Revenue Minister

ചൂരൽമല ദുരന്തം: ഭവന നിർമ്മാണ തുക വിവാദത്തിൽ മന്ത്രി കെ. രാജന്റെ പ്രതികരണം
മുണ്ടക്കൈ ചൂരൽമല ദുരന്തബാധിതരുടെ ഭവന നിർമ്മാണവുമായി ബന്ധപ്പെട്ട് ഉയർന്ന തുക വിവാദത്തിൽ റവന്യൂ മന്ത്രി കെ. രാജനും ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയും പ്രതികരിച്ചു. വീടുകൾക്ക് തുക നിശ്ചയിച്ചു എന്ന് പ്രചരിക്കുന്നത് എവിടെ നിന്നാണെന്ന് അറിയില്ലെന്നും, ആരോപണത്തിന് പിന്നിൽ ആസൂത്രിതമായ ഗൂഢാലോചനയുണ്ടെന്നും മന്ത്രി കെ. രാജൻ സംശയം പ്രകടിപ്പിച്ചു. നിർമ്മാണ രീതിയിൽ ഒരു തരത്തിലുള്ള വിട്ടുവീഴ്ചയ്ക്കും യുഎൽസിസി തയ്യാറാകില്ലെന്ന് അരുൺ ബാബു വ്യക്തമാക്കി.

മുണ്ടക്കൈ-ചൂരൽമല പുനരധിവാസ പട്ടിക: ഇരട്ടിപ്പ് ഒഴിവാക്കി കൃത്യമായ ലിസ്റ്റ് തയ്യാറാക്കുമെന്ന് മന്ത്രി കെ രാജൻ
മുണ്ടക്കൈ-ചൂരൽമല പുനരധിവാസ പട്ടികയിലെ ഇരട്ടിപ്പ് കൃത്യമായി പരിശോധിക്കുമെന്ന് റവന്യൂ മന്ത്രി കെ രാജൻ അറിയിച്ചു. ഉദ്യോഗസ്ഥരുടെ വീഴ്ചകൾ ഗൗരവമായി കാണുന്നതായും, അന്തിമ ലിസ്റ്റ് തെളിമയുള്ളതാക്കുമെന്നും മന്ത്രി ഉറപ്പു നൽകി. ജനുവരി 10 വരെ പരാതികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.