Rajeev Chandrasekhar

പാലാ ബിഷപ്പുമായി രാജീവ് ചന്ദ്രശേഖർ കൂടിക്കാഴ്ച നടത്തി; സഭയുമായുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ ബിജെപി
ക്രൈസ്തവ സഭകളെ അനുനയിപ്പിക്കാനുള്ള ബിജെപി നീക്കം തുടരുന്നു. പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടുമായി രാജീവ് ചന്ദ്രശേഖര്‍ കൂടിക്കാഴ്ച നടത്തി. സഭയുമായുള്ള പ്രശ്നങ്ങള്‍ ബിജെപി പരിഹരിക്കുമെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

മുഖ്യമന്ത്രിയുടെ വാഗ്ദാനം പാഴായി; 10 വർഷം ഭരിച്ചിട്ടും ഒന്നും ശരിയായില്ലെന്ന് രാജീവ് ചന്ദ്രശേഖർ
ക്ലിഫ് ഹൗസിൽ ഇരിക്കുന്ന മുഖ്യമന്ത്രി എല്ലാം ശരിയാകുമെന്ന വാഗ്ദാനം നൽകിയിട്ടും പത്ത് വർഷം ഭരിച്ചിട്ടും ഒന്നും ശരിയായില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. എവിടെ നോക്കിയാലും അഴിമതിയും അനാസ്ഥയുമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വിശ്വാസികളെ ദ്രോഹിക്കാനും അമ്പലം കൊള്ളയടിക്കാനും മുഖ്യമന്ത്രി എന്തൊക്കെ ചെയ്തുവെന്ന് ഇപ്പോൾ പുറത്തുവരികയാണെന്നും രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു.

ട്രെഡ്മില്ലിൽ നിന്ന് വീണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന് പരിക്ക്
ട്രെഡ്മില്ലിൽ നിന്ന് വീണ് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന് പരുക്കേറ്റു. ട്രെഡ്മില്ലിൽ ഫോൺ എടുക്കാൻ ശ്രമിച്ചതാണ് അപകടകാരണം. ട്രെഡ്മില്ലിൽ വ്യായാമം ചെയ്യുമ്പോൾ മൊബൈൽ ഫോൺ ശ്രദ്ധയോടെ മാത്രം ഉപയോഗിക്കുക എന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

കേരളത്തിലെ സാമ്പത്തിക സ്ഥിതി തകർച്ചയിലെന്ന് രാജീവ് ചന്ദ്രശേഖർ
കഴിഞ്ഞ 9 വർഷമായി കേരളത്തിലെ സാമ്പത്തികരംഗം തകർന്നു കിടക്കുകയാണെന്നും ഈ നിയമസഭാ സമ്മേളനത്തിൽ വിലക്കയറ്റം ചർച്ച ചെയ്യാത്തത് പ്രതിഷേധാർഹമാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ അഭിപ്രായപ്പെട്ടു. രാഹുൽ ഗാന്ധിക്കെതിരായ കൊലവിളി പ്രസംഗം നടത്തിയ ബിജെപി വക്താവ് പ്രിൻ്റു മഹാദേവനെ തള്ളി രാജീവ് ചന്ദ്രശേഖർ രംഗത്ത് വന്നു. ശബരിമല സ്വർണ്ണ പാളി വിവാദത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി രാജീവ് ചന്ദ്രശേഖർ രംഗത്തെത്തി.

‘കൃത്യതയില്ലാത്ത നേതൃത്വം’; രാജീവ് ചന്ദ്രശേഖറിനെതിരെ ബിജെപിയിൽ വിമർശനം കടുക്കുന്നു
ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനെതിരെ പാർട്ടിയിലെ വിവിധ സെല്ലുകളുടെ ചുമതലക്കാർ വിമർശനവുമായി രംഗത്ത്. സംസ്ഥാന അധ്യക്ഷനായി ആറുമാസം പിന്നിട്ടിട്ടും പാർട്ടിക്ക് കീഴിലെ സെല്ലുകൾ പുനഃസംഘടിപ്പിക്കുന്നതിൽ അദ്ദേഹം വീഴ്ച വരുത്തിയെന്നാണ് പ്രധാന വിമർശനം. പാർട്ടിയെ സംബന്ധിച്ച് ഒരു കാര്യത്തിലും കൃത്യതയില്ലാത്ത നേതൃത്വമാണ് ഇപ്പോഴുള്ളതെന്ന് അംഗങ്ങൾ തുറന്നടിച്ചു.

സിപിഎമ്മും കോൺഗ്രസും ജനങ്ങളെ ഒരുപോലെ വിഡ്ഢികളാക്കുന്നു; വിമർശനവുമായി രാജീവ് ചന്ദ്രശേഖർ
ബിജെപി സംസ്ഥാന അധ്യക്ഷനായ ശേഷം പുതിയ വോട്ടർമാരെ വോട്ടർപട്ടികയിൽ ചേർത്തുവെന്ന് രാജീവ് ചന്ദ്രശേഖർ അഭിപ്രായപ്പെട്ടു. വരുന്ന 35 ദിവസങ്ങൾ നിർണായകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരളത്തിൽ അധികാരം പിടിച്ചെടുക്കണമെന്നും, സിപിഎമ്മും കോൺഗ്രസ്സും ഒരുപോലെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും രാജീവ് ചന്ദ്രശേഖർ വിമർശിച്ചു.

രാജീവ് ചന്ദ്രശേഖറിനെതിരെ പരാതിയുമായി മാധ്യമപ്രവർത്തക
ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനെതിരെ മാധ്യമപ്രവർത്തകയുടെ പരാതി. കൈരളി ടിവിയിലെ റിപ്പോർട്ടർ സുലേഖയാണ് ഡിജിപിക്ക് പരാതി നൽകിയിരിക്കുന്നത്. ജോലി തടസ്സപ്പെടുത്തിയെന്നും, അപകീർത്തിപ്പെടുത്തിയെന്നും ഭീഷണിപ്പെടുത്തിയെന്നും സുലേഖ പരാതിയിൽ ആരോപിച്ചു.

തിരുമല അനിൽ ആത്മഹത്യ: മാധ്യമപ്രവർത്തകരോട് ക്ഷോഭിച്ച് രാജീവ് ചന്ദ്രശേഖർ
തിരുമല വാർഡ് കൗൺസിലർ അനിൽ തിരുമലയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തകരോട് രൂക്ഷമായി പ്രതികരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. വേണ്ടാത്ത കാര്യങ്ങൾ പറയരുതെന്നും സത്യം എന്താണെന്ന് വരും ദിവസങ്ങളിൽ അറിയുമെന്നും അദ്ദേഹം പറഞ്ഞു. ഇത് സി.പി.ഐ.എമ്മിന്റെ തന്ത്രമാണെന്നും ഗുരുതരമായ വിഷയമായി കാണുന്നുവെന്നും രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു.

ആഗോള അയ്യപ്പ സംഗമം പൂർണ പരാജയമെന്ന് രാജീവ് ചന്ദ്രശേഖർ
ആഗോള അയ്യപ്പ സംഗമം പൂർണ പരാജയമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ അഭിപ്രായപ്പെട്ടു. സംഗമം ബഹിഷ്കരിച്ച അയ്യപ്പഭക്തർക്ക് അദ്ദേഹം അഭിനന്ദനങ്ങൾ അറിയിച്ചു. ജനങ്ങളെ ചൂഷണം ചെയ്യുന്നവരെ അല്ല, സേവിക്കുന്ന നേതാക്കളെയാണ് ആവശ്യമെന്നും രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു.

സുരേഷ് ഗോപിയുടെ കലുങ്ക് സംവാദത്തിനെതിരെ വിമർശനം; എയിംസിൽ വ്യക്തത വേണമെന്ന് കോർകമ്മിറ്റിയിൽ ആവശ്യം
കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ 'കലുങ്ക് സൗഹൃദ സംവാദ'ത്തിനെതിരെ ബിജെപി കോർ കമ്മിറ്റിയിൽ വിമർശനം. സംസ്ഥാന നേതൃത്വവുമായി ആലോചിക്കാതെ പരിപാടി നടത്തിയതിൽ ഒരു വിഭാഗം നേതാക്കൾ അതൃപ്തി അറിയിച്ചു. എയിംസിൻ്റെ കാര്യത്തിൽ പാർട്ടി വ്യക്തത വരുത്തണമെന്നും, ക്രൈസ്തവ നയതന്ത്രം അധികമാകുന്നുവെന്നും വിമർശനങ്ങൾ ഉയർന്നു. നിയമസഭാ മണ്ഡലങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് തദ്ദേശ തിരഞ്ഞെടുപ്പിൽ പ്രവർത്തിക്കാൻ രാജീവ് ചന്ദ്രശേഖർ നിർദ്ദേശം നൽകി.