Ramesh Chennithala

ആരോഗ്യ മന്ത്രി രാജി വെക്കണം; രൂക്ഷ വിമർശനവുമായി രമേശ് ചെന്നിത്തല
ആരോഗ്യ വകുപ്പിനെതിരെ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. ആരോഗ്യ മന്ത്രി വീണാ ജോർജ് രാജി വെക്കണമെന്നും, മന്ത്രിക്ക് അധികാരത്തിൽ തുടരാൻ ധാർമികതയില്ലെന്നും അദ്ദേഹം പറഞ്ഞു. കള്ളങ്ങൾ തുടർന്ന് പറഞ്ഞതിന് ശേഷം ഒടുവിൽ മാപ്പ് പറഞ്ഞു രക്ഷപ്പെടാൻ ശ്രമിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കോൺഗ്രസ് പുനഃസംഘടന വേഗമാക്കണം; രമേശ് ചെന്നിത്തല
പഞ്ചായത്ത്, നിയമസഭാ തിരഞ്ഞെടുപ്പുകൾ അടുത്തിരിക്കെ കോൺഗ്രസ് പുനഃസംഘടന നടപടികൾ വേഗത്തിൽ പൂർത്തിയാക്കണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. എല്ലാ നേതാക്കളുമായി ആലോചിച്ച ശേഷം അന്തിമ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. കെപിസിസി നേതൃത്വം ഡൽഹിയിൽ ചർച്ചകൾ നടത്തും, ഡിസിസി പ്രസിഡന്റുമാരെ നിലനിർത്തുന്ന കാര്യവും ചർച്ചയിൽ വരും.

കന്യാസ്ത്രീകളുടെ മോചനത്തിൽ കേന്ദ്രത്തിന് വാക്കില്ല; നിയമം ബജ്റംഗ്ദളിന്റെ കയ്യിലെന്ന് ചെന്നിത്തല
കന്യാസ്ത്രീകളുടെ മോചനത്തിൽ കേന്ദ്രസർക്കാരിനും ആഭ്യന്തരമന്ത്രിക്കും വാക്ക് പാലിക്കാൻ സാധിക്കുന്നില്ലെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. ബജ്റംഗ്ദളാണ് ഇപ്പോൾ നിയമം നടപ്പാക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കന്യാസ്ത്രീകളുടെ അറസ്റ്റിൽ കേരളത്തിലെ ജനങ്ങളും ക്രൈസ്തവ സമൂഹവും ആശങ്കയിലാണെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.

പി.എം കുസും അഴിമതി: അനർട്ടിന്റേത് പച്ചക്കള്ളം, തെളിവുകൾ കയ്യിലുണ്ടെന്ന് രമേശ് ചെന്നിത്തല
പി.എം കുസും പദ്ധതിയുമായി ബന്ധപ്പെട്ട് അനർട്ടിൽ നടന്ന ക്രമക്കേടുകളെക്കുറിച്ച് താൻ ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടിയായി അനർട്ട് നൽകിയ വിശദീകരണക്കുറിപ്പിൽ പച്ചക്കള്ളങ്ങൾ മാത്രമാണുള്ളതെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. ഈ വിശദീകരണത്തിലൂടെ താൻ ഉന്നയിച്ച അഴിമതി ആരോപണങ്ങളെല്ലാം ശരിവെക്കപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിഷയത്തിൽ മറുപടി പറയാതെ ഒളിച്ചോടാനുള്ള ശ്രമമാണ് മന്ത്രി നടത്തുന്നതെന്നും ചെന്നിത്തല ആരോപിച്ചു.

വിഎസിനെ അവസാനമായി കാണാൻ രമേശ് ചെന്നിത്തല ഹരിപ്പാടെത്തി
മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ ഭൗതിക ശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര ഹരിപ്പാട് പിന്നിടുമ്പോൾ വിഎസിനെ അവസാന നോക്ക് കാണാനെത്തിയവരിൽ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമെത്തി. വി.എസിന് ആദരാഞ്ജലി അർപ്പിക്കാൻ മണിക്കൂറുകളായി കാത്തിരിക്കുകയാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ആലപ്പുഴയിലെ നേതാക്കന്മാർ എന്ന നിലക്ക് വി.എസും താനും തമ്മിൽ നല്ല ബന്ധമുണ്ടായിരുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

വി.എസ് അച്യുതാനന്ദൻ്റെ വേർപാടിൽ അനുശോചനം അറിയിച്ച് രമേശ് ചെന്നിത്തല
വി.എസ്. അച്യുതാനന്ദന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി രമേശ് ചെന്നിത്തല. അദ്ദേഹവുമായി അടുത്ത ബന്ധമുണ്ടായിരുന്നെന്നും അദ്ദേഹത്തെ ബഹുമാനിച്ചിരുന്നുവെന്നും ചെന്നിത്തല അനുസ്മരിച്ചു. കേരള രാഷ്ട്രീയത്തിൽ വി.എസ് ഉണ്ടാക്കിയ ശൂന്യത വലുതായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അദ്ദേഹത്തിന്റെ ഓർമകൾക്ക് മുന്നിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നുവെന്നും ചെന്നിത്തല പറഞ്ഞു.

മിഥുന്റെ കുടുംബത്തെ സർക്കാർ സംരക്ഷിക്കണം: രമേശ് ചെന്നിത്തല
തേവലക്കര ബോയ്സ് സ്കൂളിൽ ഷോക്കേറ്റ് മരിച്ച മിഥുന്റെ കുടുംബത്തിന് സർക്കാർ സംരക്ഷണം നൽകണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. സ്കൂൾ മാനേജ്മെന്റിനെ രക്ഷിക്കാനുള്ള ശ്രമം ഉപേക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. മിഥുന്റെ അമ്മയ്ക്ക് നാട്ടിൽത്തന്നെ ജോലി നൽകാനുള്ള സാഹചര്യം സർക്കാർ ഒരുക്കണമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.

അനർട്ടിൽ നൂറ് കോടിയുടെ അഴിമതി; സി.ഇ.ഒ അന്വേഷണം പ്രഹസനമെന്ന് ചെന്നിത്തല
അനർട്ടിലെ അഴിമതി സി.ഇ.ഒ അന്വേഷിക്കുന്നതിനെ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല വിമർശിച്ചു. 100 കോടി രൂപയുടെ അഴിമതി നടന്നുവെന്നും തെളിവുകൾ കമ്മീഷന് മുന്നിൽ ഹാജരാക്കാമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിയുടെ ഭാഗത്ത് തെറ്റില്ലെങ്കിൽ ഫോറൻസിക് ഓഡിറ്റിങ്ങിന് തയ്യാറുണ്ടോയെന്നും ചെന്നിത്തല ചോദിച്ചു.

ആരോഗ്യമന്ത്രിക്കെതിരെ പ്രതിഷേധം കടുപ്പിച്ച് ചെന്നിത്തല; സർക്കാർ ഗൗരവം കാണിക്കുന്നില്ലെന്ന് വിമർശനം
ആരോഗ്യ മന്ത്രി വീണാ ജോർജിനെതിരെ രൂക്ഷ വിമർശനവുമായി രമേശ് ചെന്നിത്തല. സർക്കാർ ആശുപത്രികളുടെ അവസ്ഥ ദയനീയമാണെന്നും, ദുരന്തത്തിന് ഉത്തരവാദിയായ വ്യക്തിയെ കണ്ടെത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വീഴ്ചകൾ മറയ്ക്കാൻ സർക്കാർ ശ്രമിക്കുന്നുവെന്നും ചെന്നിത്തല ആരോപിച്ചു.

ആരോഗ്യമന്ത്രിക്ക് പ്രതിഷേധം പേടിയാണെന്ന് രമേശ് ചെന്നിത്തല
ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ രമേശ് ചെന്നിത്തലയുടെ വിമർശനം. ആരോഗ്യമേഖലയിലെ വീഴ്ചകൾ കാരണമാണ് മന്ത്രിക്ക് പ്രതിഷേധങ്ങളെ ഭയമെന്ന് ചെന്നിത്തല ആരോപിച്ചു. കെട്ടിടം തള്ളിയിട്ടതല്ല, ഭരണപരമായ കഴിവില്ലായ്മ കൊണ്ട് തകർന്നതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ആരോഗ്യ വകുപ്പ് അഴിമതിയുടെ ഈജിയൻ തൊഴുത്ത്; അന്വേഷണം വേണമെന്ന് രമേശ് ചെന്നിത്തല
ആരോഗ്യ വകുപ്പ് അഴിമതിയുടെ ഈജിയൻ തൊഴുത്തായി മാറിയെന്നും സാധാരണക്കാരന്റെ ജീവന് ഇവിടെ പുല്ലുവിലയാണെന്നും രമേശ് ചെന്നിത്തല പ്രസ്താവിച്ചു. 2025 ജനുവരി 22-ന് നിയമസഭയിൽ സമർപ്പിച്ച കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ റിപ്പോർട്ടിൽ ഇത് വ്യക്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആരോഗ്യവകുപ്പിലെ അഴിമതികളെക്കുറിച്ച് അന്വേഷിക്കണമെന്നും മന്ത്രി സ്ഥാനത്ത് നിന്ന് മാറി നിന്ന് അന്വേഷണത്തിന് അവസരം നൽകണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

നിലമ്പൂര് വിജയ ക്രെഡിറ്റ് വിവാദം; ചെന്നിത്തലയ്ക്കെതിരെ ആഞ്ഞടിച്ച് രാജ്മോഹന് ഉണ്ണിത്താന്
നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് വിജയത്തിന്റെ ക്രെഡിറ്റ് തർക്കത്തിൽ രമേശ് ചെന്നിത്തലയ്ക്കെതിരെ രാജ്മോഹൻ ഉണ്ണിത്താൻ എംപി രംഗത്ത്. വിജയത്തിന്റെ പിതൃത്വം ഏറ്റെടുക്കാൻ ആരും ശ്രമിക്കേണ്ടെന്നും രമേശ് ചെന്നിത്തലയുടെ നീക്കം പുതിയ പ്രവണതയാണെന്നും ഉണ്ണിത്താൻ വിമർശിച്ചു. കെപിസിസി പ്രസിഡന്റിനും പ്രതിപക്ഷ നേതാവിനും വിജയത്തിൽ നിർണായക പങ്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.