Re-release

ബാഹുബലി വീണ്ടും തിയേറ്ററുകളിൽ; റീ റിലീസിലും റെക്കോർഡ് കളക്ഷൻ
ഇന്ത്യൻ സിനിമ പ്രേമികളുടെ ഇഷ്ട ചിത്രങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്ന ബ്രഹ്മാണ്ഡ സിനിമയാണ് ബാഹുബലി. ബാഹുബലിയുടെ രണ്ട് ഭാഗങ്ങളും തിയേറ്ററുകളിൽ ഉണ്ടാക്കിയ ആവേശം ഒട്ടും കുറയാതെ വീണ്ടും എത്തിയിരിക്കുകയാണ്. റീ റിലീസിലും മികച്ച പ്രതികരണം നേടിയ ബാഹുബലി ആരാധകരെ ആവേശത്തിലാഴ്ത്തി മുന്നേറുകയാണ്.

34 വർഷങ്ങൾക്ക് ശേഷം ‘അമരം’ വീണ്ടും ബിഗ് സ്ക്രീനിൽ: റീ റിലീസ് പ്രഖ്യാപിച്ചു
ലോഹിതദാസിന്റെ തിരക്കഥയിൽ ഭരതൻ സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം 'അമരം' വീണ്ടും റിലീസിനൊരുങ്ങുന്നു. 34 വർഷങ്ങൾക്ക് ശേഷം 4K ദൃശ്യമികവിലും ഡോൾബി അറ്റ്മോസ് ശബ്ദ സാങ്കേതികവിദ്യയിലുമാണ് ചിത്രം റീ റിലീസ് ചെയ്യുന്നത്. ഓസ്ട്രേലിയ ആസ്ഥാനമായുള്ള സൈബർ സിസ്റ്റംസ് ഓസ്ട്രേലിയയാണ് ചിത്രം റീ-റിലീസ് ചെയ്യുന്നത്.

മോഹൻലാൽ ചിത്രം ‘ഗുരു’ വീണ്ടും തിയേറ്ററുകളിലേക്ക്!
മോഹൻലാൽ ചിത്രം 'ഗുരു' വീണ്ടും തിയേറ്ററുകളിലേക്ക് എത്തുന്നു. 1997ൽ രാജീവ് അഞ്ചൽ സംവിധാനം ചെയ്ത സിനിമയാണിത്. രാവണപ്രഭുവിനു ശേഷം വീണ്ടും തിയേറ്ററുകളിൽ എത്താൻ പോകുന്നത് ഗുരുവാണെന്നും മധുപാൽ കൂട്ടിച്ചേർത്തു. ഈ സിനിമയിൽ നെടുമുടി വേണു, ശ്രീനിവാസൻ, സുരേഷ് ഗോപി, സിത്താര, ശ്രീലക്ഷ്മി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

റീ എഡിറ്റഡ് എമ്പുരാൻ പ്രദർശനം ആരംഭിച്ചു
തിരുവനന്തപുരം ആർടെക് മാളിൽ റീ എഡിറ്റഡ് എമ്പുരാൻ പ്രദർശനം ആരംഭിച്ചു. ഇരുപത്തിനാല് വെട്ടുമായാണ് ചിത്രം റീ റിലീസ് ചെയ്തിരിക്കുന്നത്. റീ എഡിറ്റിംഗ് ആസ്വാദനത്തെ ബാധിക്കില്ലെന്ന് അണിയറപ്രവർത്തകർ.

ഒരു വടക്കൻ വീരഗാഥ റീ റിലീസിന് ഒരുങ്ങുന്നു; ഫെബ്രുവരി 7 ന് തിയേറ്ററുകളിൽ
മമ്മൂട്ടി നായകനായ ഒരു വടക്കൻ വീരഗാഥ വീണ്ടും റിലീസ് ചെയ്യുന്നു. ഫെബ്രുവരി 7നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. എം ടി വാസുദേവൻ നായർക്ക് ആദരമർപ്പിക്കുന്നതിന്റെ ഭാഗമായാണ് ചിത്രം വീണ്ടും റിലീസ് ചെയ്യുന്നത്.

ഹൃത്വിക് റോഷന്റെ അരങ്ങേറ്റ ചിത്രം ‘കഹോ നാ പ്യാർ ഹേ’ 25-ാം വാർഷികത്തിൽ വീണ്ടും തിയേറ്ററുകളിലേക്ക്
ഹൃത്വിക് റോഷന്റെ അരങ്ങേറ്റ ചിത്രമായ 'കഹോ നാ പ്യാർ ഹേ' 25 വർഷം പൂർത്തിയാക്കുന്നു. ഹൃത്വിക്കിന്റെ ജന്മദിനത്തോടനുബന്ധിച്ച് ചിത്രം വീണ്ടും പ്രദർശനത്തിനെത്തുന്നു. രാകേഷ് റോഷൻ സംവിധാനം ചെയ്ത ഈ ചിത്രം 2000 ജനുവരി 14-നാണ് ആദ്യം റിലീസ് ചെയ്തത്.

രജനികാന്തിന്റെ പിറന്നാൾ സമ്മാനം: ‘ദളപതി’ വീണ്ടും തിയേറ്ററുകളിൽ
രജനികാന്തിന്റെ പിറന്നാളിനോടനുബന്ധിച്ച് 'ദളപതി' വീണ്ടും തിയേറ്ററുകളിൽ എത്തുന്നു. 4K ഡോൾബി അറ്റ്മോസിൽ പുനഃപ്രദർശനം നടക്കും. 24 മണിക്കൂറിനുള്ളിൽ 8000-ലധികം ടിക്കറ്റുകൾ വിറ്റുപോയി.