Real Madrid

ഫിഫ ക്ലബ് ലോകകപ്പിൽ റയലിന് സമനില; സിറ്റിക്കും യുവന്റസിനും ജയം
ഫിഫ ക്ലബ് ലോകകപ്പിലെ ആദ്യ മത്സരത്തിൽ റയൽ മാഡ്രിഡിന് സമനില. മാഞ്ചസ്റ്റർ സിറ്റിയും യുവൻ്റസും എതിരാളികളെ പരാജയപ്പെടുത്തി. സൗദി ക്ലബ്ബായ അൽ ഹിലാൽ ആണ് റയൽ മാഡ്രിഡിനെ സമനിലയിൽ തളച്ചത്.

റയൽ മാഡ്രിഡ് പരിശീലകനായി സാബി അലോൺസോ; മൂന്ന് വർഷത്തേക്ക് കരാർ
കാർലോ ആഞ്ചെലോട്ടിയുടെ പിൻഗാമിയായി സാബി അലോൺസോ റയൽ മാഡ്രിഡിന്റെ പരിശീലകനാകും. 43-കാരനായ സാബി, ജർമൻ ക്ലബ് ബയേർ ലെവർകൂസന്റെ പരിശീലകനായിരുന്നു. മൂന്ന് വർഷത്തേക്കാണ് കരാർ.

റയൽ മാഡ്രിഡിന്റെ ഇതിഹാസ താരം ലൂക മോഡ്രിച് വിരമിക്കുന്നു
റയൽ മാഡ്രിഡിന്റെ സൂപ്പർ താരം ലൂക മോഡ്രിച് ക്ലബ് വിടുന്നു. ഫിഫ ക്ലബ് ലോകകപ്പിന് ശേഷം വിരമിക്കുമെന്ന് 39-കാരനായ താരം അറിയിച്ചു. സാന്റിയാഗോ ബെർണബ്യുവിൽ റയൽ സോസിഡാഡിനെതിരെയാണ് വിടവാങ്ങൽ മത്സരം.

മോഡ്രിച്ചിന് ആശംസകളുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ
റയൽ മാഡ്രിഡിന്റെ ഇതിഹാസ താരം ലൂക്കാ മോഡ്രിച്ചിന് ക്രിസ്റ്റ്യാനോ റൊണാൾഡോ ആശംസകൾ നേർന്നു. ഈ സീസണിൽ സ്പാനിഷ് വമ്പൻ ക്ലബ്ബായ റയൽ മാഡ്രിഡുമായുള്ള ബന്ധം മോഡ്രിച് അവസാനിപ്പിക്കും. മിഡ്ഫീൽഡ് മാന്ത്രികൻ എന്നറിയപ്പെടുന്ന ക്രൊയേഷ്യൻ താരം ക്ലബ്ബ് വിടുന്നതിന് മുന്നോടിയായി റൊണാൾഡോ ഇൻസ്റ്റഗ്രാമിലൂടെയാണ് ആശംസകൾ അറിയിച്ചത്.

കോപ്പ ഡെൽ റേ ഫൈനലിൽ എംബാപ്പെ കളിക്കുമെന്ന് ആഞ്ചലോട്ടി
ശനിയാഴ്ച നടക്കുന്ന കോപ്പ ഡെൽ റേ ഫൈനലിൽ കിലിയൻ എംബാപ്പെ കളിക്കുമെന്ന് റയൽ മാഡ്രിഡ് പരിശീലകൻ കാർലോ ആഞ്ചലോട്ടി. കഴിഞ്ഞയാഴ്ച ആഴ്സണലിനെതിരെ നടന്ന മത്സരത്തിനിടെയാണ് എംബാപ്പെയ്ക്ക് പരിക്കേറ്റത്. ഈ സീസണിൽ 50 മത്സരങ്ങളിൽ നിന്ന് 33 ഗോളുകൾ നേടി ക്ലബ്ബിന്റെ മുൻനിര സ്കോററാണ് എംബാപ്പെ.

ചാമ്പ്യൻസ് ലീഗിൽ നിന്ന് റയൽ മാഡ്രിഡ് പുറത്ത്; ആഴ്സണൽ സെമിയിൽ
സാന്റിയാഗോ ബെർണബ്യൂവിൽ നടന്ന രണ്ടാം പാദ മത്സരത്തിൽ റയൽ മാഡ്രിഡ് ആഴ്സണലിനോട് 2-1ന് പരാജയപ്പെട്ടു. ആകെ 5-1 എന്ന സ്കോറിന് ആഴ്സണൽ സെമിയിലേക്ക് മുന്നേറി. മറ്റൊരു മത്സരത്തിൽ ഇന്റർ മിലാൻ ബയേൺ മ്യൂണിക്കിനെ മറികടന്ന് സെമിയിലെത്തി.

റയൽ താരങ്ങൾ പരിശീലനത്തിനിടെ ഏറ്റുമുട്ടി; ചാമ്പ്യൻസ് ലീഗ് മത്സരത്തിന് മുമ്പ് ആശങ്ക
റയൽ മാഡ്രിഡ് താരങ്ങൾ പരിശീലനത്തിനിടെ ഏറ്റുമുട്ടി. ജൂഡ് ബെല്ലിങ്ഹാമും അന്റോണിയോ റൂഡിഗറുമാണ് വാക്കേറ്റത്തിലേർപ്പെട്ടത്. ചാമ്പ്യൻസ് ലീഗ് മത്സരത്തിന് മുന്നോടിയായി ടീമിന്റെ ഐക്യത്തെക്കുറിച്ച് ആശങ്ക.

റയലിന് ഞെട്ടിക്കുന്ന തോൽവി; വലൻസിയയോട് സ്വന്തം തട്ടകത്തിൽ 2-1ന് പരാജയം
ലാലിഗയിൽ റയൽ മാഡ്രിഡിന് വലൻസിയയോട് ഞെട്ടിക്കുന്ന തോൽവി. സാന്റിയാഗോ ബെർണബ്യൂവിൽ നടന്ന മത്സരത്തിൽ 2-1നാണ് റയൽ പരാജയപ്പെട്ടത്. ഇഞ്ചുറി ടൈമിലെ ഗോളാണ് റയലിന്റെ വിജയ പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിച്ചത്.

നികുതി വെട്ടിപ്പ് കേസ്: കാർലോ ആഞ്ചലോട്ടി വിചാരണ നേരിടും
റയൽ മാഡ്രിഡ് പരിശീലകൻ കാർലോ ആഞ്ചലോട്ടി നികുതി വെട്ടിപ്പ് കേസിൽ വിചാരണ നേരിടും. 2014 ലും 2015 ലും ഇമേജ് റൈറ്റ്സിൽ നിന്നുള്ള വരുമാനം മറച്ചുവെച്ചതിലൂടെ സ്പെയിനിന്റെ ഖജനാവിന് നഷ്ടമുണ്ടാക്കിയെന്നാണ് ആരോപണം. അടുത്ത ആഴ്ച മാഡ്രിഡ് കോടതിയിൽ വിചാരണ ആരംഭിക്കും.