Sabarimala Gold Case

ശബരിമല സ്വര്ണക്കൊള്ള: എ. പത്മകുമാറിനെതിരെ നടപടി വൈകുന്നതില് സി.പി.ഐക്ക് ആശങ്ക
ശബരിമല സ്വർണ്ണക്കൊള്ളയിൽ അറസ്റ്റിലായ എ. പത്മകുമാറിനെതിരെ സി.പി.ഐ.എം നടപടി വൈകുന്നതിൽ സി.പി.ഐക്ക് ആശങ്ക. ഇത് തദ്ദേശ തിരഞ്ഞെടുപ്പിൽ തിരിച്ചടിയാകാൻ സാധ്യതയുണ്ടെന്ന് സി.പി.ഐ വിലയിരുത്തുന്നു. സ്വർണ്ണ പാളിയിൽ അറ്റകുറ്റപ്പണി നടത്താൻ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടതനുസരിച്ചാണ് അനുമതി നൽകിയതെന്ന് തന്ത്രിമാർ മൊഴി നൽകി.

ശബരിമല സ്വര്ണക്കൊള്ളക്കേസ്: പത്മകുമാറിൻ്റെ പാസ്പോര്ട്ട് പിടിച്ചെടുത്തു, ജയറാമിന്റെ മൊഴിയെടുക്കും
ശബരിമല സ്വർണക്കൊള്ളക്കേസിൽ പ്രതിയായ എ. പത്മകുമാറിൻ്റെ പാസ്പോർട്ട് SIT പിടിച്ചെടുത്തു. റെയ്ഡിലാണ് പാസ്പോർട്ട് കണ്ടെത്തിയത്. കേസിൽ നടൻ ജയറാമിൻ്റെ മൊഴി രേഖപ്പെടുത്തി സാക്ഷിയാക്കുന്ന കാര്യവും SITയുടെ പരിഗണനയിലുണ്ട്.

ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ കൂടുതൽ അറസ്റ്റുകളിലേക്ക്
ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ SITയുടെ അന്വേഷണം പുരോഗമിക്കുന്നു. തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗങ്ങളായ കെ.പി ശങ്കർദാസ്, എൻ.വിജയകുമാർ എന്നിവർ നിരീക്ഷണത്തിലാണ്. എ. പത്മകുമാറിൻ്റെ വീട്ടിൽ നിന്നും നിർണായകമായ സാമ്പത്തിക രേഖകൾ കണ്ടെടുത്തിട്ടുണ്ട്. ഉണ്ണികൃഷ്ണൻ പോറ്റിയെ എ. പത്മകുമാറിന് പരിചയപ്പെടുത്തിയവരെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നു.

ശബരിമല സ്വര്ണക്കൊള്ള: ദേവസ്വം ബോര്ഡ് മുന് പ്രസിഡന്റ് എ പത്മകുമാര് റിമാന്ഡില്
ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ അറസ്റ്റിലായ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാറിനെ റിമാൻഡ് ചെയ്തു. പ്രത്യേക അന്വേഷണസംഘം നാലുമണിക്കൂറോളം ചോദ്യം ചെയ്ത ശേഷം അറസ്റ്റ് ചെയ്ത പത്മകുമാറിനെ ഉടൻതന്നെ തിരുവനന്തപുരം സ്പെഷ്യൽ സബ് ജയിലിലേക്ക് മാറ്റും. ഈ കേസിൽ എത് ഉന്നതൻ ആയാലും മുഖം നോക്കാതെ നടപടിയുണ്ടാകുമെന്ന് ദേവസ്വം വകുപ്പും മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും അറിയിച്ചിട്ടുണ്ട്.

ശബരിമല സ്വര്ണക്കൊള്ള: കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്യണം; വി.ഡി. സതീശന്
ശബരിമല സ്വർണക്കൊള്ളക്കേസിൽ മുൻ ദേവസ്വം പ്രസിഡന്റ് എ. പത്മകുമാറിൻ്റെ അറസ്റ്റിൽ പ്രതികരണവുമായി വി.ഡി. സതീശൻ. സിപിഐഎം നേതാക്കളുടെ ജയിലിലേക്കുള്ള ഘോഷയാത്ര ആരംഭിച്ചു കഴിഞ്ഞെന്നും, ഇനി മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്യണമെന്നും വി.ഡി. സതീശൻ ആവശ്യപ്പെട്ടു. സ്വർണ്ണ കുംഭകോണത്തിൽ കടകംപള്ളി സുരേന്ദ്രനും പങ്കുണ്ടെന്നും സതീശൻ ആരോപിച്ചു.

പത്മകുമാറിൻ്റെ അറസ്റ്റിൽ പ്രതികരണവുമായി കടകംപള്ളി സുരേന്ദ്രൻ
സ്വർണ്ണക്കൊള്ള കേസിൽ എ. പത്മകുമാറിനെ അറസ്റ്റ് ചെയ്ത സംഭവത്തിൽ മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പ്രതികരിച്ചു. ദേവസ്വം ബോർഡിന്റെ പ്രവർത്തനങ്ങൾ സ്വതന്ത്രമാണെന്നും മന്ത്രി എന്ന നിലയിൽ തനിക്ക് ഇടപെടാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണം ശരിയായ ദിശയിലാണ് പുരോഗമിക്കുന്നതെന്നും കടകംപള്ളി വ്യക്തമാക്കി.

ശബരിമല സ്വർണ്ണക്കൊള്ള: പ്രതികളുടെ റിമാൻഡ് നീട്ടി; ജയശ്രീയുടെ ജാമ്യാപേക്ഷ തള്ളി
ശബരിമല സ്വർണ്ണക്കൊള്ള കേസിൽ പ്രതികളുടെ റിമാൻഡ് കാലാവധി നീട്ടി. ദേവസ്വം ബോർഡ് മുൻ സെക്രട്ടറി എസ്. ജയശ്രീയുടെ മുൻകൂർ ജാമ്യാപേക്ഷ പത്തനംതിട്ട ജില്ലാ സെഷൻസ് കോടതി തള്ളി. 2019-ലെ വിവാദ ഫയലുകൾ കൈകാര്യം ചെയ്ത ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി.

ശബരിമല സ്വർണക്കൊള്ള കേസ്: അന്വേഷണത്തിൽ എല്ലാം തെളിയുമെന്ന് ഉണ്ണികൃഷ്ണൻ പോറ്റി
ശബരിമല സ്വർണക്കൊള്ള കേസിൽ എസ്ഐടി കസ്റ്റഡിയിൽ തുടരുന്ന ഉണ്ണികൃഷ്ണൻ പോറ്റി അന്വേഷണത്തിലൂടെ എല്ലാം തെളിയുമെന്ന് പ്രതികരിച്ചു. വൈദ്യപരിശോധനയ്ക്ക് എത്തിയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. തട്ടിയെടുത്ത സ്വർണം എവിടെ ഒളിപ്പിച്ചു എന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ കണ്ടെത്താനായി അദ്ദേഹത്തിന്റെ വീട്ടിൽ എസ്.ഐ.ടി പരിശോധന നടത്തുകയാണ്.

ശബരിമല സ്വർണ്ണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിക്കെതിരെ ഷൂ എറിഞ്ഞ ബിജെപി നേതാവിനെതിരെ കേസ്
ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ കസ്റ്റഡിയിലുള്ള ഉണ്ണികൃഷ്ണൻ പോറ്റിക്കെതിരെ ഷൂ എറിഞ്ഞ സംഭവത്തിൽ ബിജെപി നേതാവിനെതിരെ റാന്നി പൊലീസ് കേസെടുത്തു. ആയിരൂർ മണ്ഡലം പ്രസിഡണ്ടായ സിനു എസ്. പണിക്കർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രത്യേക അന്വേഷണ സംഘം (SIT) കസ്റ്റഡിയിൽ കൊണ്ടുപോകുമ്പോളാണ് ഉണ്ണികൃഷ്ണൻ പോറ്റിക്കെതിരെ ഷൂ ഏറുണ്ടായത്.

ആറന്മുള ക്ഷേത്രത്തിലെ ആചാരലംഘന വിവാദം; വിശദീകരണവുമായി മന്ത്രി വി.എൻ വാസവൻ
ആറന്മുള ക്ഷേത്രത്തിലെ ആചാരലംഘന വിവാദത്തിൽ മന്ത്രി വി.എൻ. വാസവൻ വിശദീകരണവുമായി രംഗത്ത്. ഒരു ആചാര ലംഘനവും നടത്തിയിട്ടില്ലെന്നും വാസ്തവ വിരുദ്ധമായ കാര്യങ്ങളാണ് പ്രചരിക്കുന്നതെന്നും മന്ത്രി വാദിച്ചു. ശബരിമല സ്വർണ്ണ കൊള്ള വിവാദത്തിൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ അറസ്റ്റ് വൈകുന്നു എന്ന ആരോപണത്തിലും മന്ത്രി പ്രതികരിച്ചു.

ശബരിമല സ്വർണക്കൊള്ള: അന്വേഷണം ഹൈദരാബാദിലേക്കും; നിർണായക വിവരങ്ങൾ പുറത്ത്
ശബരിമല സ്വർണക്കൊള്ള കേസിൽ അന്വേഷണം ഹൈദരാബാദിലേക്ക് വ്യാപിപ്പിക്കുന്നു. ഹൈദരാബാദ് സ്വദേശി നാഗേഷും ഉണ്ണികൃഷ്ണൻ പോറ്റിയും തമ്മിലുള്ള ഇടപാടുകളിലാണ് സംശയം. ഇതിനിടെ ശബരിമല തിരുവാഭരണ രജിസ്റ്ററിലും ക്രമക്കേട് കണ്ടെത്തിയിട്ടുണ്ട്.