Rupee Value

അമേരിക്കയുടെ അധിക നികുതി: രൂപയുടെ മൂല്യത്തിൽ റെക്കോർഡ് തകർച്ച
അമേരിക്കയുടെ അധിക നികുതി പ്രാബല്യത്തിൽ വന്നതോടെ രൂപയുടെ മൂല്യം സർവകാല താഴ്ചയിലേക്ക്. ഡോളറിനെതിരെ രൂപയുടെ മൂല്യം 88.29 ആയി ഇടിഞ്ഞു. കയറ്റുമതി മേഖലയ്ക്ക് നേട്ടമില്ലെങ്കിലും, വിദേശത്ത് നിന്ന് പണം അയക്കുന്നവർക്ക് ഇത് ഗുണകരമാകും.

ട്രംപിന്റെ ഭീഷണി: സ്വർണവില കുതിക്കുന്നു, രൂപയുടെ മൂല്യം ഇടിയുന്നു
ട്രംപിന്റെ ഇറക്കുമതി തീരുവ വർദ്ധിപ്പിക്കുമെന്ന ഭീഷണിയും ഫെഡറൽ റിസർവിന്റെ പലിശ നിരക്ക് കുറച്ചേക്കുമെന്ന സൂചനയും സ്വർണ്ണവിലയിൽ വർധനവുണ്ടാക്കുന്നു. ഡോളറിന് ആഗോള വിപണിയിൽ ലഭിക്കുന്ന സ്വീകാര്യത ഇന്ത്യൻ രൂപയുടെ മൂല്യത്തെ പ്രതികൂലമായി ബാധിക്കുന്നു. ഈ മാസം സ്വർണത്തിന് 1,760 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്.

ഓഹരി വിപണി തകർച്ചയിൽ; രൂപ ബലപ്പെടുത്താൻ റിസർവ് ബാങ്ക് ഡോളർ വിൽപ്പന തുടങ്ങി
ഓഹരി വിപണിയിലെ തിരിച്ചടിയും രൂപയുടെ മൂല്യത്തകർച്ചയും നേരിടാൻ റിസർവ് ബാങ്ക് ഡോളർ വിൽപ്പന ആരംഭിച്ചു. സെൻസെക്സും നിഫ്റ്റിയും ഒന്നര ശതമാനം ഇടിഞ്ഞു. വിദേശ നിക്ഷേപം പിൻവലിക്കപ്പെട്ടതും കമ്പനികളുടെ മോശം പ്രകടനവും വിപണിയെ സാരമായി ബാധിച്ചു.