Ranveer Singh

രൺവീർ സിങ്ങിന്റെ ‘ധുരന്ധർ’ ബോക്സ് ഓഫീസിൽ കൊടുങ്കാറ്റ്; ആദ്യ ദിനം നേടിയത് 27 കോടി!
രൺവീർ സിങ്ങിന്റെ 'ധുരന്ധർ' എന്ന ചിത്രം ബോക്സ് ഓഫീസിൽ ചരിത്ര വിജയം നേടി. റിലീസ് ചെയ്ത ആദ്യ ദിവസം തന്നെ 27 കോടി രൂപയിലധികം കളക്ഷൻ നേടി ചിത്രം താരത്തിന്റെ കരിയറിലെ ഏറ്റവും വലിയ ഓപ്പണറായി മാറി. സഞ്ജയ് ദത്ത്, അക്ഷയ് ഖന്ന, ആർ മാധവൻ, അർജുൻ രാംപാൽ എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു.

‘കാന്താര’ അനുകരണ വിവാദം: ക്ഷമാപണവുമായി രൺവീർ സിംഗ്
ഗോവയിൽ നടന്ന അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ വേദിയിൽ 'കാന്താര' സിനിമയിലെ രംഗം അനുകരിച്ച സംഭവത്തിൽ ക്ഷമാപണവുമായി രൺവീർ സിംഗ്. സോഷ്യൽ മീഡിയയിൽ പ്രതിഷേധം ഉയർന്നതിനെ തുടർന്നാണ് രൺവീർ സിംഗ് ക്ഷമാപണം നടത്തിയത്. സാംസ്കാരികമായ വിശ്വാസങ്ങളെ അപമാനിക്കരുത് എന്നാണ് ഉയർന്ന പ്രധാന വിമർശനം.

രൺവീറിൻ്റെ നായിക സാറ അർജുനോ? താരത്തിന്റെ പ്രായത്തെ ചൊല്ലി സോഷ്യൽ മീഡിയയിൽ ചർച്ചകൾ
ആദിത്യ ധർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ധരന്ദറിലെ നായിക സാറ അർജുനെക്കുറിച്ചുള്ള ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. "ആൻ മരിയ കലിപ്പിലാണ്" എന്ന സിനിമയിൽ അഭിനയിച്ച സാറയുടെ പുതിയ സിനിമയിലെ വളർച്ച കൗതുകമുണർത്തുന്നതാണ്. രൺവീറും സാറയും തമ്മിലുള്ള പ്രായ വ്യത്യാസവും ചർച്ചാ വിഷയമാണ്.

ശക്തിമാൻ സിനിമയിൽ രൺവീർ സിങ്ങിനെ കാത്തിരുത്തിയെന്ന വാർത്തകൾക്ക് മറുപടിയുമായി മുകേഷ് ഖന്ന
ശക്തിമാൻ സിനിമയിൽ രൺവീർ സിങ്ങിനെ കാസ്റ്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ട വാർത്തകൾക്ക് മറുപടി നൽകി മുകേഷ് ഖന്ന. രൺവീറിനെ കാത്തിരുത്തിയിട്ടില്ലെന്നും നടനെ തിരഞ്ഞെടുക്കുന്നത് നിർമാതാവാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയിൽ ഒരേയൊരു ശക്തിമാൻ താനാണെന്നും മുകേഷ് ഖന്ന പറഞ്ഞു.

ദീപിക-രൺവീർ ദമ്പതികളുടെ കുഞ്ഞിന്റെ പേര് വെളിപ്പെടുത്തി; ആരാധകർ ആവേശത്തിൽ
ദീപിക പദുകോണും രണ്വീര് സിങ്ങും തങ്ങളുടെ പെൺകുഞ്ഞിന്റെ പേര് ഇൻസ്റ്റാഗ്രാമിലൂടെ വെളിപ്പെടുത്തി. 'ദുആ പദുകോണ് സിങ്' എന്നാണ് കുഞ്ഞിന്റെ പേര്. 2018-ൽ വിവാഹിതരായ ദമ്പതികൾ അഞ്ചാം വിവാഹ വാർഷികത്തിലാണ് കുഞ്ഞ് വരുന്ന വാർത്ത പങ്കുവെച്ചത്.

ദീപിക-രൺവീർ ദമ്പതികൾക്ക് പെൺകുഞ്ഞ്; ബോളിവുഡിൽ ആഘോഷം
ബോളിവുഡ് താരങ്ങളായ ദീപിക പദുകോണിനും രൺവീർ സിംഗിനും പെൺകുഞ്ഞ് പിറന്നു. ഗണേശ ചതുർത്ഥി ദിനത്തിലാണ് കുഞ്ഞ് പിറന്നത്. മുംബൈയിലെ എച്ച്എൻ റിലയൻസ് ഫൗണ്ടേഷൻ ആശുപത്രിയിലായിരുന്നു പ്രസവം.