കുംഭമേളയിൽ പ്രാവിനെ തലയിലേറ്റി ‘കബൂതർവാലെ ബാബ’ എന്ന പേരിൽ അറിയപ്പെടുന്ന രാജ്\u200cപുരി മഹാരാജ് ശ്രദ്ധാകേന്ദ്രമായി. ഏകദേശം ഒരു ദശാബ്ദക്കാലമായി കുംഭമേളയിൽ പ്രാവിനെ തലയിലേറ്റി എത്തുന്ന ഇദ്ദേഹം സോഷ്യൽ മീഡിയയിലും വൈറലായിക്കഴിഞ്ഞു. അനുകമ്പയുടെയും സ്നേഹത്തിന്റെയും പ്രതീകമായാണ് താൻ പ്രാവിനെ തലയിലേറ്റുന്നതെന്ന് കബൂതർവാലെ ബാബ പറയുന്നു.