വയനാട് പുനർനിർമ്മാണത്തിനുള്ള കേന്ദ്ര വായ്പയുടെ വിനിയോഗത്തിന് കൂടുതൽ സമയം ആവശ്യപ്പെടുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. ടൗൺഷിപ്പുകളിലെ വീടുകളുടെ നിർമ്മാണ ചെലവ് പുനഃപരിശോധിക്കാൻ കിഫ്കോണിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഗുണഭോക്തൃ പട്ടികയുടെ രണ്ടാം ഘട്ടം ഉടൻ പ്രസിദ്ധീകരിക്കും.
മുണ്ടക്കൈ-ചൂരൽമല ദുരന്തമേഖലയുടെ പുനർനിർമ്മാണത്തിനുള്ള കേന്ദ്ര വായ്പയുടെ വിനിയോഗം ചർച്ച ചെയ്യാൻ വകുപ്പ് സെക്രട്ടറിമാരുടെ യോഗം ചേരും. ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെ നിർദേശപ്രകാരമാണ് യോഗം. പദ്ധതികൾ ഈ സാമ്പത്തിക വർഷം തന്നെ പൂർത്തിയാക്കണമെന്ന കേന്ദ്ര നിബന്ധനയും യോഗം ചർച്ച ചെയ്യും.