Sabarimala Gold

ശബരിമല സ്വര്ണ്ണക്കൊള്ള: മുഖ്യപ്രതി ഉണ്ണികൃഷ്ണന് പോറ്റി സ്വര്ണം വിറ്റെന്ന് കണ്ടെത്തല്
ശബരിമല സ്വര്ണ്ണക്കൊള്ളയിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന് പോറ്റി സ്വര്ണം വിറ്റതായി കണ്ടെത്തല്. കര്ണാടക ബെല്ലാരിയിലെ വ്യാപാരി ഗോവര്ധനാണ് പോറ്റി സ്വര്ണം വിറ്റെന്ന് മൊഴി നല്കിയത്. ഇതിന്റെ അടിസ്ഥാനത്തില് എസ്ഐടി ഇന്ന് ബംഗളൂരുവിലേക്ക് തിരിച്ചു.

പോലീസ് ചോരയിൽ മുക്കിയാലും അയ്യപ്പന്റെ പൊന്ന് എവിടെയെന്ന് ചോദിക്കും; രാഹുൽ മാങ്കൂട്ടത്തിൽ
കോൺഗ്രസ് നേതാക്കളെ പൊലീസ് ചോരയിൽ മുക്കിയാലും അയ്യപ്പന്റെ പൊന്ന് എവിടെയാണെന്ന് ചോദിക്കുമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പറഞ്ഞു. അയ്യപ്പന്റെ സ്വർണം ആർക്കാണ് വിറ്റതെന്നും, എത്ര കോടിക്കാണ് വിറ്റതെന്നും അവസാന ശ്വാസം വരെ ചോദിച്ചുകൊണ്ടേയിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അയ്യപ്പന്റെ പൊന്ന് കട്ടവരെ വെറുതെ വിടാൻ ഉദ്ദേശിക്കുന്നില്ലെന്നും രാഹുൽ വ്യക്തമാക്കി.

ശബരിമല സ്വര്ണക്കേസില് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില് ഹര്ജി
ശബരിമലയിലെ സ്വർണ്ണ മോഷണവുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. കൊല്ലം സ്വദേശിയായ ആർ. രാജേന്ദ്രനാണ് ഹർജി നൽകിയത്. ഭക്തർ വഴിപാടായി നൽകുന്ന സ്വർണം ഉൾപ്പെടെയുള്ളവ സൂക്ഷിക്കുന്ന സ്റ്റോർ റൂമിന്റെ വിവരങ്ങൾ ഡിജിറ്റലൈസ് ചെയ്ത് സൂക്ഷിക്കണമെന്നും ഹർജിക്കാരൻ ആവശ്യപ്പെടുന്നു.