Russia

ട്രംപിന്റെ ഭീഷണിയ്ക്ക് ഇന്ത്യയുടെ മറുപടി: റഷ്യയുമായുള്ള വ്യാപാരത്തില് ഇരട്ടത്താപ്പെന്ന് വിമർശനം
അമേരിക്ക കൂടുതൽ താരിഫ് ചുമത്തുമെന്ന ഭീഷണിക്ക് മറുപടിയുമായി ഇന്ത്യ രംഗത്ത്. യുക്രൈൻ സംഘർഷത്തിന് ശേഷം റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്തതിന് അമേരിക്കയും യൂറോപ്യൻ യൂണിയനും ഇന്ത്യയെ വിമർശിക്കുന്നതിനെ വിദേശകാര്യ മന്ത്രാലയം ചോദ്യം ചെയ്തു. തങ്ങളുടെ ദേശീയ താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ ഇന്ത്യക്ക് അറിയാമെന്നും മന്ത്രാലയം വ്യക്തമാക്കി.

റഷ്യയിൽ തുടർച്ചയായ ഭൂചലനം; സുനാമി മുന്നറിയിപ്പ്
റഷ്യയിൽ ഒരു മണിക്കൂറിനിടെ അഞ്ച് ഭൂചലനങ്ങൾ. റിക്ടർ സ്കെയിലിൽ 7.4 വരെ തീവ്രത രേഖപ്പെടുത്തി. അല്യൂട്ട്സ്കി ജില്ലയിൽ 60 സെൻ്റീമീറ്റർ വരെ ഉയരമുള്ള തിരമാലകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ട്.

റഷ്യയുമായുള്ള എണ്ണ ഇടപാട്: ഇന്ത്യയ്ക്കും ചൈനയ്ക്കും ഉപരോധ ഭീഷണിയുമായി നാറ്റോ
റഷ്യയുമായുള്ള എണ്ണ വ്യാപാരത്തിൽ ഇന്ത്യ, ചൈന, ബ്രസീൽ എന്നീ രാജ്യങ്ങൾക്കെതിരെ ഉപരോധം ഏർപ്പെടുത്താൻ നാറ്റോ സഖ്യം ഒരുങ്ങുന്നു. റഷ്യയുമായി വ്യാപാരബന്ധം തുടർന്നാൽ കടുത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് നാറ്റോ മുന്നറിയിപ്പ് നൽകി. റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനുമായി ബന്ധം സ്ഥാപിക്കാനും ഉക്രെയ്ൻ സംഘർഷം അവസാനിപ്പിക്കാൻ സമാധാന ചർച്ചകൾക്ക് മുൻകൈയെടുക്കാനും നാറ്റോ ഈ രാജ്യങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

യുക്രെയ്ൻ യുദ്ധം: 50 ദിവസത്തിനുള്ളിൽ കരാറായില്ലെങ്കിൽ റഷ്യക്ക് കനത്തSecondry നഷ്ട്ടം വരുമെന്ന് ട്രംപ്
യുക്രെയ്ൻ യുദ്ധം 50 ദിവസത്തിനുള്ളിൽ അവസാനിപ്പിക്കാനുള്ള കരാറിൽ എത്തിയില്ലെങ്കിൽ റഷ്യയുടെ വ്യാപാര പങ്കാളികൾക്കുമേൽ കനത്തSecondry തീരുവ ചുമത്തുമെന്ന് ട്രംപ്. റഷ്യയുമായി വ്യാപാരത്തിലേർപ്പെട്ടിരിക്കുന്ന രാജ്യങ്ങൾക്ക് ഇത് വലിയ തിരിച്ചടിയാകും. അമേരിക്കയുടെ പിന്തുണയ്ക്ക് യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലെൻസ്കി നന്ദി അറിയിച്ചു.

ഇറാന്റെ ആണവ കേന്ദ്രങ്ങള്ക്കെതിരായ ആക്രമണത്തെ അപലപിച്ച് റഷ്യ
ഇറാന്റെ ആണവ കേന്ദ്രങ്ങള്ക്ക് നേരെയുള്ള അമേരിക്കയുടെ ആക്രമണത്തെ റഷ്യ ശക്തമായി അപലപിച്ചു. അമേരിക്കയുടെ നടപടി ഉത്തരവാദിത്തമില്ലാത്തതാണെന്നും അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും റഷ്യ കുറ്റപ്പെടുത്തി. പശ്ചിമേഷ്യന് സംഘര്ഷം അവസാനിപ്പിക്കാന് നയതന്ത്ര, രാഷ്ട്രീയ നീക്കങ്ങള് അനിവാര്യമാണെന്നും റഷ്യ വ്യക്തമാക്കി.

റഷ്യൻ വ്യോമതാവളങ്ങളിൽ യുക്രൈൻ ആക്രമണം; 40 യുദ്ധവിമാനങ്ങൾ തകർത്തെന്ന് അവകാശവാദം
റഷ്യൻ വ്യോമതാവളങ്ങളിൽ യുക്രൈൻ നടത്തിയ ആക്രമണം വലിയ നാശനഷ്ട്ടങ്ങൾക്ക് കാരണമായി. ഒരേസമയം നാല് വ്യോമ കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയെന്നും, ഏകദേശം 40 യുദ്ധവിമാനങ്ങൾ തകർത്തെന്നും യുക്രൈൻ അവകാശപ്പെട്ടു. റഷ്യ ആക്രമണം സ്ഥിരീകരിച്ചിട്ടുണ്ട്.

ലഖ്നൗവിൽ ബ്രഹ്മോസ് മിസൈൽ നിർമ്മാണ യൂണിറ്റ് ഉദ്ഘാടനം ചെയ്തു
ലഖ്നൗവിൽ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ബ്രഹ്മോസ് മിസൈൽ നിർമ്മാണ യൂണിറ്റ് ഉദ്ഘാടനം ചെയ്തു. പ്രതിവർഷം 80 മുതൽ 100 വരെ മിസൈലുകൾ നിർമ്മിക്കാൻ ശേഷിയുള്ള ഈ യൂണിറ്റ്, ഇന്ത്യയുടെ പ്രതിരോധ മേഖലയിലെ സുപ്രധാന മുന്നേറ്റമാണ്. 300 കോടി രൂപ മുതൽമുടക്കിൽ നിർമ്മിച്ച ഈ യൂണിറ്റിൽ 290 മുതൽ 400 കിലോമീറ്റർ വരെ ദൂരപരിധിയുള്ള മിസൈലുകൾ നിർമ്മിക്കും.

ഉക്രൈനുമായി നേരിട്ടുള്ള ചർച്ചയ്ക്ക് തയ്യാറെന്ന് പുടിൻ; മെയ് 15ന് ഇസ്താംബൂളിൽ ചർച്ച
യുദ്ധം അവസാനിപ്പിക്കുന്നതിനായി ഉക്രൈനുമായി നേരിട്ടുള്ള ചർച്ചയ്ക്ക് തയ്യാറാണെന്ന് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ അറിയിച്ചു. മെയ് 15-ന് ഇസ്താംബൂളിൽ ചർച്ച നടത്താൻ തയ്യാറാണെന്ന് അദ്ദേഹം വ്യക്തമാക്കി. ദീർഘകാലം നിലനിൽക്കുന്ന സമാധാനം പുനഃസ്ഥാപിക്കുന്നതിനായി ഉക്രൈനുമായി ചർച്ചകൾക്ക് റഷ്യ തയ്യാറാണെന്നും പുടിൻ അറിയിച്ചു.

ഇന്ത്യയ്ക്ക് പിന്തുണ പ്രഖ്യാപിച്ച റഷ്യയ്ക്ക് നന്ദി അറിയിച്ച് ജയശങ്കർ
ഇന്ത്യയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച റഷ്യയ്ക്ക് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ നന്ദി അറിയിച്ചു. പാകിസ്താനിൽ നിന്നുള്ള ഭീകരവാദവുമായി ബന്ധപ്പെട്ട വെല്ലുവിളികളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. രാജ്യത്തെ പ്രധാന സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് പാകിസ്താൻ നടത്തിയ വ്യോമാക്രമണം ഇന്ത്യ സ്ഥിരീകരിച്ചു.

റഷ്യൻ വിജയദിനാഘോഷത്തിൽ മോദി പങ്കെടുക്കില്ല
മോസ്കോയിൽ മെയ് 9 ന് നടക്കുന്ന റഷ്യയുടെ വിജയദിനാഘോഷത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കില്ല. പഹൽഗാമിലെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ഈ തീരുമാനം. റഷ്യൻ വിദേശകാര്യ വക്താവാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

യുക്രൈനുമായി ചർച്ചയ്ക്ക് തയ്യാറെന്ന് പുടിൻ വീണ്ടും
യുക്രൈനുമായി ഉപാധികളില്ലാതെ സമാധാന ചർച്ചകൾക്ക് തയ്യാറാണെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ വീണ്ടും ആവർത്തിച്ചു. യു.എസ്. പ്രതിനിധി സ്റ്റീവ് വിറ്റ്കോഫിനോടാണ് പുടിൻ ഈ നിലപാട് അറിയിച്ചത്. ഈ പ്രഖ്യാപനം ട്രംപും സെലൻസ്കിയും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ്.

സിഐഎ ഉദ്യോഗസ്ഥയുടെ മകൻ റഷ്യയ്ക്കുവേണ്ടി പോരാടി മരിച്ചു
യുക്രെയിനിൽ റഷ്യൻ സേനയ്ക്കൊപ്പം പോരാടവെ സിഐഎ ഉദ്യോഗസ്ഥയുടെ മകൻ കൊല്ലപ്പെട്ടു. മൈക്കൽ അലക്സാണ്ടർ ഗ്ലോസ് എന്ന 21-കാരനാണ് മരിച്ചത്. 2024 ഏപ്രിൽ 4-നായിരുന്നു സംഭവം.