Registrar

സാങ്കേതിക സർവകലാശാലയിൽ വിസിയുടെ പ്രൈവറ്റ് സെക്രട്ടറിക്ക് രജിസ്ട്രാർ ചുമതല
സാങ്കേതിക സർവകലാശാലയിൽ വൈസ് ചാൻസലറുടെ പ്രൈവറ്റ് സെക്രട്ടറിക്ക് രജിസ്ട്രാറുടെ അധിക ചുമതല നൽകി. സിൻഡിക്കേറ്റ് - വി.സി പോര് മൂലം രജിസ്ട്രാർ ഇല്ലാതിരുന്ന സാഹചര്യത്തിലാണ് നിയമനം. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനാൽ വിദ്യാർത്ഥികളുടെ സർട്ടിഫിക്കറ്റുകൾ നൽകാൻ പോലും കഴിയാത്ത അവസ്ഥയിലാണ് സർവകലാശാല.

രജിസ്ട്രാർക്ക് ശമ്പളമില്ല; കടുത്ത നടപടിയുമായി കേരള വി.സി
കേരള സർവകലാശാലയിൽ രജിസ്ട്രാർക്കെതിരെ കടുത്ത നടപടിയുമായി വി.സി. സസ്പെൻഡ് ചെയ്ത രജിസ്ട്രാർ കെ.എസ്. അനിൽകുമാറിൻ്റെ ശമ്പളം തടയാൻ ഫൈനാൻസ് ഓഫീസർക്ക് നിർദ്ദേശം നൽകി. സർക്കാർ ഒത്തുതീർപ്പിന് ശ്രമിക്കുമ്പോഴാണ് വി.സിയുടെ ഈ നടപടി. സെനറ്റ് ഹാളിൽ നടന്ന സ്വകാര്യ ചടങ്ങിലെ പ്രശ്നങ്ങളാണ് വി.സിയും രജിസ്ട്രാറും തമ്മിലുള്ള ഭിന്നതകൾക്ക് തുടക്കം.

കേരള സര്വകലാശാലയില് വി.സി-രജിസ്ട്രാര് പോര്; ഭരണസ്തംഭനം തുടരുന്നു
കേരള സര്വകലാശാലയില് രജിസ്ട്രാര് - വൈസ് ചാന്സലര് പോര് രൂക്ഷമാകുന്നു. വൈസ് ചാന്സലറുടെ എതിര്പ്പിനെ മറികടന്ന് രജിസ്ട്രാര് കെ എസ് അനില്കുമാര് സര്വകലാശാലയുടെ ദൈനംദിന പ്രവര്ത്തനങ്ങള് നിയന്ത്രിക്കാന് തുടങ്ങി. ഇതിന്റെ ഭാഗമായി കെ എസ് അനില്കുമാറിന് ഫയലുകള് നോക്കാനുള്ള ഡിജിറ്റല് ഐഡി ജീവനക്കാര് പുനഃസ്ഥാപിച്ചു നല്കി. അതേസമയം, ഈ വിഷയത്തില് രാജ്ഭവന് ഉചിതമായ തീരുമാനമെടുക്കുമെന്നാണ് സൂചന.

രജിസ്ട്രാർ തിരിച്ചെത്തിയതിൽ വി.സിക്ക് അതൃപ്തി; ജോയിന്റ് രജിസ്ട്രാറോട് വിശദീകരണം തേടി
കേരള സർവകലാശാലയിൽ രജിസ്ട്രാർ തൽസ്ഥാനത്ത് തിരിച്ചെത്തിയതിൽ വൈസ് ചാൻസിലർ അതൃപ്തി അറിയിച്ചു. ഇതിനെ തുടർന്ന് ജോയിന്റ് രജിസ്ട്രാർ ഡോ. സിസ തോമസിനോട് വിശദീകരണം തേടി. നാളെ രാവിലെ 9 മണിക്ക് മുൻപായി റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. സിൻഡിക്കേറ്റ് യോഗം ചേർന്ന് രജിസ്ട്രാർ കെ.എസ്. അനിൽകുമാറിൻ്റെ സസ്പെൻഷൻ റദ്ദാക്കിയിരുന്നു.

രജിസ്ട്രറെ തിരിച്ചെടുത്ത് സിൻഡിക്കേറ്റ്; കേരള സർവകലാശാലയിൽ നാടകീയ നീക്കങ്ങൾ
കേരള സർവകലാശാലയിൽ സിൻഡിക്കേറ്റ് ഇടപെട്ട് രജിസ്ട്രാർ കെ.എസ്. അനിൽകുമാറിനെ തിരിച്ചെടുത്തു. ഭാരതാംബ വിഷയത്തിൽ കെ.എസ് അനിൽകുമാറിനെ വി.സി. മോഹനൻ കുന്നുമ്മൽ സസ്പെൻഡ് ചെയ്തത് ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഇടത്, കോൺഗ്രസ് അംഗങ്ങളുടെ വൻ ഭൂരിപക്ഷത്തോടെയാണ് സസ്പെൻഷൻ റദ്ദാക്കിയത്.