Ranji Trophy

രഞ്ജി ട്രോഫി: സൗരാഷ്ട്രക്കെതിരെ കേരളത്തിന് മികച്ച തുടക്കം, നിധീഷിന് 6 വിക്കറ്റ്
രഞ്ജി ട്രോഫി ക്രിക്കറ്റിൽ സൗരാഷ്ട്രക്കെതിരെ കേരളം ശക്തമായ നിലയിൽ. സൗരാഷ്ട്രയുടെ ആദ്യ ഇന്നിംഗ്സ് 160 റൺസിന് അവസാനിച്ചു. എം.ഡി. നിധീഷിന്റെ ബൗളിംഗ് മികവാണ് സൗരാഷ്ട്രയുടെ ബാറ്റിംഗ് നിരയെ തകർത്തത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളം ആദ്യ ദിവസം കളി നിർത്തുമ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 82 റൺസെന്ന നിലയിലാണ്.

രഞ്ജി ട്രോഫി: കേരളത്തിനെതിരെ കൂറ്റൻ സ്കോർ നേടി കർണാടക; കേരളം പതറുന്നു
രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളത്തിനെതിരെ കർണാടക കൂറ്റൻ സ്കോർ നേടി ഇന്നിംഗ്സ് ഡിക്ലയർ ചെയ്തു. കരുൺ നായരുടെയും ആർ. സ്മരണിന്റെയും ഇരട്ട സെഞ്ച്വറികളാണ് കർണാടകയ്ക്ക് മികച്ച സ്കോർ സമ്മാനിച്ചത്. എന്നാൽ രണ്ടാം ദിനം കളി അവസാനിക്കുമ്പോൾ കേരളം മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 21 റൺസ് എന്ന നിലയിലാണ്.

രഞ്ജി ട്രോഫി: കരുൺ നായരുടെ സെഞ്ച്വറിയിൽ കർണാടകയ്ക്ക് മികച്ച സ്കോർ
രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളത്തിനെതിരെ കർണാടക ശക്തമായ നിലയിൽ. ആദ്യ ദിവസം കളി നിർത്തുമ്പോൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 319 റൺസാണ് കർണ്ണാടക നേടിയത്. മലയാളി താരം കരുൺ നായർ തുടർച്ചയായ രണ്ടാം മത്സരത്തിലും സെഞ്ച്വറി നേടി തിളങ്ങി.

രഞ്ജി ട്രോഫി: പഞ്ചാബിനെതിരെ കേരളം പതറുന്നു, 6 വിക്കറ്റ് നഷ്ടത്തിൽ 247 റൺസ്
രഞ്ജി ട്രോഫിയിൽ പഞ്ചാബിനെതിരെ കേരളം പതറുന്നു. മൂന്നാം ദിവസം കളി അവസാനിക്കുമ്പോൾ ആറ് വിക്കറ്റ് നഷ്ടത്തിൽ 247 റൺസാണ് കേരളം നേടിയത്. ബാബ അപരാജിത് (39), അഹ്മദ് ഇമ്രാൻ (19) എന്നിവരാണ് ക്രീസിൽ. ആദ്യ ഇന്നിംഗ്സിൽ പഞ്ചാബ് 436 റൺസാണ് നേടിയത്.

141 പന്തിൽ ഡബിൾ സെഞ്ചുറി; ഗംഭീര തിരിച്ചുവരവുമായി പൃഥ്വി ഷാ
ചണ്ഡീഗഡിനെതിരായ രഞ്ജി ട്രോഫിയിൽ വെറും 141 പന്തുകളിൽ ഡബിൾ സെഞ്ചുറി നേടി പൃഥ്വി ഷാ മിന്നും പ്രകടനം കാഴ്ചവെച്ചു. ടൂർണമെൻ്റ് ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ രണ്ടാമത്തെ ഇരട്ട സെഞ്ചുറിയെന്ന റെക്കോർഡും ഷാ സ്വന്തമാക്കി. നേരത്തെ മുംബൈ ടീമിലായിരുന്ന താരം പിന്നീട് മഹാരാഷ്ട്രയ്ക്ക് വേണ്ടി രഞ്ജി മത്സരം കളിക്കുകയായിരുന്നു.

രഞ്ജി ട്രോഫി: പഞ്ചാബിനെതിരെ കേരളത്തിന് മേൽക്കൈ, ഹർണൂറിന് സെഞ്ച്വറി
രഞ്ജി ട്രോഫി ക്രിക്കറ്റിൽ പഞ്ചാബിനെതിരെ കേരളം മികച്ച പ്രകടനം കാഴ്ചവെക്കുന്നു. ഒന്നാം ദിവസത്തെ കളി അവസാനിക്കുമ്പോൾ പഞ്ചാബ് ആറ് വിക്കറ്റ് നഷ്ടത്തിൽ 240 റൺസ് നേടി. ഹർണൂർ സിങ്ങിന്റെ സെഞ്ച്വറിയാണ് പഞ്ചാബിനെ തകർച്ചയിൽ നിന്ന് രക്ഷിച്ചത്. കേരളത്തിന് വേണ്ടി ബേസിലും അങ്കിത് ശർമ്മയും രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി.

രഞ്ജി ട്രോഫി: കേരള-മഹാരാഷ്ട്ര മത്സരം സമനിലയിൽ; മഹാരാഷ്ട്രയ്ക്ക് മൂന്ന് പോയിന്റ്
രഞ്ജി ട്രോഫിയിൽ കേരളവും മഹാരാഷ്ട്രയും തമ്മിൽ നടന്ന മത്സരം സമനിലയിൽ അവസാനിച്ചു. ആദ്യ ഇന്നിങ്സിൽ മഹാരാഷ്ട്ര 239 റൺസും കേരളം 219 റൺസുമാണ് നേടിയത്. മത്സരത്തിൽ മഹാരാഷ്ട്രയ്ക്ക് മൂന്ന് പോയിന്റും കേരളത്തിന് ഒരു പോയിന്റും ലഭിച്ചു.

രഞ്ജി ട്രോഫി: മഹാരാഷ്ട്രക്കെതിരെ കേരളം 219 റൺസിന് പുറത്ത്, രണ്ടാം ഇന്നിങ്സിൽ മഹാരാഷ്ട്രയ്ക്ക് മികച്ച തുടക്കം
രഞ്ജി ട്രോഫി ക്രിക്കറ്റിൽ മഹാരാഷ്ട്രയ്ക്കെതിരെ ഒന്നാം ഇന്നിങ്സിൽ കേരളം 219 റൺസിന് പുറത്തായി. സഞ്ജു സാംസൺ 54 റൺസ് നേടി. രണ്ടാം ഇന്നിങ്സിൽ മഹാരാഷ്ട്ര വിക്കറ്റ് നഷ്ടമില്ലാതെ 51 റൺസെടുത്തു.

രഞ്ജി ട്രോഫി: കേരളം-മഹാരാഷ്ട്ര മത്സരം രണ്ടാം ദിവസത്തിലേക്ക്; ഗംഭീര തുടക്കമിട്ട് കേരളം
രഞ്ജി ട്രോഫി ക്രിക്കറ്റിൽ മഹാരാഷ്ട്രയ്ക്കെതിരായ കേരളത്തിന്റെ മത്സരം രണ്ടാം ദിവസത്തിലേക്ക്. ആദ്യ ദിനം പേസർമാർ തിളങ്ങിയപ്പോൾ, കഷ്ടിച്ച് രക്ഷപെട്ട് മഹാരാഷ്ട്ര. 7 വിക്കറ്റ് നഷ്ടത്തിൽ 179 റൺസാണ് മഹാരാഷ്ട്രയുടെ ഇന്നലത്തെ സമ്പാദ്യം.

രഞ്ജി ട്രോഫി: മഹാരാഷ്ട്രയ്ക്കെതിരെ കേരളത്തിന് ഗംഭീര തുടക്കം
രഞ്ജി ട്രോഫി സീസണിലെ ആദ്യ മത്സരത്തിൽ കേരളത്തിന് ഗംഭീര തുടക്കം. തിരുവനന്തപുരത്ത് നടക്കുന്ന മത്സരത്തിൽ മഹാരാഷ്ട്രയ്ക്കെതിരെ മികച്ച പ്രകടനമാണ് കേരളം കാഴ്ചവെക്കുന്നത്. കളി തുടങ്ങി 17 ഓവറുകൾ പിന്നിട്ടപ്പോൾ 5 വിക്കറ്റ് നഷ്ടത്തിൽ 48 റൺസാണ് മഹാരാഷ്ട്ര നേടിയത്.

ബിഹാർ രഞ്ജി ട്രോഫി ടീം വൈസ് ക്യാപ്റ്റനായി 14-കാരൻ വൈഭവ് സൂര്യവംശി
ബിഹാർ രഞ്ജി ട്രോഫി ടീമിന്റെ വൈസ് ക്യാപ്റ്റനായി 14 വയസ്സുകാരൻ വൈഭവ് സൂര്യവംശിയെ തിരഞ്ഞെടുത്തു. ഒക്ടോബർ 15-ന് ആരംഭിക്കുന്ന 2025-26 രഞ്ജി ട്രോഫി സീസണിന്റെ ആദ്യ രണ്ട് റൗണ്ടുകൾക്കുള്ള ടീമിന്റെ ഉപനായകനായിരിക്കും വൈഭവ്. ഓസ്ട്രേലിയൻ പര്യടനത്തിൽ ഇന്ത്യ അണ്ടർ 19 ടീമിനു വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ചത് സൂര്യവംശിയുടെ സ്ഥാനക്കയറ്റത്തിന് പ്രധാന കാരണമായി.

കരുൺ നായർ വീണ്ടും കർണാടക ജഴ്സിയിൽ; വിദർഭയുടെ എൻഒസി ലഭിച്ചു
കരുൺ നായർ 2025-26 സീസണിൽ കർണാടക ജഴ്സിയിൽ കളിക്കും. ഇതിനായുള്ള എൻഒസി വിദർഭ ക്രിക്കറ്റ് അസോസിയേഷൻ നൽകി. എട്ട് വർഷത്തിനു ശേഷം ഇന്ത്യൻ ടെസ്റ്റ് ടീമിൽ തിരിച്ചെത്തിയ അദ്ദേഹം, കഴിഞ്ഞ രഞ്ജി സീസണിൽ 863 റൺസ് നേടിയിരുന്നു.