Sabarimala Case

ശബരിമല സ്വർണക്കൊള്ള കേസ്: നടൻ ജയറാമിന്റെ മൊഴിയെടുക്കാൻ സാധ്യത
ശബരിമല സ്വർണക്കൊള്ള കേസിൽ നടൻ ജയറാമിന്റെ മൊഴിയെടുക്കാൻ എസ്ഐടി തീരുമാനിച്ചു. ഉണ്ണികൃഷ്ണൻ പോറ്റി ദ്വാരപാലക പാളികൾ ജയറാമിന്റെ വീട്ടിൽ കൊണ്ടുപോയിരുന്നു. പത്മകുമാറിനെ കസ്റ്റഡിയിൽ വാങ്ങാൻ അപേക്ഷ നൽകും.

ശബരിമല സ്വര്ണക്കൊള്ള: പത്മകുമാറിൻ്റെ പത്തനംതിട്ടയിലെ ഇടപാടുകളിൽ എസ്.ഐ.ടി അന്വേഷണം
ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ അറസ്റ്റിലായ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാറിൻ്റെ പത്തനംതിട്ടയിലെ ഇടപാടുകളിൽ എസ്.ഐ.ടി അന്വേഷണം ആരംഭിച്ചു. പത്മകുമാറിൻ്റെ ഉടമസ്ഥതയിലുള്ള വ്യാപാര സ്ഥാപനങ്ങളെക്കുറിച്ചാണ് പ്രധാനമായും അന്വേഷണം നടക്കുന്നത്. ഉണ്ണികൃഷ്ണൻ പോറ്റിക്ക് ഈ സ്ഥാപനങ്ങളിൽ പങ്കുണ്ടോയെന്നും എസ്.ഐ.ടി പരിശോധിക്കും.

ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ അയ്യപ്പൻ ആരെയും വെറുതെ വിടില്ലെന്ന് ജോർജ് കുര്യൻ
ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ അറസ്റ്റിലായവരെല്ലാം നിരീശ്വരവാദികളാണെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ പറഞ്ഞു. കേന്ദ്ര ഏജൻസികൾക്ക് നിയമപരമായി ഇടപെടാമെന്നും, അവർ ഇടപെടും എന്ന് വിശ്വസിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. സിപിഐഎമ്മിൽ ദാരിദ്ര്യം ഇല്ലാതിരിക്കാൻ സ്വർണം കട്ടുകൊണ്ടിരിക്കുകയാണെന്നും ജോർജ് കുര്യൻ പരിഹസിച്ചു.

ശബരിമല സ്വർണക്കൊള്ള കേസ്: മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ അറസ്റ്റിൽ
ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാറിനെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. തിരുവനന്തപുരത്ത് രഹസ്യ കേന്ദ്രത്തിൽ മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. വൈദ്യ പരിശോധനയ്ക്ക് ശേഷം ഇദ്ദേഹത്തെ കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കും.

ശബരിമല സ്വര്ണക്കൊള്ള: മുഖ്യ ആസൂത്രകന് പത്മകുമാറെന്ന് കണ്ടെത്തല്, അറസ്റ്റ്
ശബരിമല സ്വർണക്കൊള്ള കേസിൽ മുഖ്യ ആസൂത്രകൻ എ. പത്മകുമാറാണെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി. പത്മകുമാർ സാമ്പത്തിക നേട്ടമുണ്ടാക്കിയെന്നും ഉണ്ണികൃഷ്ണൻ പോറ്റിയുമായി ഗൂഢാലോചന നടത്തിയെന്നും കണ്ടെത്തിയിട്ടുണ്ട്. തിരുവനന്തപുരത്തെ രഹസ്യ കേന്ദ്രത്തിൽ ചോദ്യം ചെയ്യലിന് ശേഷം അദ്ദേഹത്തെ അറസ്റ്റ് ചെയ്തു.

ശബരിമല സ്വർണ്ണക്കൊള്ള കേസ്: എ. പത്മകുമാറിന് ഇന്ന് നിർണായകം
ശബരിമല സ്വർണ്ണക്കൊള്ള കേസിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാറിന് ഇന്ന് നിർണായക ദിനം. തെളിവുകൾ ലഭിച്ചാൽ അറസ്റ്റിലേക്ക് നീങ്ങാൻ സാധ്യത. എൻ. വാസുവിൻ്റെ മൊഴിയും പത്മകുമാറിന് കുരുക്കായിട്ടുണ്ട്.

ശബരിമല സ്വർണക്കൊള്ളക്കേസിൽ ജയശ്രീക്ക് തിരിച്ചടി; മുൻകൂർ ജാമ്യാപേക്ഷ തള്ളി
ശബരിമല സ്വർണക്കൊള്ളക്കേസിൽ ദേവസ്വം ബോർഡ് മുൻ സെക്രട്ടറി എസ്. ജയശ്രീയുടെ മുൻകൂർ ജാമ്യാപേക്ഷ പത്തനംതിട്ട ജില്ലാ സെഷൻസ് കോടതി തള്ളി. ദ്വാരകപാലക ശിൽപ്പപാളികൾ കൊടുത്തുവിടാനുള്ള ദേവസ്വം ബോർഡ് മിനുട്സിൽ എസ്. ജയശ്രീ തിരുത്ത് വരുത്തിയെന്നാണ് SITയുടെ കണ്ടെത്തൽ. ഇതോടെ ജയശ്രീയെ ഉടൻ അറസ്റ്റ് ചെയ്തേക്കും.

ശബരിമല സ്വർണ്ണക്കൊള്ള കേസ്: എ. പത്മകുമാറിനെ ഉടൻ ചോദ്യം ചെയ്യും
ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാറിനെ അന്വേഷണസംഘം ഉടൻ ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഹാജരാകാൻ അദ്ദേഹത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. സ്വർണ്ണക്കൊള്ളയിൽ പത്മകുമാറിൻ്റെ ഇടപെടലിനെക്കുറിച്ച് കൃത്യമായ തെളിവ് ലഭിച്ചാൽ അറസ്റ്റിലേക്ക് നീങ്ങാൻ സാധ്യതയുണ്ട്.

ശബരിമല സ്വർണക്കൊള്ള കേസ്: കൂടുതൽ അറസ്റ്റുകൾ, അന്വേഷണം ഊർജ്ജിതം
ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ ദേവസ്വം ബോർഡ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിനെ എസ്.ഐ.ടി കസ്റ്റഡിയിൽ വിട്ടു. മുൻ തിരുവാഭരണ കമ്മീഷണർ കെ.എസ്. ബൈജുവിനെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. കേസിൽ കൂടുതൽ ഉദ്യോഗസ്ഥർക്ക് പങ്കുണ്ടോയെന്ന് അന്വേഷണം തുടരുന്നു.

ശബരിമല സ്വർണ്ണക്കൊള്ള കേസ്: SIT ഇന്ന് ഹൈക്കോടതിയിൽ ഇടക്കാല റിപ്പോർട്ട് സമർപ്പിക്കും
ശബരിമല സ്വർണ്ണക്കൊള്ള കേസിൽ SIT ഇന്ന് ഹൈക്കോടതിയിൽ രണ്ടാമത്തെ ഇടക്കാല റിപ്പോർട്ട് സമർപ്പിക്കും. 2019 ൽ ദേവസ്വം കമ്മീഷണറായിരുന്ന എൻ വാസുവിനെ മൂന്നാം പ്രതിയായി ചേർത്താണ് റിപ്പോർട്ട് സമർപ്പിക്കുക. കസ്റ്റഡിയിലുള്ള ഉണ്ണികൃഷ്ണൻ പോറ്റിയെ എസ്ഐടി ചോദ്യം ചെയ്തുവരികയാണ്.

ശബരിമല സ്വര്ണക്കൊള്ള: മുരാരി ബാബുവിന്റെ കസ്റ്റഡി ഇന്ന് അവസാനിക്കും; കൂടുതൽ അറസ്റ്റുകൾക്ക് സാധ്യത
ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ മുരാരി ബാബുവിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. അദ്ദേഹത്തെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഉണ്ണികൃഷ്ണൻ പോറ്റിക്ക് ദേവസ്വം ബോർഡിൽ ചിലർ സഹായം നൽകിയതായി സൂചനയുണ്ട്.

ശബരിമല സ്വർണ്ണക്കൊള്ളക്കേസ്: രണ്ടാം പ്രതി മുരാരി ബാബുവിനെ കസ്റ്റഡിയിൽ വിട്ടു
ശബരിമല സ്വർണ്ണക്കൊള്ളക്കേസിലെ രണ്ടാം പ്രതി മുരാരി ബാബുവിനെ നാല് ദിവസത്തേക്ക് എസ്ഐടി കസ്റ്റഡിയിൽ വിട്ടു. റാന്നി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ഇതിനിടെ ശബരിമലയിൽ നിർണായക രേഖകൾ നശിപ്പിച്ചെന്നും സൂചനയുണ്ട്.