സംവിധായകൻ അഫ്രാദ് വി.കെ. തന്റെ ആദ്യ ചിത്രമായ 'റിപ്ടൈഡി'നെക്കുറിച്ച് സംസാരിച്ചു. നോവൽ പോലെ വായിക്കാവുന്ന രീതിയിൽ മൂന്നു ഭാഗങ്ങളായി കഥ പറയുന്ന ചിത്രമാണിതെന്ന് അദ്ദേഹം വ്യക്തമാക്കി. പി. പത്മരാജന്റെ ചെറുകഥയിൽ നിന്നു പ്രചോദനം ഉൾക്കൊണ്ട് നിർമിച്ച ഈ ചിത്രം ടൊറൊന്റോ അന്താരാഷ്ട്ര ചലച്ചിത്രമേളയിലും ഐഎഫ്എഫ്കെയിലും പ്രദർശിപ്പിച്ചു.