Russian Oil

റഷ്യൻ എണ്ണ ഇറക്കുമതി: ട്രംപിന്റെ വാദം തള്ളി ഇന്ത്യ
റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയും ഡൊണാൾഡ് ട്രംപും തമ്മിൽ സംഭാഷണം നടത്തിയിട്ടില്ലെന്ന് ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ട്രംപിന്റെ പ്രസ്താവനക്കെതിരെ പ്രതിപക്ഷം വിമർശനം ഉന്നയിച്ചതിന് പിന്നാലെയാണ് മന്ത്രാലയം പ്രതികരണവുമായി രംഗത്തെത്തിയത്. അമേരിക്കയുമായുള്ള ബന്ധം ശക്തിപ്പെടുത്തി മുന്നോട്ട് പോകാൻ കഴിയുമെന്നും ഇന്ത്യ അറിയിച്ചു.

റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് നിർത്താൻ മോദി ഉറപ്പ് നൽകിയെന്ന് ട്രംപ്
റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് നിർത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറപ്പ് നൽകിയെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. റഷ്യയെ സാമ്പത്തികമായി ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങളിലെ ഒരു വലിയ ചുവടുവയ്പായിരിക്കുമിതെന്നും ട്രംപ് വ്യക്തമാക്കി. ചൈനയെയും അതു തന്നെ ചെയ്യാൻ പ്രേരിപ്പിക്കുമെന്നും ട്രംപ് പറഞ്ഞു.

റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് തുടരുമെന്ന് ധനമന്ത്രി
റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് തുടരുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ. രാജ്യത്തിന്റെ സാമ്പത്തിക താൽപ്പര്യങ്ങൾ മുൻനിർത്തിയാണ് ഈ തീരുമാനമെന്നും അവർ കൂട്ടിച്ചേർത്തു. റഷ്യ-യുക്രൈൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവനകൾ പുറത്തുവന്നതിന് പിന്നാലെയാണ് ധനമന്ത്രിയുടെ ഈ പ്രതികരണം.