്നും കുറ്റവാളിയാണെങ്കിൽ സംരക്ഷിക്കാൻ പാർട്ടി തയ്യാറല്ലെന്നും അദ്ദേഹം വ്യക്തമാക്കി. സി.പി.ഐക്ക് അവരുടേതായ നിലപാടുകളുണ്ടാകാമെന്നും ടി.പി. രാമകൃഷ്ണൻ കൂട്ടിച്ചേർത്തു.