ജയം രവി എന്ന പേരിൽ അറിയപ്പെട്ടിരുന്ന തമിഴ് നടൻ ഇനി മുതൽ രവി മോഹൻ എന്ന പേരിലാകും അറിയപ്പെടുക. രവി മോഹൻ സ്റ്റുഡിയോസ് എന്ന പേരിൽ പുതിയൊരു നിർമാണ കമ്പനിയും താരം ആരംഭിക്കുന്നു. പുതിയ പേര് തന്റെ കാഴ്ചപ്പാടുകളോടും മൂല്യങ്ങളോടും ചേർന്നു നിൽക്കുന്ന പുതിയൊരു അധ്യായത്തിന്റെ തുടക്കമാണെന്ന് രവി മോഹൻ പറഞ്ഞു.