Rishab Shetty

കാന്താര കേരളത്തിൽ തരംഗം; കളക്ഷൻ 52 കോടി കടന്നു
റിഷഭ് ഷെട്ടി തിരക്കഥ എഴുതി സംവിധാനം ചെയ്ത കാന്താര ചാപ്റ്റർ വൺ തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടുന്നു. ചിത്രം കേരളത്തിൽ നിന്ന് മാത്രം 52 കോടി രൂപ കളക്ഷൻ നേടി. കെജിഎഫ് 2, ബാഹുബലി 2 തുടങ്ങിയ സിനിമകളുടെ ലിസ്റ്റിലേക്ക് കാന്താരയും ഇടം നേടിയിരിക്കുകയാണ്.

ഒരാഴ്ചയിൽ 300 കോടി! ‘കാന്താര ചാപ്റ്റർ വൺ’ റെക്കോർഡ് കളക്ഷനുമായി മുന്നേറുന്നു
"കാന്താര ചാപ്റ്റർ വൺ" റിലീസ് ചെയ്ത് ഒരാഴ്ചയ്ക്കുള്ളിൽ 300 കോടി രൂപ കളക്ഷൻ നേടി. കന്നഡ സിനിമ ചരിത്രത്തിലെ രണ്ടാമത്തെ വലിയ വരുമാനം നേടുന്ന ചിത്രമാകാൻ ഒരുങ്ങുകയാണ് സിനിമ. റിഷഭ് ഷെട്ടി സംവിധാനം ചെയ്ത ഈ സിനിമയിൽ, ബെർമ്മൻ എന്ന കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിക്കുന്നത്.

കാന്താര ചാപ്റ്റർ 1: റിലീസിനു മുൻപേ 35 കോടി രൂപ നേടി
കാന്താര എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന്റെ പ്രീക്വൽ ആയി എത്തുന്ന കാന്താര ചാപ്റ്റർ 1 റിലീസിനു മുൻപേ 35 കോടി രൂപയുടെ വിതരണാവകാശം നേടി. ഋഷഭ് ഷെട്ടി ചിത്രം ഒക്ടോബർ 2-ന് പുറത്തിറങ്ങും. ഹോംബാലെ ഫിലിംസ് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ പ്രീ-റിലീസ് വില്പന ഇതിനോടകം തന്നെ വലിയ ശ്രദ്ധ നേടിയിരിക്കുകയാണ്.

കളർപ്ലാനറ്റ് സ്റ്റുഡിയോയുടെ വാർഷികാഘോഷത്തിൽ ഋഷഭ് ഷെട്ടി മുഖ്യാതിഥി
കാക്കനാട് പ്രവർത്തിക്കുന്ന കളർപ്ലാനറ്റ് സ്റ്റുഡിയോയുടെ വാർഷികാഘോഷത്തിൽ കന്നഡയിലെ നടനും സംവിധായകനുമായ ഋഷഭ് ഷെട്ടി മുഖ്യാതിഥിയായി പങ്കെടുത്തു. സ്റ്റുഡിയോയുടെ ഡയറക്ടർ ബോർഡ് അംഗങ്ങളായ ദിലീഷ് പോത്തൻ, ശ്യാം പുഷ്കരൻ, ഗിരീഷ് എ.ഡി, രമേഷ് സി.പി, ഡോ. ബിനു സി. നായർ, ലീമ ജോസഫ് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. ഓണം റിലീസായി വൻവിജയം നേടിയ ലോകം ചാപ്റ്റർ 1 ചന്ദ്ര, ജെ.എസ്.കെ, സു ഫ്രം സോ തുടങ്ങിയ സിനിമകളുടെ കളർ ഗ്രേഡിംഗ് നിർവ്വഹിച്ചത് കളർപ്ലാനറ്റ് സ്റ്റുഡിയോയാണ്.

ദേശീയ-സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ ഇന്ന് പ്രഖ്യാപിക്കും; മമ്മൂട്ടിക്കും റിഷബ് ഷെട്ടിക്കും പ്രതീക്ഷ
ദേശീയ-സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ ഇന്ന് പ്രഖ്യാപിക്കും. മികച്ച നടനുള്ള ദേശീയ പുരസ്കാരത്തിനായി മമ്മൂട്ടിയും കന്നട താരം റിഷബ് ഷെട്ടിയും പരിഗണനയിലുണ്ട്. സംസ്ഥാന പുരസ്കാരത്തിൽ കാതൽ ദി കോർ, ആടുജീവിതം, ഉള്ളൊഴുക്ക് എന്നീ സിനിമകൾ പ്രധാന മത്സരത്തിലാണ്.