കേന്ദ്രസർക്കാർ വരുത്തിയ വിദ്യാഭ്യാസ അവകാശ നിയമ ഭേദഗതി കുട്ടികളുടെ താൽപര്യം മുൻനിർത്തി മാത്രമേ പരിഗണിക്കുകയുള്ളൂവെന്ന് മന്ത്രി വി. ശിവൻകുട്ടി വ്യക്തമാക്കി. കുട്ടികളെ പരാജയപ്പെടുത്തുക എന്നത് സർക്കാർ നയമല്ലെന്നും, എല്ലാ വിദ്യാർത്ഥികളെയും ഉൾക്കൊള്ളുന്ന സമീപനമാണ് കേരളത്തിന്റേതെന്നും അദ്ദേഹം പറഞ്ഞു.