Road Accident

മുരിങ്ങൂരിൽ വാഹനാപകടം; രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം
തൃശ്ശൂർ മുരിങ്ങൂരിൽ വാഹനാപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. കൊരട്ടി സ്വദേശി ഗോഡ്സൺ, അന്നനാട് സ്വദേശി ഇമ്മാനുവേൽ എന്നിവരാണ് മരിച്ചത്. ലോറിക്ക് പിറകിൽ ബൈക്ക് ഇടിച്ചു കയറിയതാണ് അപകട കാരണം.

കൊല്ലത്ത് ബസ് അപകടം: മത്സരയോട്ടത്തിനിടെ മധ്യവയസ്കൻ മരിച്ചു
കൊല്ലത്ത് ബസുകളുടെ മത്സരയോട്ടത്തിനിടെയുണ്ടായ അപകടത്തിൽ മധ്യവയസ്കൻ മരിച്ചു. തേവലക്കര സ്വദേശി അബ്ദുൽ മുത്തലിഫ് ആണ് മരിച്ചത്. അമിത വേഗത്തിലെത്തിയ ബസ് സ്കൂട്ടറിനെ മറികടക്കുന്നതിനിടെ ഇടിച്ചാണ് അപകടമുണ്ടായത്.

തെലങ്കാനയിൽ ട്രക്ക് ബസ്സിലിടിച്ച് 20 മരണം; അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി
തെലങ്കാനയിലെ മിർജഗുഡയിൽ ട്രക്ക് ബസ്സിലിടിച്ച് 20 പേർ മരിച്ചു. തെലങ്കാന സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ ബസ്സിലാണ് അപകടമുണ്ടായത്. അപകടത്തിൽ പരിക്കേറ്റവർക്ക് മികച്ച ചികിത്സ നൽകാൻ അധികൃതർക്ക് നിർദേശം നൽകിയിട്ടുണ്ട്.

മലപ്പുറത്ത് വാഹനാപകടത്തിൽ ദമ്പതികൾ മരിച്ചു; തിരുവനന്തപുരത്ത് സ്കൂൾ ബസ് അപകടത്തിൽ വിദ്യാർത്ഥികൾക്ക് പരിക്ക്
മലപ്പുറം പുത്തനത്താണിയിലുണ്ടായ വാഹനാപകടത്തിൽ ദമ്പതികൾ മരിച്ചു. മുഹമ്മദ് സിദ്ദീഖും ഭാര്യ റീസ എം. മൻസൂറുമാണ് മരിച്ചത്. തിരുവനന്തപുരം ബാലരാമപുരത്ത് സ്കൂൾ ബസ് അപകടത്തിൽപ്പെട്ട് നിരവധി വിദ്യാർത്ഥികൾക്ക് പരിക്കേറ്റു.

തൃശ്ശൂർ മുരിങ്ങൂരിൽ വീണ്ടും സർവ്വീസ് റോഡ് ഇടിഞ്ഞു; വീടുകളിൽ വെള്ളം കയറി
തൃശ്ശൂർ മുരിങ്ങൂരിൽ ദേശീയപാതയിലെ സർവ്വീസ് റോഡ് വീണ്ടും ഇടിഞ്ഞതിനെ തുടർന്ന് നിരവധി വീടുകളിലും കടകളിലും വെള്ളം കയറി. അശാസ്ത്രീയമായ നിർമ്മാണമാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു. ഇതിനു മുൻപും ഇതേ സംഭവം ആവർത്തിച്ചപ്പോൾ കളക്ടർ അടക്കമുള്ളവർ വേണ്ട നടപടികൾ എടുക്കാൻ പറഞ്ഞിട്ടും, യാതൊരു നടപടിയും ഉണ്ടായില്ലെന്ന് നാട്ടുകാർ കുറ്റപ്പെടുത്തി.

രാജസ്ഥാനിൽ സ്വകാര്യ ബസ്സിന് തീപിടിച്ച് 20 മരണം; അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി
രാജസ്ഥാനിൽ സ്വകാര്യ ബസ്സിന് തീപിടിച്ച് 20 പേർ മരിച്ചു. നിരവധി പേർക്ക് ഗുരുതരമായി പൊള്ളലേറ്റു. അപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ട് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. സംഭവത്തിൽ രാജസ്ഥാൻ മുഖ്യമന്ത്രി ഭജൻലാൽ ശർമ്മ അന്വേഷണത്തിന് ഉത്തരവിട്ടു.

കിളിമാനൂർ അപകട കേസ്: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി
കിളിമാനൂരിൽ വയോധികൻ വാഹനാപകടത്തിൽ മരിച്ച കേസിൽ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. തിരുവനന്തപുരം ജില്ല ക്രൈംബ്രാഞ്ച് ഡിവൈഎസ്പി വിനു കുമാറിനാണ് അന്വേഷണ ചുമതല. അപകടത്തിന് ശേഷം വാഹനം അറ്റകുറ്റപണി ചെയ്തത് തെളിവ് നശിപ്പിക്കാനുള്ള ശ്രമമാണെന്ന് കണ്ടെത്തിയിരുന്നു.

കൊട്ടാരക്കരയിൽ ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ച് മൂന്ന് യുവാക്കൾ മരിച്ചു
കൊട്ടാരക്കരയിൽ ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ച് മൂന്ന് യുവാക്കൾ മരിച്ചു. ആറ്റിങ്ങൽ, നീലേശ്വരം, മലപ്പുറം സ്വദേശികളാണ് മരിച്ചത്. പാലക്കാട് സ്വദേശിയായ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു.

കിളിമാനൂരിൽ പിക്കപ്പ് വാഹനാപകടം; ഡ്രൈവർ മരിച്ചു, രണ്ടുപേർക്ക് പരിക്ക്
തിരുവനന്തപുരം കിളിമാനൂരിൽ പിക്കപ്പ് വാഹനം അപകടത്തിൽപ്പെട്ട് ഡ്രൈവർ മരിച്ചു. രണ്ടുപേർക്ക് പരുക്കേറ്റു. നിലമേൽ സ്വദേശി ഷിബിനാണ് മരിച്ചത്. നിയന്ത്രണംവിട്ട വാഹനം റോഡരികിൽ സ്ഥാപിച്ചിരുന്ന സൂചനാ ബോർഡിലിടിച്ച് തകരുകയായിരുന്നു.

ആലപ്പുഴയിൽ കണ്ടെയ്നർ ലോറി ഇടിച്ച് കായികതാരം മരിച്ചു
ആലപ്പുഴ കലവൂരിൽ കണ്ടെയ്നർ ലോറി ഇടിച്ച് കായികതാരത്തിന് ദാരുണാന്ത്യം. കലവൂർ സ്വദേശിനി ലക്ഷ്മിലാൽ (18) ആണ് അപകടത്തിൽ മരിച്ചത്. സ്റ്റേഡിയത്തിലേക്ക് പരിശീലനത്തിന് പോകും വഴിയായിരുന്നു അപകടം. സ്കൂട്ടറിൽ ഉണ്ടായിരുന്ന സഹയാത്രിക നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു.

കൊല്ലം ഓച്ചിറയിൽ കെഎസ്ആർടിസി ബസ്സും ജീപ്പും കൂട്ടിയിടിച്ച് 3 മരണം
കൊല്ലം ഓച്ചിറയിൽ കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസ്സും ഥാർ ജീപ്പും കൂട്ടിയിടിച്ച് 3 പേർ മരിച്ചു. ഇന്ന് പുലർച്ചെ 6.30ഓടെയാണ് അപകടം നടന്നത്. ജീപ്പിൽ ഉണ്ടായിരുന്നവർ ഉറങ്ങിപ്പോയതാകാം അപകടത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

തൃശ്ശൂർ-കുറ്റിപ്പുറം പാതയിൽ ബസ് മറിഞ്ഞ് 17 പേർക്ക് പരിക്ക്
തൃശ്ശൂർ-കുറ്റിപ്പുറം സംസ്ഥാന പാതയിൽ പുലർച്ചെ ബസ് മറിഞ്ഞ് 17 പേർക്ക് പരിക്കേറ്റു. പുറ്റക്കര ഭാഗത്താണ് അപകടം നടന്നത്. പരിക്കേറ്റവരെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.