Remand

Aluva murder case

ആലുവയിൽ നാല് വയസ്സുകാരിയെ പുഴയിലെറിഞ്ഞ സംഭവം; പ്രതി സന്ധ്യ റിമാൻഡിൽ

നിവ ലേഖകൻ

ആലുവയിൽ നാല് വയസ്സുകാരിയെ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസിൽ പ്രതി സന്ധ്യയെ റിമാൻഡ് ചെയ്തു. 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തത്. കൂടുതൽ ചോദ്യം ചെയ്യലുകൾ ആവശ്യമാണെന്നും കൊലപാതകത്തിന്റെ കാരണം വ്യക്തമല്ലെന്നും പൊലീസ് അറിയിച്ചു.