Reinvestigation Plea

Naveen Babu death

നവീൻ ബാബുവിന്റെ മരണം: പുനരന്വേഷണ ഹർജിയിൽ ഇന്ന് കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും

നിവ ലേഖകൻ

കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവിന്റെ മരണത്തിൽ പുനരന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ ഇന്ന് പോലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും. പ്രത്യേക അന്വേഷണസംഘം സമർപ്പിച്ച കുറ്റപത്രത്തിലെ പിഴവുകൾ ചൂണ്ടിക്കാട്ടിയാണ് കുടുംബം പുനരന്വേഷണം ആവശ്യപ്പെട്ടത്. കുറ്റപത്രത്തിൽ പ്രതിക്ക് രക്ഷപ്പെടാൻ പഴുതുകളുണ്ടെന്നും, നവീൻ ബാബുവിനെ അഴിമതിക്കാരനായി ചിത്രീകരിക്കാൻ ശ്രമം നടന്നുവെന്നും ഹർജിയിൽ ആരോപണമുണ്ട്.