Rocket Launch

ഒമാൻ ബഹിരാകാശ സ്വപ്നങ്ങളിലേക്ക്; ‘ദുകം-2’ റോക്കറ്റ് വിക്ഷേപണത്തിന് ഒരുങ്ങുന്നു
ഒമാൻ ബഹിരാകാശ രംഗത്ത് പുതിയ ചുവടുവയ്പ്പിനൊരുങ്ങുന്നു. 'ദുകം-2' റോക്കറ്റ് അൽപസമയത്തിനകം വിക്ഷേപിക്കും. ഇന്ന് വൈകുന്നേരം 10 മുതൽ നാളെ രാവിലെ ആറു വരെയാണ് റോക്കറ്റ് വിക്ഷേപണത്തിനായി സമയം നിശ്ചയിച്ചിരിക്കുന്നത്. സ്റ്റെല്ലാർ കൈനറ്റിക്സുമായി സഹകരിച്ചാണ് ഒമാന്റെ ഈ നിർണായക ദൗത്യം നടക്കുന്നത്.

ഒമാന്റെ ദുകം-2 റോക്കറ്റ് വിക്ഷേപണത്തിനൊരുങ്ങുന്നു; അൽ വുസ്ത തീരത്ത് നിയന്ത്രണങ്ങൾ
ഒമാന്റെ ദുകം-2 റോക്കറ്റ് വിക്ഷേപണത്തിന് തയ്യാറെടുക്കുന്നു. ഇതിന്റെ ഭാഗമായി അൽ വുസ്ത തീരത്ത് ജൂലൈ 8, 9 തീയതികളിൽ മത്സ്യബന്ധനം ഉൾപ്പെടെയുള്ള സമുദ്ര പ്രവർത്തനങ്ങൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. 2027-ഓടെ പൂർണ്ണ തോതിലുള്ള വാണിജ്യ പ്രവർത്തനങ്ങൾക്ക് ശക്തമായ അടിത്തറ സ്ഥാപിക്കുക എന്നതാണ് ഒമാന്റെ ലക്ഷ്യം.

സ്റ്റാർഷിപ്പ് ഒമ്പതാം പരീക്ഷണ വിക്ഷേപണവും പരാജയം; റോക്കറ്റ് ഇന്ത്യൻ മഹാസമുദ്രത്തിൽ പതിച്ചു
സ്പേസ് എക്സിൻ്റെ സ്റ്റാർഷിപ്പ് ഒമ്പതാം പരീക്ഷണ വിക്ഷേപണ ദൗത്യം പരാജയപ്പെട്ടു. സൂപ്പർ ഹെവി ബൂസ്റ്റർ പൊട്ടിത്തെറിച്ചതിനെ തുടർന്ന് റോക്കറ്റ് ഇന്ത്യൻ മഹാസമുദ്രത്തിൽ പതിച്ചു. ഇന്ധന ടാങ്കിൽ ചോർച്ചയുണ്ടായെന്നും, പേലോഡ് വാതിലുകൾ തുറക്കാൻ കഴിയാതെ വന്നതിനാൽ ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിൽ എത്തിക്കാൻ സാധിച്ചില്ലെന്നും സ്പേസ് എക്സ് അറിയിച്ചു.