RapeCase

രാഹുൽ മങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷ; അടച്ചിട്ട കോടതിയിൽ വാദം കേൾക്കണമെന്ന് അതിജീവിത
ബലാത്സംഗ കേസിൽ രാഹുൽ മങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെ, കേസ് അടച്ചിട്ട കോടതി മുറിയിൽ കേൾക്കണമെന്ന് അതിജീവിത. തിരുവനന്തപുരം ജില്ല സെഷൻസ് കോടതിയിലാണ് അതിജീവിത ഹർജി നൽകിയത്. ഒളിവിലുള്ള രാഹുലിനായി പോലീസ് തമിഴ്നാട്ടിൽ തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.

രാഹുലിനെ കുരുക്കി യുവതിയുടെ മൊഴി; വിവാഹ വാഗ്ദാനം നൽകി വഞ്ചിച്ചെന്ന് പരാതി
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പെൺകുട്ടിയുടെ നിർണായക മൊഴി പുറത്ത്. വിവാഹ വാഗ്ദാനം നൽകിയാണ് രാഹുൽ പെരുമാറിയതെന്ന് പെൺകുട്ടി പോലീസിന് മൊഴി നൽകി. ഇത് രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷയിലെ വാദങ്ങളെ പൊളിക്കുന്നതാണ്. വിവാഹ മോചനം നേടിയതിനാൽ വീട്ടുകാർ വിവാഹത്തിന് സമ്മതിക്കില്ലെന്ന് രാഹുൽ പറഞ്ഞിരുന്നു. കുഞ്ഞുണ്ടെങ്കിൽ വീട്ടിൽ വിവാഹത്തിന് സമ്മതിക്കുമെന്ന് വിശ്വസിപ്പിച്ചു. അതുകൊണ്ടാണ് ഗർഭം ധരിച്ചതെന്നും പെൺകുട്ടി മൊഴി നൽകി.

ബ്രിട്ടീഷ് സീരിയൽ നടന് 11 വർഷം തടവ്; കേസ് ബലാത്സംഗം
ബ്രിട്ടീഷ് സീരിയൽ നടൻ റിസ്വാൻ ഖാന് ബലാത്സംഗ കേസിൽ 11 വർഷം തടവ് ശിക്ഷ വിധിച്ചു. രണ്ട് സ്ത്രീകളെ ബലാത്സംഗം ചെയ്ത കേസിലാണ് കോടതിയുടെ ഈ വിധി. പ്രതിക്കെതിരെ സ്ത്രീകളോടുള്ള വെറുപ്പും ക്രൂരമായ മനോഭാവവും തെളിഞ്ഞതായി കോടതി അറിയിച്ചു.