Restrictions

ഡൽഹിയിൽ വായു മലിനീകരണം രൂക്ഷം; നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു
ഡൽഹിയിൽ വായു മലിനീകരണം രൂക്ഷമായി തുടരുന്നു. ദീപാവലിക്ക് ശേഷം ഉയർന്ന വായു മലിനീകരണ തോത് ഇതുവരെ കുറഞ്ഞിട്ടില്ല. ബിഎസ് 6 നിലവാരത്തിന് താഴെയുള്ള വാണിജ്യ ചരക്ക് വാഹനങ്ങൾക്ക് നവംബർ ഒന്നു മുതൽ ഡൽഹിയിലേക്ക് പ്രവേശനം അനുവദിക്കില്ല.

കേരളത്തിൽ ദീപാവലിക്ക് കർശന നിയന്ത്രണം; രാത്രി 8 മുതൽ 10 വരെ മാത്രം പടക്കം പൊട്ടിക്കാം
സംസ്ഥാനത്ത് ദീപാവലിക്ക് പടക്കം പൊട്ടിക്കുന്നതിന് കർശന നിയന്ത്രണം ഏർപ്പെടുത്തി. രാത്രി 8 മുതൽ 10 വരെ മാത്രമേ പടക്കം പൊട്ടിക്കാൻ അനുമതിയുള്ളൂ. മലിനീകരണ നിയന്ത്രണ ബോർഡിന്റെ റിപ്പോർട്ടിനെ തുടർന്നാണ് ആഭ്യന്തരവകുപ്പിന്റെ ഈ ഉത്തരവ്. ക്രിസ്മസ്, പുതുവത്സരാഘോഷങ്ങൾക്കും നിയന്ത്രണമുണ്ടാകും.

മുംബൈയിൽ പൊലീസ് നിയന്ത്രണം കടുപ്പിച്ചു; ഒക്ടോബർ 6 വരെ കൂടിച്ചേരലുകൾക്ക് വിലക്ക്
മുംബൈ നഗരത്തിൽ സെപ്റ്റംബർ 22 മുതൽ ഒക്ടോബർ 6 വരെ പൊലീസ് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. അഞ്ചോ അതിലധികമോ ആളുകൾ ഒത്തുചേരുന്നത് വിലക്കിയിട്ടുണ്ട്. പൊതുസ്ഥലങ്ങളിൽ പാട്ട് പാടുന്നതിനും കേൾപ്പിക്കുന്നതിനും നിയന്ത്രണമുണ്ട്. പ്രതിഷേധ പ്രകടനങ്ങൾക്കും ജാഥകൾക്കും വിലക്കുണ്ട്.