Sabarimala Case

ശബരിമല സ്വര്ണക്കൊള്ളക്കേസ്: പത്മകുമാറിൻ്റെ ജാമ്യാപേക്ഷ ഇന്ന് കൊല്ലം വിജിലൻസ് കോടതിയിൽ
ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാറിൻ്റെ ജാമ്യാപേക്ഷ ഇന്ന് കൊല്ലം വിജിലൻസ് കോടതി പരിഗണിക്കും. ബോർഡ് തീരുമാനത്തിന് കൂട്ടുത്തരവാദിത്തമുണ്ടെന്നും താൻ മാത്രം എങ്ങനെ പ്രതിയാകുമെന്നും പത്മകുമാർ ജാമ്യാപേക്ഷയിൽ ചോദിക്കുന്നു. പത്മകുമാറും ഉണ്ണികൃഷ്ണൻ പോറ്റിയും തമ്മിലുള്ള ബന്ധം ചൂണ്ടിക്കാട്ടി ജാമ്യാപേക്ഷയെ എതിർക്കാൻ പ്രോസിക്യൂഷൻ തീരുമാനിച്ചു.

ശബരിമല സ്വര്ണക്കൊള്ളക്കേസ്: ജാമ്യം തേടി എ. പത്മകുമാര്
ശബരിമല സ്വര്ണക്കൊള്ളക്കേസില് മുന് ദേവസ്വം ബോര്ഡ് പ്രസിഡന്റ് എ. പത്മകുമാര് ജാമ്യത്തിനായി കോടതിയെ സമീപിച്ചു. തനിക്ക് സ്വര്ണ്ണക്കൊള്ളയില് പങ്കില്ലെന്നും അന്വേഷണവുമായി സഹകരിച്ചുവെന്നും അദ്ദേഹം വാദിച്ചു. അതേസമയം, കേസിലെ ഏഴാം പ്രതി കെ.എസ്. ബൈജുവിന്റെ ജാമ്യാപേക്ഷ കോടതി തള്ളി.

ശബരിമല സ്വർണക്കൊള്ള: പത്മകുമാർ വീണ്ടും റിമാൻഡിൽ; നിർണായക മൊഴികൾ പുറത്ത്
ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാറിനെ വീണ്ടും റിമാൻഡ് ചെയ്തു. ഉണ്ണികൃഷ്ണൻ പോറ്റിയെ തനിക്ക് ശബരിമല വഴി മാത്രമാണ് അറിയുന്നതെന്നാണ് പത്മകുമാർ അന്വേഷണ സംഘത്തിന് നൽകിയിരിക്കുന്ന മൊഴി. കേസിൽ തന്ത്രി കണ്ഠരര് രാജീവരെ പ്രതികൂട്ടിൽ നിർത്തുന്ന മൊഴിയാണ് പത്മകുമാർ നൽകിയിരിക്കുന്നത്.

ശബരിമല സ്വർണക്കൊള്ള കേസ്: മുരാരി ബാബു ഹൈക്കോടതിയിലേക്ക്
ശബരിമല സ്വർണക്കൊള്ളക്കേസിൽ റിമാൻഡിൽ കഴിയുന്ന മുൻ ദേവസ്വം അഡ്മിനിസ്ട്രേറ്റർ മുരാരി ബാബു ഹൈക്കോടതിയെ സമീപിക്കുന്നു. കൊല്ലം വിജിലൻസ് കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്നാണ് ഹൈക്കോടതിയിലേക്ക് പോകുന്നത്. എല്ലാ അന്വേഷണങ്ങളിലും സഹകരിച്ചിട്ടും റിമാൻഡ് ചെയ്യുന്നത് നീതി നിഷേധമാണെന്ന് അദ്ദേഹം ജാമ്യഹർജിയിൽ പറയുന്നു.

ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ തന്ത്രിക്കെതിരെ മൊഴിയുമായി മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ്
ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ നിർണ്ണായക വഴിത്തിരിവ്. തന്ത്രി കണ്ഠരര് രാജീവരെ പ്രതിസ്ഥാനത്ത് നിർത്തി തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ.പത്മകുമാർ മൊഴി നൽകി. സ്വർണ്ണപ്പാളി അറ്റകുറ്റപ്പണിക്ക് അനുമതി നൽകിയത് തന്ത്രിയാണെന്നും ഉദ്യോഗസ്ഥർ ഉണ്ണികൃഷ്ണൻ പോറ്റിക്ക് പല സഹായങ്ങളും നൽകിയെന്നും അദ്ദേഹം SIT-ക്ക് നൽകിയ മൊഴിയിൽ പറയുന്നു.

ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ മുരാരി ബാബുവിന് ജാമ്യമില്ല; വിജിലൻസ് കോടതി ജാമ്യാപേക്ഷ തള്ളി
ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിന്റെ ജാമ്യാപേക്ഷ വിജിലൻസ് കോടതി തള്ളി. രണ്ടു കേസുകളിലും ജാമ്യാപേക്ഷ നൽകിയിരുന്നുവെങ്കിലും കോടതി ഇത് അംഗീകരിച്ചില്ല. ദ്വാരപാലക ശിൽപ്പത്തിലെ സ്വർണപ്പാളികൾ ചെമ്പുപാളിയെന്ന് രേഖപ്പെടുത്തിയത് മുരാരി ബാബുവായിരുന്നു.

ശബരിമല സ്വർണ്ണക്കൊള്ളക്കേസ്: വാസവന്റെയും ബൈജുവിൻ്റെയും ജാമ്യാപേക്ഷയിൽ വിധി ഉടൻ
ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ എൻ. വാസവൻ, കെ.എസ്. ബൈജു എന്നിവരുടെ ജാമ്യാപേക്ഷകളിലെ വാദം പൂർത്തിയായി. എൻ. വാസുവിൻ്റെ ജാമ്യാപേക്ഷയിൽ ഡിസംബർ 3-നും കെ.എസ്. ബൈജുവിൻ്റെ ജാമ്യാപേക്ഷയിൽ 29-നും വിധി പറയും. മുൻ ദേവസ്വം പ്രസിഡൻ്റ് എ. പത്മകുമാറിൻ്റെ കസ്റ്റഡി അപേക്ഷ നാളെ കൊല്ലം വിജിലൻസ് കോടതി പരിഗണിക്കും.

ശബരിമല സ്വർണ്ണക്കൊള്ള: എ. പത്മകുമാറിനെ കസ്റ്റഡിയിൽ വാങ്ങാൻ അന്വേഷണ സംഘം
ശബരിമല സ്വർണ്ണക്കൊള്ള കേസിൽ അറസ്റ്റിലായ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാറിനെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിൽ വാങ്ങും. മുൻ ബോർഡ് അംഗങ്ങളായ കെ.പി. ശങ്കരദാസിനെയും എൻ. വിജയകുമാറിനെയും ചോദ്യം ചെയ്യാനായി വിളിച്ചുവരുത്തും. ഉണ്ണികൃഷ്ണൻ പോറ്റിയുടെ തട്ടിപ്പിനിരയായ നടൻ ജയറാമിന്റെ മൊഴി ഉടൻ രേഖപ്പെടുത്താൻ അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്.

ശബരിമല സ്വർണക്കൊള്ള കേസ്: നടൻ ജയറാമിന്റെ മൊഴിയെടുക്കാൻ സാധ്യത
ശബരിമല സ്വർണക്കൊള്ള കേസിൽ നടൻ ജയറാമിന്റെ മൊഴിയെടുക്കാൻ എസ്ഐടി തീരുമാനിച്ചു. ഉണ്ണികൃഷ്ണൻ പോറ്റി ദ്വാരപാലക പാളികൾ ജയറാമിന്റെ വീട്ടിൽ കൊണ്ടുപോയിരുന്നു. പത്മകുമാറിനെ കസ്റ്റഡിയിൽ വാങ്ങാൻ അപേക്ഷ നൽകും.

ശബരിമല സ്വര്ണക്കൊള്ള: പത്മകുമാറിൻ്റെ പത്തനംതിട്ടയിലെ ഇടപാടുകളിൽ എസ്.ഐ.ടി അന്വേഷണം
ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ അറസ്റ്റിലായ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാറിൻ്റെ പത്തനംതിട്ടയിലെ ഇടപാടുകളിൽ എസ്.ഐ.ടി അന്വേഷണം ആരംഭിച്ചു. പത്മകുമാറിൻ്റെ ഉടമസ്ഥതയിലുള്ള വ്യാപാര സ്ഥാപനങ്ങളെക്കുറിച്ചാണ് പ്രധാനമായും അന്വേഷണം നടക്കുന്നത്. ഉണ്ണികൃഷ്ണൻ പോറ്റിക്ക് ഈ സ്ഥാപനങ്ങളിൽ പങ്കുണ്ടോയെന്നും എസ്.ഐ.ടി പരിശോധിക്കും.

ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ അയ്യപ്പൻ ആരെയും വെറുതെ വിടില്ലെന്ന് ജോർജ് കുര്യൻ
ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ അറസ്റ്റിലായവരെല്ലാം നിരീശ്വരവാദികളാണെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ പറഞ്ഞു. കേന്ദ്ര ഏജൻസികൾക്ക് നിയമപരമായി ഇടപെടാമെന്നും, അവർ ഇടപെടും എന്ന് വിശ്വസിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. സിപിഐഎമ്മിൽ ദാരിദ്ര്യം ഇല്ലാതിരിക്കാൻ സ്വർണം കട്ടുകൊണ്ടിരിക്കുകയാണെന്നും ജോർജ് കുര്യൻ പരിഹസിച്ചു.

ശബരിമല സ്വർണക്കൊള്ള കേസ്: മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ അറസ്റ്റിൽ
ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാറിനെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. തിരുവനന്തപുരത്ത് രഹസ്യ കേന്ദ്രത്തിൽ മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. വൈദ്യ പരിശോധനയ്ക്ക് ശേഷം ഇദ്ദേഹത്തെ കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കും.