കടയ്ക്കൽ ദേവീക്ഷേത്രത്തിലെ ഉത്സവത്തിനിടെ വിപ്ലവഗാനങ്ങൾ ആലപിച്ച സംഭവത്തിൽ ഹൈക്കോടതിയിൽ ഹർജി. ഉത്സവ ചടങ്ങുകളുടെ പവിത്രത കളങ്കപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി. സംഭവത്തിൽ കോടതിയലക്ഷ്യ നടപടിയും ആവശ്യപ്പെട്ട് മറ്റൊരു ഹർജിയുമുണ്ട്.