Road Accident

ഷിരൂർ ദുരന്തത്തിന് ഇന്ന് ഒരു വർഷം; ഓർമ്മകൾക്ക് കണ്ണീരായി കണ്ണാടിക്കൽ
കോഴിക്കോട് കണ്ണാടിക്കൽ സ്വദേശിയായ ലോറി ഡ്രൈവർ അർജുൻ ഉൾപ്പെടെ 11 പേരുടെ ജീവനെടുത്ത ഷിരൂർ ദുരന്തത്തിന് ഇന്ന് ഒരു വർഷം തികയുന്നു. 2024 ജൂലൈ 16നായിരുന്നു കനത്ത മഴയിൽ ഷിരൂരിൽ മണ്ണിടിച്ചിലുണ്ടായത്. 72 ദിവസം നീണ്ടുനിന്ന രക്ഷാ ദൗത്യത്തിനൊടുവിലാണ് അർജുന്റെ മൃതദേഹാവശിഷ്ടവും ട്രക്കും ഗംഗാവലി പുഴയുടെ അടിത്തട്ടിൽ നിന്ന് കണ്ടെടുത്തത്.

അമേരിക്കയിൽ വാഹനാപകടം; ഹൈദരാബാദ് സ്വദേശികളായ നാലംഗ കുടുംബം വെന്തുമരിച്ചു
അമേരിക്കയിലെ ഗ്രീൻ കൗണ്ടിയിൽ വാഹനാപകടത്തിൽ നാലംഗ ഇന്ത്യൻ കുടുംബം മരിച്ചു. ഹൈദരാബാദ് സ്വദേശികളായ ശ്രീ വെങ്കട്ട്, ഭാര്യ തേജസ്വിനി, അവരുടെ രണ്ട് കുട്ടികൾ എന്നിവരാണ് മരിച്ചത്. ബന്ധുക്കളെ സന്ദർശിച്ച് അറ്റ്ലാന്റയിൽ നിന്ന് ഡാലസിലേക്ക് മടങ്ങുമ്പോൾ മിനി ട്രക്ക് ഇവരുടെ കാറിലിടിക്കുകയായിരുന്നു.

ജമ്മു-ശ്രീനഗർ ഹൈവേയിൽ ബസുകൾ കൂട്ടിയിടിച്ച് അപകടം; 36 തീർത്ഥാടകർക്ക് പരിക്ക്
ജമ്മു-ശ്രീനഗർ ഹൈവേയിൽ തീർഥാടകർ സഞ്ചരിച്ചിരുന്ന ബസുകൾ കൂട്ടിയിടിച്ച് 36 പേർക്ക് പരിക്ക്. ജമ്മു ഭഗവതി നഗറിൽ നിന്ന് പോയ വാഹനവ്യൂഹത്തിലെ ബസുകളാണ് അപകടത്തിൽപ്പെട്ടത്. ബ്രേക്ക് തകരാറിലായതാണ് അപകടകാരണമെന്ന് അധികൃതർ അറിയിച്ചു.

തൃശ്ശൂരിൽ ബൈക്ക് ബസിലിടിച്ച് യുവാവ് മരിച്ചു; അമ്മയ്ക്ക് പരിക്ക്
തൃശ്ശൂരിൽ അമ്മയും മകനും സഞ്ചരിച്ചിരുന്ന ബൈക്ക് അപകടത്തിൽപ്പെട്ടു. പൂങ്കുന്നം സ്വദേശി വിഷ്ണുദത്ത് (30) ആണ് മരിച്ചത്. കുഴിയിൽ വീഴാതിരിക്കാൻ വെട്ടിച്ചതിനെത്തുടർന്ന് ബൈക്ക് ബസിലിടിച്ചാണ് അപകടമുണ്ടായത്.

കൊഴിഞ്ഞാമ്പാറയിൽ കുഴിയിൽ വീണ് വീട്ടമ്മ മരിച്ച സംഭവം; പ്രതിഷേധം ശക്തം
പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ റോഡിലെ കുഴിയിൽ വീണ് വീട്ടമ്മ മരിച്ച സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. ബിജെപി, കോൺഗ്രസ് പ്രവർത്തകർ കൊഴിഞ്ഞാമ്പാറയിൽ അന്തർ സംസ്ഥാന പാത ഉപരോധിച്ചു. റോഡിലെ കുഴികൾ അടയ്ക്കാൻ നടപടിയുണ്ടായില്ലെങ്കിൽ വരും ദിവസങ്ങളിലും പ്രതിഷേധം ശക്തമാക്കാനാണ് തീരുമാനം.

വാഹനാപകടത്തില് മരിച്ച ഷൈന് ടോം ചാക്കോയുടെ പിതാവിന്റെ മൃതദേഹം തൃശൂരിലെത്തിച്ചു
ധർമ്മപുരിയിൽ വാഹനാപകടത്തിൽ മരിച്ച നടൻ ഷൈൻ ടോം ചാക്കോയുടെ പിതാവ് സി.പി. ചാക്കോയുടെ മൃതദേഹം തൃശ്ശൂരിൽ എത്തിച്ചു. അപകടത്തിൽ പരുക്കേറ്റ ഷൈൻ ടോമിനെയും മാതാവ് മറിയ കാർമലിനെയും തൃശ്ശൂരിലെ ആശുപത്രിയിലേക്ക് മാറ്റി. ഷൈനിന്റെ സഹോദരിമാർ വിദേശത്ത് നിന്ന് എത്തിയ ശേഷം പിതാവിൻ്റെ സംസ്കാരം നടക്കും.

പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ കുഴിയിൽ വീണ് യുവതിക്ക് ദാരുണാന്ത്യം
പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ റോഡിലെ കുഴിയിൽ വീണ് യുവതി മരിച്ചു. ഭർത്താവുമായി ബൈക്കിൽ സഞ്ചരിക്കുമ്പോൾ കുഴിയിൽ വീണ് റോഡിലേക്ക് തെറിച്ചു വീണ യുവതിയുടെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങുകയായിരുന്നു. കരുവപ്പാറ സെൻറ് പോൾസ് സ്കൂളിന് സമീപമായിരുന്നു അപകടം നടന്നത്.

കായംകുളത്ത് കുഴിയിൽ വീണ് രണ്ട് അപകടങ്ങൾ; ഒരാൾ മരിച്ചു, ഒരാൾക്ക് ഗുരുതര പരിക്ക്
കായംകുളത്ത് ദേശീയപാതയിലെ കുഴിയിൽ വീണ് മിനിറ്റുകളുടെ വ്യത്യാസത്തിൽ രണ്ട് അപകടങ്ങൾ. നൂറനാട് സ്വദേശിയായ 23 വയസ്സുള്ള ആരോമൽ മരണപ്പെട്ടു. മറ്റൊരു അപകടത്തിൽ ബൈക്ക് യാത്രികനായ യുവാവിന് ഗുരുതരമായി പരുക്കേറ്റു.

ഫറോക്കിൽ ബസ് അപകടം; ബൈക്ക് യാത്രികൻ മരിച്ചു
കോഴിക്കോട് ഫറോക്കിൽ ബസുകൾക്കിടയിൽപ്പെട്ട് പരിക്കേറ്റ ബൈക്ക് യാത്രികൻ മരിച്ചു. പൂച്ചേരിക്കുന്ന് സ്വദേശി ജഗദീഷ് ബാബുവാണ് മരിച്ചത്. മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

കുഴിയിൽ വീണ് ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ചു
കോഴിക്കോട് വടകര ദേശീയ പാതയിൽ സർവ്വീസ് റോഡിലെ കുഴിയിൽ വീണ് ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർ മരിച്ചു. ന്യൂ മാഹി ചാലക്കര സ്വദേശി ചാലിൽ സി കെ പി റഫീഖ് ആണ് മരിച്ചത്. കുഞ്ഞിപ്പള്ളിയിലെ സർവ്വീസ് റോഡിൽ നിന്ന് മെയിൻ റോഡിലേക്ക് കയറുന്നതിനിടെയാണ് അപകടം സംഭവിച്ചത്.

ഒറ്റപ്പാലത്ത് ബസ് ഇടിച്ച് യുവതിക്ക് ദാരുണാന്ത്യം; ഭർത്താവിന് ഗുരുതര പരിക്ക്
പാലക്കാട് ഒറ്റപ്പാലത്ത് ബസ് ഇടിച്ച് ഇരുചക്രവാഹന യാത്രക്കാരി മരിച്ചു. ഒറ്റപ്പാലം വേങ്ങേരി അമ്പലത്തിന് സമീപമായിരുന്നു അപകടം. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഭർത്താവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കിളിമാനൂരിൽ വാഹനാപകടം: കാൽനടയാത്രക്കാരൻ മരിച്ചു, പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി
തിരുവനന്തപുരം കിളിമാനൂരിൽ അജ്ഞാത വാഹനം ഇടിച്ചു കാൽനടയാത്രക്കാരൻ മരിച്ച സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. കിളിമാനൂർ - നഗരൂർ റോഡിൽ മധ്യവയസ്കനെ ഇടിച്ചിട്ട ശേഷം കാർ യാത്രക്കാർ കടന്നുകളഞ്ഞു. കിളിമാനൂർ ചെങ്കിക്കുന്ന് സ്വദേശി നന്ദകുമാർ ആണ് മരിച്ചത്.