Renewable Energy

വെള്ളവും വായുവും ഉപയോഗിച്ച് വൈദ്യുതി ഉത്പാദിപ്പിക്കാമെന്ന് ഐഐടി ഇൻഡോർ ഗവേഷകർ
ഐഐടി ഇൻഡോറിലെ ഗവേഷകർ വെള്ളവും വായുവും മാത്രം ഉപയോഗിച്ച് വൈദ്യുതി ഉത്പാദിപ്പിക്കാൻ കഴിയുന്ന ഒരു കണ്ടുപിടിത്തവുമായി രംഗത്ത്. സൂര്യപ്രകാശം, ബാറ്ററികൾ, ടർബൈനുകൾ എന്നിവയുടെ ആവശ്യമില്ലാതെ തന്നെ വൈദ്യുതി ഉത്പാദിപ്പിക്കാൻ ഈ രീതി സഹായിക്കും. ഗ്രാഫീൻ ഓക്സൈഡ്, സിങ്ക്-ഇമിഡാസോൾ എന്നിവ ഉപയോഗിച്ച് രൂപകൽപ്പന ചെയ്ത മെംബ്രൺ ആണ് ഇതിനായി ഉപയോഗിക്കുന്നത്.

ഭൂമിക്കടിയിൽ വൻ ഹൈഡ്രജൻ ശേഖരം; 1,70,000 വർഷത്തേക്ക് ഇന്ധനം നൽകാനാകും
ഭൂമിക്കടിയിൽ വലിയ ഹൈഡ്രജൻ ശേഖരം കണ്ടെത്തി. ഇത് 1,70,000 വർഷത്തേക്ക് ലോകത്തിക്കാവശ്യമായ ഇന്ധനം നൽകാൻ ശേഷിയുള്ളതാണ്. അമേരിക്കയിലെ 30-ൽ അധികം സംസ്ഥാനങ്ങളിൽ ഇത്തരത്തിലുള്ള ഹൈഡ്രജൻ ശേഖരങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഈ കണ്ടെത്തൽ കാർബൺ രഹിത ഊർജ്ജത്തിലേക്കുള്ള വാതിൽ തുറക്കുമെന്നാണ് വിലയിരുത്തൽ.

അനിൽ അംബാനിയുടെ വമ്പൻ തിരിച്ചുവരവ്: ഭൂട്ടാനിൽ ബില്യൺ ഡോളർ പദ്ധതി
അനിൽ അംബാനി ഭൂട്ടാനിൽ ഒരു ബില്യൺ ഡോളർ മൂല്യമുള്ള പുനരുൽപാദന ഊർജ്ജ പദ്ധതി നടപ്പിലാക്കുന്നു. റിലയൻസ് എന്റർപ്രൈസസ് എന്ന പുതിയ കമ്പനിയാണ് പദ്ധതിക്ക് പിന്നിൽ. ഭൂട്ടാനിലെ ഗലേഫ് സിറ്റിയിൽ 500 മെഗാവാട്ടിന്റെ സോളാർ പദ്ധതിയും 770 മെഗാവാട്ടിന്റെ ഹൈഡ്രോ ഇലക്ട്രിക് പദ്ധതിയും നടപ്പിലാക്കും.