Road Inauguration

MC Road Inauguration

എംസി റോഡ് ഉദ്ഘാടന വിവാദം: എസ്ഐയെ കരുവാക്കി, രാഷ്ട്രീയ പകപോക്കലെന്ന് മാത്യു കുഴൽനാടൻ

നിവ ലേഖകൻ

മൂവാറ്റുപുഴ എംസി റോഡിന്റെ പുനർനിർമ്മാണം ട്രാഫിക് പോലീസ് ഉദ്യോഗസ്ഥനെ കൊണ്ട് ഉദ്ഘാടനം ചെയ്യിച്ചതിനെക്കുറിച്ചുള്ള പ്രതികരണവുമായി മാത്യു കുഴൽനാടൻ എംഎൽഎ രംഗത്ത്. തനിക്കെതിരെ പകപോക്കാൻ സിപിഐഎം രാഷ്ട്രീയപരമായ ഇടുങ്ങിയ മനസ്ഥിതി കാണിച്ചുവെന്നും ഇതിനായി ഒരു എസ്ഐയെ കരുവാക്കിയെന്നും അദ്ദേഹം ആരോപിച്ചു. ഈ വിഷയത്തിൽ നിയമപരവും രാഷ്ട്രീയപരവുമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.