ദുബായിൽ വാടക കൂട്ടുന്നതിന് മുമ്പ് കെട്ടിട ഉടമകൾ വാടകക്കാർക്ക് 90 ദിവസത്തെ നോട്ടീസ് നൽകണമെന്ന് ദുബായ് ലാൻഡ് ഡിപ്പാർട്ട്മെന്റ്. പുതിയ സ്മാർട്ട് റെന്റൽ ഇൻഡക്സ് പ്രകാരമായിരിക്കും വാടക നിരക്ക് വർധന. കരാർ പുതുക്കുന്നില്ലെങ്കിലും ഈ നിയമം ബാധകമാണ്.