RJD

ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ്: കോൺഗ്രസ് 60 സീറ്റിൽ മത്സരിക്കും; തേജസ്വി യാദവ് നാമനിർദ്ദേശ പത്രിക സമർപ്പിക്കും
ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് 60 സീറ്റുകളിൽ മത്സരിക്കും. ആർജെഡിയുമായി സീറ്റ് പങ്കിടൽ ധാരണയിലെത്തി. ആർജെഡി നേതാവ് തേജസ്വി യാദവ് രാഘോപൂരിൽ നിന്ന് മത്സരിക്കും.

വടകരയിൽ ആർജെഡി നേതാവിന് വെട്ടേറ്റു; പ്രതി ഒളിവിൽ, അന്വേഷണം പുരോഗമിക്കുന്നു
കോഴിക്കോട് വടകരയിൽ ആർജെഡി നേതാവിന് വെട്ടേറ്റ സംഭവം ഉണ്ടായി. ആർജെഡി വില്യാപ്പള്ളി പഞ്ചായത്ത് ജോയിന്റ് സെക്രട്ടറി എം ടി കെ സുരേഷിനാണ് വെട്ടേറ്റത്. ലാലു എന്ന ശ്യാം ലാൽ ആണ് വടിവാൾ കൊണ്ട് വെട്ടിയത്.

ബിഹാർ ബിഡി വിവാദം: കോൺഗ്രസിനെയും ആർജെഡിയെയും കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
ബീഹാറിലെ ബിഡി വിവാദത്തിൽ കോൺഗ്രസിനെയും ആർജെഡിയെയും കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സംസ്ഥാനം പുരോഗമിക്കുമ്പോൾ അതിനെ അപമാനിക്കാൻ ശ്രമിക്കുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കൂടാതെ, നുഴഞ്ഞുകയറ്റക്കാരെ സംരക്ഷിക്കാൻ കോൺഗ്രസും ആർജെഡിയും ശ്രമിക്കുന്നുവെന്നും പ്രധാനമന്ത്രി ആരോപിച്ചു.

വിവാദ പോസ്റ്റിന് പിന്നാലെ മകനെ പുറത്താക്കി ലാലു പ്രസാദ് യാദവ്
ആർജെഡി നേതാവ് ലാലു പ്രസാദ് യാദവ് മകൻ തേജ് പ്രതാപ് യാദവിനെ പാർട്ടിയിൽ നിന്നും കുടുംബത്തിൽ നിന്നും പുറത്താക്കി. തേജ് പ്രതാപിന്റെ നിരുത്തരവാദിത്തപരമായ പെരുമാറ്റം പാർട്ടിക്കും കുടുംബത്തിനും യോജിച്ചതല്ലെന്ന് ലാലു പ്രസാദ് യാദവ് അറിയിച്ചു. യുവതിക്കൊപ്പമുള്ള ചിത്രം ഫേസ്ബുക്കിൽ പങ്കുവെച്ചതിന് പിന്നാലെയാണ് നടപടി.

ഔദ്യോഗിക വസതിയിൽ നിന്ന് സാധനങ്ങൾ മോഷ്ടിച്ചെന്ന് തേജസ്വി യാദവിനെതിരെ ബിജെപി ആരോപണം
ബിഹാറിൽ ആർജെഡി നേതാവ് തേജസ്വി യാദവ് ഔദ്യോഗിക വസതിയിൽ നിന്ന് സാധനങ്ങൾ മോഷ്ടിച്ചെന്ന് ബിജെപി ആരോപിച്ചു. സോഫ, എസി, കിടക്കകൾ തുടങ്ങിയവ കാണാതായെന്നാണ് ആരോപണം. ആർജെഡി ഇത് നിഷേധിച്ചു.