കൊല്ലം ലോക്സഭാ മണ്ഡലത്തിൽ മുകേഷിനെ സ്ഥാനാർഥിയാക്കിയതിൽ പിഴവ് സംഭവിച്ചതായി സിപിഐഎം ജില്ലാ സെക്രട്ടറി എസ്. സുദേവൻ സമ്മതിച്ചു. പൊതുവോട്ടുകൾ കൂടുതൽ ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു തീരുമാനമെന്നും എന്നാൽ കണക്കുകൂട്ടൽ തെറ്റിപ്പോയെന്നും അദ്ദേഹം വ്യക്തമാക്കി. സമ്മേളന വാർത്തകൾ പുറത്തുപോകുന്നതിൽ എം.എ. ബേബി അതൃപ്തി പ്രകടിപ്പിച്ചു.