Sabari Rail

Angamaly-Erumeli Sabari Rail Project

അങ്കമാലി-എരുമേലി ശബരി പാത: കേരളത്തിന്റെ സഹകരണമില്ലായ്മയിൽ കേന്ദ്രം ആശങ്കയിൽ

Anjana

അങ്കമാലി-എരുമേലി ശബരി പാതയുമായി ബന്ധപ്പെട്ട് കേരളത്തിന്റെ സഹകരണമില്ലായ്മയെ കുറിച്ച് കേന്ദ്രം ആശങ്ക പ്രകടിപ്പിച്ചു. ചെലവ് പങ്കിടുന്നതിലും ഭൂമി ഏറ്റെടുക്കുന്നതിലും സംസ്ഥാനം മൗനം പാലിക്കുന്നതായി കേന്ദ്രം അറിയിച്ചു. 3726 കോടി രൂപയാണ് പദ്ധതിക്ക് നിലവിൽ പ്രതീക്ഷിക്കുന്ന ചെലവ്.