Ration Shops
കുടിശ്ശിക നൽകാത്തതിൽ പ്രതിഷേധിച്ച് റേഷൻ കട ഉടമകൾ കടകളടച്ച് സമരം
സംസ്ഥാനത്തെ റേഷൻ കട ഉടമകൾ ഇന്ന് കടകളടച്ച് പ്രതിഷേധിക്കും. സർക്കാർ കുടിശിക നൽകാത്തതിലുള്ള പ്രതിഷേധമാണിത്. വേതന കുടിശ്ശിക, കിറ്റ് കമ്മീഷൻ, ഉത്സവകാല ബത്ത എന്നിവയാണ് പ്രധാന ആവശ്യങ്ങൾ.
റേഷൻ കടകൾ ചൊവ്വാഴ്ച അടച്ചിടും; വേതനം, ഉത്സവബത്ത ആവശ്യപ്പെട്ട് സമരം
സംസ്ഥാനത്തെ റേഷൻ കടകൾ ചൊവ്വാഴ്ച അടച്ചിട്ട് പ്രതിഷേധിക്കും. സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലെ വേതനവും ഉത്സവബത്തയും ആവശ്യപ്പെട്ടാണ് സമരം. റേഷൻ കോ ഓർഡിനേഷൻ കമ്മിറ്റിയുടെ തീരുമാനപ്രകാരം ഭക്ഷ്യവകുപ്പിന് നോട്ടീസ് നൽകും.
റേഷൻ കട വിതരണക്കാർക്ക് കുടിശിക നൽകാതെ സർക്കാർ; സമരത്തിന് ഒരുങ്ങി വിതരണക്കാർ
സംസ്ഥാനത്തെ റേഷൻ കടകളിലേക്ക് സാധനങ്ങൾ എത്തിക്കുന്നവർക്ക് സർക്കാർ കുടിശിക നൽകാത്തതിനെതിരെ വിതരണക്കാർ പ്രതിഷേധിക്കുന്നു. 95 കോടി രൂപയുടെ മൂന്നുമാസത്തെ കുടിശികയാണ് നൽകാനുള്ളത്. സമരത്തിലേക്ക് പോകുമെന്ന് വിതരണക്കാർ മുന്നറിയിപ്പ് നൽകി.
സൗജന്യ ഓണക്കിറ്റ് വിതരണം ഈ മാസം ഒൻപത് മുതൽ; മൂന്ന് ദിവസം കൊണ്ട് പൂർത്തിയാക്കും
സൗജന്യ ഓണക്കിറ്റ് വിതരണം ഈ മാസം ഒൻപത് മുതൽ ആരംഭിക്കുമെന്ന് ഭക്ഷ്യ വകുപ്പ് മന്ത്രി ജി ആർ അനിൽ പ്രഖ്യാപിച്ചു. റേഷൻ കടകൾ വഴിയാണ് വിതരണം നടത്തുന്നത്. മൂന്ന് ദിവസത്തിനുള്ളിൽ കിറ്റ് വിതരണം പൂർത്തിയാക്കുമെന്നും മന്ത്രി വ്യക്തമാക്കി.