സൗദി അറേബ്യയിലെ ജയിലിൽ കഴിയുന്ന കേരള സ്വദേശി അബ്ദുൽ റഹീമിന്റെ മോചന ഹർജി റിയാദ് ക്രിമിനൽ കോടതി നാളെ വീണ്ടും പരിഗണിക്കും. കഴിഞ്ഞ തവണകളിൽ കോടതി വിധി മാറ്റിവച്ചിരുന്നു. കുടുംബം ദിയാധനം നൽകി മാപ്പ് നൽകിയതിനെ തുടർന്നാണ് മോചന സാധ്യത.