തമിഴ്നാട്ടിലെ ത്രിഭാഷാ നയത്തിനെതിരെ പ്രതിഷേധിച്ച് നടി രഞ്ജന നാച്ചിയാർ ബിജെപിയിൽ നിന്ന് രാജിവച്ചു. ഹിന്ദി അടിച്ചേൽപ്പിക്കുന്നത് ശരിയല്ലെന്നും ബിജെപിക്ക് ദ്രാവിഡരോട് വെറുപ്പാണെന്നും രഞ്ജന ആരോപിച്ചു. പാർട്ടി വിട്ടാലും പൊതുപ്രവർത്തനം തുടരുമെന്നും അവർ വ്യക്തമാക്കി.