ലഹരിവിരുദ്ധ നടപടികളുടെ ഫലപ്രാപ്തിയെ ചോദ്യം ചെയ്ത് റോജി എം. ജോൺ എംഎൽഎ നിയമസഭയിൽ. വലിയ മാഫിയകളെ തൊടാതെ ചെറിയ മീനുകളെ മാത്രം പിടിക്കുന്ന നടപടിയാണ് സർക്കാരിന്റേതെന്ന് വിമർശനം. മയക്കുമരുന്ന് മാഫിയയെ ഭയന്ന് പൊലീസ് നിഷ്ക്രിയരാണെന്നും ആരോപണം.