RSS Ganageetham

വന്ദേഭാരത് ഉദ്ഘാടനത്തിൽ ഗണഗീതം പാടിയ സംഭവം; പൊതുമേഖലയെ കാവിവത്കരിക്കാനുള്ള നീക്കമെന്ന് കെ.സി. വേണുഗോപാൽ
എറണാകുളം-ബെംഗളൂരു വന്ദേഭാരത് ഉദ്ഘാടന ചടങ്ങിൽ വിദ്യാർത്ഥികളെ ആർഎസ്എസ് ഗണഗീതം പാടിപ്പിച്ചത് രാജ്യത്തെ പൊതുസംവിധാനത്തെ കാവിവത്കരിക്കാനുള്ള നീക്കത്തിൻ്റെ ഭാഗമാണെന്ന് കെ സി വേണുഗോപാൽ എംപി. മോദി ഭരണകൂടം സർക്കാർ സംവിധാനങ്ങളെ സംഘിവത്കരിക്കുകയാണെന്നും ഇത് ദേശീയ സങ്കൽപ്പങ്ങളെ അപമാനിക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുട്ടികളുടെ തലച്ചോറിലേക്ക് വർഗീയത കുത്തിവയ്ക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധം ഉയർത്തണമെന്നും വേണുഗോപാൽ ആവശ്യപ്പെട്ടു.

വന്ദേഭാരത് ഉദ്ഘാടനത്തിൽ ആർഎസ്എസ് ഗണഗീതം; പ്രതിഷേധം അറിയിച്ച് മുഖ്യമന്ത്രി
എറണാകുളം-ബംഗളൂരു വന്ദേഭാരത് സർവീസിൻ്റെ ഉദ്ഘാടന വേളയിൽ വിദ്യാർത്ഥികളെ കൊണ്ട് ആർഎസ്എസ് ഗണഗീതം പാടിപ്പിച്ച ദക്ഷിണ റെയിൽവേയുടെ നടപടിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത്. ഇത് ഭരണഘടനാ തത്വങ്ങളുടെ ലംഘനമാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. വർഗീയ വിഭജന രാഷ്ട്രീയം പ്രചരിപ്പിക്കുന്ന ആർഎസ്എസിൻ്റെ ഗാനം സർക്കാർ പരിപാടിയിൽ ഉൾപ്പെടുത്തിയത് പ്രതിഷേധാർഹമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.