Real Madrid

റയൽ മാഡ്രിഡ് വേദിയിൽ മെസ്സിയെ പുകഴ്ത്തി അർജന്റീൻ താരം; വിവാദ പ്രസ്താവന
റയൽ മാഡ്രിഡ് താരം ഫ്രാങ്കോ മസ്റ്റാന്റുനോ ലയണൽ മെസ്സിയെ പുകഴ്ത്തിയത് ഫുട്ബോൾ ലോകത്ത് ചർച്ചയാവുന്നു. റയൽ മാഡ്രിഡിന്റെ ചിരവൈരികളായ ബാഴ്സലോണയുടെ മുൻ താരമാണ് മെസ്സി. 69.5 മില്യൺ യൂറോയുടെ കരാറിലാണ് മസ്റ്റാന്റുനോ റയലുമായി ബന്ധം സ്ഥാപിച്ചിരിക്കുന്നത്.

എംബാപ്പെ ഇരട്ട ഗോളിൽ തിളങ്ങി; റയൽ മാഡ്രിഡിന് ഗംഭീര ജയം
കിലിയൻ എംബാപ്പെയുടെ ഇരട്ട ഗോളുകളുടെ മികവിൽ റയൽ മാഡ്രിഡ് തങ്ങളുടെ ആദ്യ പ്രീസീസൺ സൗഹൃദ മത്സരത്തിൽ ഡബ്ല്യു എസ് ജി ടിറോളിനെ 4-0 എന്ന സ്കോറിന് പരാജയപ്പെടുത്തി. എഡർ മിലിറ്റാവോയുടെ ഹെഡർ ഗോളിലൂടെ റയൽ മാഡ്രിഡ് ആദ്യ ലീഡ് നേടി. പുതുതായി ടീമിലെത്തിയ റോഡ്രിഗോ 82-ാം മിനിറ്റിൽ ഗോൾ നേടി സ്കോറിങ് പൂർത്തിയാക്കി..

റയൽ മാഡ്രിഡിനെ തകർത്ത് പി.എസ്.ജി ഫിഫ ക്ലബ്ബ് വേൾഡ് കപ്പ് ഫൈനലിൽ!
ഫിഫ ക്ലബ്ബ് വേൾഡ് കപ്പ് സെമിഫൈനലിൽ റയൽ മാഡ്രിഡിനെ തകർത്ത് പി.എസ്.ജി ഫൈനലിൽ പ്രവേശിച്ചു. ന്യൂജേഴ്സിയിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത നാല് ഗോളുകൾക്കാണ് പി.എസ്.ജി വിജയിച്ചത്. യുവേഫ ചാമ്പ്യൻസ് ലീഗ് ജേതാക്കളായ പി.എസ്.ജിക്ക് ഇത് തുടർച്ചയായ മൂന്നാമത്തെ കിരീടം ലക്ഷ്യമിട്ടാണ് മുന്നേറ്റം.

ഫിഫ ക്ലബ് ലോകകപ്പ്: ഇന്ന് പി എസ് ജി – റയൽ മാഡ്രിഡ് പോരാട്ടം
ഫിഫ ക്ലബ് ലോകകപ്പിന്റെ രണ്ടാം സെമി ഫൈനലിൽ ഇന്ന് പി എസ് ജി റയൽ മാഡ്രിഡ് പോരാട്ടം നടക്കും. യൂറോപ്യൻ ചാമ്പ്യന്മാരായ ഫ്രഞ്ച് ക്ലബ്ബ്, സ്പാനിഷ് ചാമ്പ്യന്മാരായ റയൽ മാഡ്രിഡിനെ നേരിടുന്നതാണ് പ്രധാന ആകർഷണം. ഇന്ത്യൻ സമയം രാത്രി 12.30ന് ന്യൂജേഴ്സിയിലെ ഈസ്റ്റ് റൂഥർഫോർഡിലാണ് മത്സരം നടക്കുന്നത്.

ഫിഫ ക്ലബ് ലോകകപ്പ് പ്രീക്വാർട്ടർ: റയൽ മാഡ്രിഡ് യുവന്റസിനെയും, ഡോർട്ട്മുണ്ട് മോണ്ടെറിയെയും നേരിടും
ഫിഫ ക്ലബ് ലോകകപ്പ് പ്രീക്വാർട്ടർ മത്സരങ്ങൾ ഇന്ന് നടക്കും. റയൽ മാഡ്രിഡ് യുവന്റസിനെയും ബൊറൂസിയ ഡോർട്ട്മുണ്ട് മോണ്ടെറിയെയും നേരിടും. കിലിയൻ എംബാപ്പെ അടക്കമുള്ള പ്രധാന താരങ്ങൾ ഇല്ലാതെയാണ് റയൽ മാഡ്രിഡ് ഇറങ്ങുന്നത്. നാളെ രാവിലെ 6.30നാണ് ഡോർട്ട്മുണ്ട് - മോണ്ടെറി മത്സരം.

ഫിഫ ക്ലബ് ലോകകപ്പ്: റയൽ മാഡ്രിഡിന് ജീവൻമരണ പോരാട്ടം; യുവന്റസ്-മാഞ്ചസ്റ്റർ സിറ്റി പോരാട്ടം ഇന്ന്
ഫിഫ ക്ലബ് ലോകകപ്പിൽ റയൽ മാഡ്രിഡിന് നിർണായക പോരാട്ടം. ഗ്രൂപ്പ് എച്ചിൽ റയൽ മാഡ്രിഡ് ഓസ്ട്രിയൻ ക്ലബ് ആർ.ബി.സാൽസ്ബർഗിനെ നേരിടും. യുവന്റസും മാഞ്ചസ്റ്റർ സിറ്റിയും ഇന്ന് ഗ്രൂപ്പ് ജിയിൽ ഏറ്റുമുട്ടും.

ഫിഫ ക്ലബ് ലോകകപ്പിൽ റയലിന് ആദ്യ ജയം; സിറ്റിക്കും യുവന്റസിനും മിന്നുന്ന വിജയം
ഫിഫ ക്ലബ് ലോകകപ്പിൽ റയൽ മാഡ്രിഡ് മെക്സിക്കൻ ക്ലബ് പച്ചൂക്കയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തി. മാഞ്ചസ്റ്റർ സിറ്റി അൽ ഐനിനെതിരെയും യുവന്റസ് മൊറോക്കൻ ക്ലബ് വിദാദ് എ സിയെയും തകർപ്പൻ ജയം നേടി. അതേസമയം, ആർ.ബി. സാൽസ്ബർഗ്-അൽ ഹിലാൽ മത്സരം സമനിലയിൽ കലാശിച്ചു.

ഫിഫ ക്ലബ് ലോകകപ്പ്: ഇന്ന് യുവന്റസ് – റയൽ മാഡ്രിഡ് മത്സരങ്ങൾ
ഫിഫ ക്ലബ് ലോകകപ്പിൽ ഇന്ന് യുവന്റസും റയൽ മാഡ്രിഡും കളത്തിലിറങ്ങുന്നു. ഗ്രൂപ്പ് ജിയിൽ യുവന്റസ് മൊറോക്കൻ ക്ലബ്ബ് വിദാദ് എ.സിയെ നേരിടും. ഗ്രൂപ്പ് എച്ചിൽ റയൽ മാഡ്രിഡ് മെക്സിക്കൻ ക്ലബ്ബ് പച്ചൂക്കയുമായി ഏറ്റുമുട്ടും.

ഫിഫ ക്ലബ് ലോകകപ്പിൽ റയലിന് സമനില; സിറ്റിക്കും യുവന്റസിനും ജയം
ഫിഫ ക്ലബ് ലോകകപ്പിലെ ആദ്യ മത്സരത്തിൽ റയൽ മാഡ്രിഡിന് സമനില. മാഞ്ചസ്റ്റർ സിറ്റിയും യുവൻ്റസും എതിരാളികളെ പരാജയപ്പെടുത്തി. സൗദി ക്ലബ്ബായ അൽ ഹിലാൽ ആണ് റയൽ മാഡ്രിഡിനെ സമനിലയിൽ തളച്ചത്.

റയൽ മാഡ്രിഡ് പരിശീലകനായി സാബി അലോൺസോ; മൂന്ന് വർഷത്തേക്ക് കരാർ
കാർലോ ആഞ്ചെലോട്ടിയുടെ പിൻഗാമിയായി സാബി അലോൺസോ റയൽ മാഡ്രിഡിന്റെ പരിശീലകനാകും. 43-കാരനായ സാബി, ജർമൻ ക്ലബ് ബയേർ ലെവർകൂസന്റെ പരിശീലകനായിരുന്നു. മൂന്ന് വർഷത്തേക്കാണ് കരാർ.

റയൽ മാഡ്രിഡിന്റെ ഇതിഹാസ താരം ലൂക മോഡ്രിച് വിരമിക്കുന്നു
റയൽ മാഡ്രിഡിന്റെ സൂപ്പർ താരം ലൂക മോഡ്രിച് ക്ലബ് വിടുന്നു. ഫിഫ ക്ലബ് ലോകകപ്പിന് ശേഷം വിരമിക്കുമെന്ന് 39-കാരനായ താരം അറിയിച്ചു. സാന്റിയാഗോ ബെർണബ്യുവിൽ റയൽ സോസിഡാഡിനെതിരെയാണ് വിടവാങ്ങൽ മത്സരം.

മോഡ്രിച്ചിന് ആശംസകളുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ
റയൽ മാഡ്രിഡിന്റെ ഇതിഹാസ താരം ലൂക്കാ മോഡ്രിച്ചിന് ക്രിസ്റ്റ്യാനോ റൊണാൾഡോ ആശംസകൾ നേർന്നു. ഈ സീസണിൽ സ്പാനിഷ് വമ്പൻ ക്ലബ്ബായ റയൽ മാഡ്രിഡുമായുള്ള ബന്ധം മോഡ്രിച് അവസാനിപ്പിക്കും. മിഡ്ഫീൽഡ് മാന്ത്രികൻ എന്നറിയപ്പെടുന്ന ക്രൊയേഷ്യൻ താരം ക്ലബ്ബ് വിടുന്നതിന് മുന്നോടിയായി റൊണാൾഡോ ഇൻസ്റ്റഗ്രാമിലൂടെയാണ് ആശംസകൾ അറിയിച്ചത്.