S Rajendran

മൂന്നാറില് ബിജെപിക്ക് വേണ്ടി വോട്ട് ചോദിച്ചിട്ടില്ലെന്ന് എസ് രാജേന്ദ്രന്
മൂന്നാറിലെ ബിജെപി സ്ഥാനാർത്ഥിക്ക് വേണ്ടി താൻ വോട്ട് അഭ്യർത്ഥിച്ചിട്ടില്ലെന്ന് ദേവികുളം മുൻ എംഎൽഎ എസ്. രാജേന്ദ്രൻ പറഞ്ഞു. നിലവിൽ ഒരു രാഷ്ട്രീയ പാർട്ടിയിലും താനംഗമല്ലെന്നും സിപിഐഎമ്മിന് വോട്ട് ചെയ്യണമെന്ന് പറയാൻ താൽപര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷമാണ് എസ്. രാജേന്ദ്രൻ സിപിഐഎമ്മുമായി അകന്നത്.

വ്യാജ പീഡനക്കേസ്: ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്ന് എസ്. രാജേന്ദ്രൻ
മൂന്നാർ ഗവൺമെൻ്റ് കോളജിലെ വ്യാജ പീഡനക്കേസിൽ അധ്യാപകൻ ആനന്ദ് വിശ്വനാഥിന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി സി.പി.ഐ.എം നേതാവ് എസ്. രാജേന്ദ്രൻ രംഗത്ത്. തൻ്റെ നേതൃത്വത്തിലാണ് വ്യാജ പരാതി തയ്യാറാക്കിയതെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് എസ്. രാജേന്ദ്രൻ വ്യക്തമാക്കി. അധ്യാപകനെതിരെ പെൺകുട്ടികൾ മാനസികമായി ഉപദ്രവിക്കുന്നു എന്ന് പരാതിപ്പെട്ടതിന് ശേഷം താൻ അവരെ സമീപിച്ചിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മൂന്നാർ സഹകരണ ബാങ്ക് ക്രമക്കേട്: നിഷ്പക്ഷ അന്വേഷണം ആവശ്യപ്പെട്ട് എസ് രാജേന്ദ്രൻ
മൂന്നാർ സർവീസ് സഹകരണ ബാങ്കിലെ ക്രമക്കേടുകളിൽ നിഷ്പക്ഷ അന്വേഷണം ആവശ്യപ്പെട്ട് ദേവികുളം മുൻ എംഎൽഎ എസ് രാജേന്ദ്രൻ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് കത്ത് ...