Rajasthan

രാജസ്ഥാനിൽ മലയാളി പാസ്റ്റർക്കെതിരെ കേസ്; നിർബന്ധിത മതപരിവർത്തന ആരോപണം
രാജസ്ഥാനിൽ നിർബന്ധിത മതപരിവർത്തനം ആരോപിച്ചു മലയാളി പാസ്റ്റർക്കെതിരെ കേസ്. ഇടുക്കി കട്ടപ്പന സ്വദേശിയായ തോമസ് ജോർജിനെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. ബജ്റംഗ്ദൾ പ്രവർത്തകരുടെ പരാതിയിലാണ് പോലീസ് കേസ് എടുത്തത്. കടുത്ത ഭീഷണിയെ തുടർന്ന് അദ്ദേഹം രാജസ്ഥാൻ വിട്ടു.

രാജസ്ഥാനിൽ സ്കൂൾ മേൽക്കൂര തകർന്ന് കുട്ടികൾ മരിച്ച സംഭവം; അധ്യാപകരുടെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ച
രാജസ്ഥാനിലെ ഝലാവറിൽ സ്കൂൾ കെട്ടിടത്തിന്റെ മേൽക്കൂര തകർന്ന് 7 കുട്ടികൾ മരിച്ച സംഭവത്തിൽ അധ്യാപകരുടെ ഭാഗത്ത് നിന്ന് ഗുരുതരമായ വീഴ്ചയുണ്ടായെന്ന് ദൃക്സാക്ഷികൾ. മേൽക്കൂരയിൽ നിന്ന് കല്ലുകൾ വീഴുന്നുവെന്ന് കുട്ടികൾ അധ്യാപകരെ അറിയിച്ചിട്ടും ക്ലാസ്സിൽത്തന്നെ തുടരാൻ നിർദ്ദേശിച്ചു. സംഭവത്തിൽ അഞ്ച് സ്കൂൾ ജീവനക്കാരെ സസ്പെൻഡ് ചെയ്തു.

രാജസ്ഥാനിൽ വ്യോമസേനയുടെ യുദ്ധവിമാനം തകർന്ന് പൈലറ്റ് മരിച്ചു
രാജസ്ഥാനിൽ വ്യോമസേനയുടെ യുദ്ധവിമാനം തകർന്ന് വീണുണ്ടായ അപകടത്തിൽ പൈലറ്റ് മരിച്ചു. സൂറത്ത്ഗഢ് വ്യോമതാവളത്തിൽ നിന്ന് പറന്നുയർന്ന ജാഗ്വാർ യുദ്ധവിമാനമാണ് തകർന്നത്. സംഭവത്തിൽ വ്യോമസേന അന്വേഷണം ആരംഭിച്ചു.

ഉദയ്പൂരിൽ ഫ്രഞ്ച് യുവതിയെ ബലാത്സംഗം ചെയ്തു; പ്രതി ഒളിവിൽ
രാജസ്ഥാനിലെ ഉദയ്പൂരിൽ ഫ്രഞ്ച് വിനോദസഞ്ചാരിയെ ബലാത്സംഗം ചെയ്തതായി പരാതി. പാർട്ടിയിൽ വെച്ച് പരിചയപ്പെട്ട ആൾ മനോഹരമായ സ്ഥലങ്ങൾ കാണിച്ചുതരാമെന്ന് വാഗ്ദാനം ചെയ്ത് അപ്പാർട്ട്മെന്റിലേക്ക് കൂട്ടികൊണ്ടുപോയി ബലാത്സംഗം ചെയ്തുവെന്നാണ് പരാതി. പ്രതി ഒളിവിലാണെന്നും ഇയാളെ കണ്ടെത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.

സിനിമ സ്റ്റൈലിൽ ബാങ്ക് തട്ടിപ്പ്; നാലരക്കോടി രൂപയുമായി യുവതി പിടിയിൽ
രാജസ്ഥാനിലെ കോട്ടയിൽ ഐസിഐസിഐ ബാങ്ക് റിലേഷൻഷിപ്പ് മാനേജർ സാക്ഷി ഗുപ്തയെ സിനിമ സ്റ്റൈലിൽ ബാങ്ക് തട്ടിപ്പ് നടത്തിയതിന് അറസ്റ്റ് ചെയ്തു. ഉപഭോക്താക്കളുടെ അക്കൗണ്ടുകളിൽ നിന്ന് ഏകദേശം നാലരക്കോടി രൂപ തട്ടിയെടുത്ത ശേഷം ഓഹരി വിപണിയിൽ നിക്ഷേപം നടത്തി. പണം നഷ്ടപ്പെട്ട നിക്ഷേപകർക്ക് തുക തിരികെ നൽകുമെന്ന് ബാങ്ക് അറിയിച്ചു.

സിന്ദൂരം മായ്ക്കാൻ ശ്രമിച്ചവരെ അവരുടെ മണ്ണിൽ ചെന്ന് നശിപ്പിച്ചു; പാക് അധീന കശ്മീരിന് വേണ്ടിയാണ് ഇനി ചർച്ചയെന്ന് മോദി
പഹൽഗാം ആക്രമണത്തിന് ശേഷവും ഓപ്പറേഷൻ സിന്ദൂറിന് ശേഷവും പ്രധാനമന്ത്രി നരേന്ദ്ര മോദി ആദ്യമായി രാജസ്ഥാൻ സന്ദർശിച്ചു. ഭീകരവാദ ആക്രമണങ്ങൾക്ക് രാജ്യം തക്കതായ മറുപടി നൽകുമെന്നും മോദി പറഞ്ഞു. പാക് അധീന കശ്മീരിനുവേണ്ടിയുള്ള ചർച്ചകൾക്കാണ് ഇനി ഇന്ത്യ തയ്യാറെടുക്കുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു.

രാജസ്ഥാനിൽ 25 ഭർത്താക്കന്മാർ; വിവാഹ തട്ടിപ്പുകാരി പിടിയിൽ
രാജസ്ഥാനിൽ 25 പുരുഷന്മാരെ വിവാഹം കഴിച്ച് തട്ടിപ്പ് നടത്തിയ 23-കാരിയെ പോലീസ് അറസ്റ്റ് ചെയ്തു. അനുരാധ പാസ്വാൻ എന്ന യുവതിയെ സവായ് മധോപൂർ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. വിവാഹം വൈകിയവരെ ലക്ഷ്യമിട്ട് വിവാഹത്തട്ടിപ്പ് നടത്തുന്ന സംഘത്തിലെ അംഗമാണ് അറസ്റ്റിലായ അനുരാധ പാസ്വാൻ.

രാജസ്ഥാനിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുന്നു; വിമാന സർവീസുകൾ റദ്ദാക്കി
രാജസ്ഥാനിലെ ബാർമർ, ജയ്സാൽമീർ മേഖലകളിൽ ജനജീവിതം സാധാരണ നിലയിലേക്ക്. ബാർമറിൽ ഇന്ന് മുതൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കും. സുരക്ഷയുടെ ഭാഗമായി എയർ ഇന്ത്യയും ഇൻഡിഗോയും വിവിധ സ്ഥലങ്ങളിലേക്കുള്ള ഇന്നത്തെ വിമാന സർവീസുകൾ റദ്ദാക്കി.

ഇന്ത്യാ-പാക് അതിർത്തി ശാന്തം; ജമ്മു കശ്മീരിലും രാജസ്ഥാനിലും സ്കൂളുകൾ തുറന്നു
ഇന്ത്യാ-പാക് അതിർത്തിയിലെ സംഘർഷാവസ്ഥയ്ക്ക് അയവ് വന്നതോടെ സ്ഥിതിഗതികൾ ശാന്തമാകുന്നു. ജമ്മു കശ്മീരിലെ അതിർത്തി ജില്ലകൾ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇന്ന് തുറന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി ഓപ്പറേഷൻ സിന്ദൂറിൻ്റെ വിജയം രാജ്യത്തെ സ്ത്രീകൾക്ക് സമർപ്പിച്ചു.

ജയ്സാൽമീറിൽ ഇന്നും രാത്രി ബ്ലാക്ക് ഔട്ട്; സുരക്ഷ ശക്തമാക്കി
രാജസ്ഥാനിലെ ജയ്സാൽമീർ, ബാർമിർ ജില്ലകളിൽ ഇന്ന് രാത്രിയും ബ്ലാക്ക് ഔട്ട് പ്രഖ്യാപിച്ചു. രാത്രി 8 മണി മുതൽ രാവിലെ 6 മണി വരെയാണ് ബ്ലാക്ക് ഔട്ട്. സുരക്ഷാ മുൻകരുതലുകൾ കണക്കിലെടുത്ത് എല്ലാവരും സഹകരിക്കണമെന്ന് അധികൃതർ അറിയിച്ചു.

ജയ്സാൽമീറിൽ പതിച്ച മിസൈലുകൾ നിർവീര്യമാക്കി; അതീവ ജാഗ്രതയിൽ രാജസ്ഥാൻ അതിർത്തി
രാജസ്ഥാനിലെ ജയ്സാൽമീറിൽ പാക് മിസൈലുകൾ പതിച്ചതിനെ തുടർന്ന് സുരക്ഷാ സേന മിസൈലുകൾ നിർവീര്യമാക്കി. ജയ്സാൽമീർ ജില്ലാ ഭരണകൂടവും പൊലീസും സുരക്ഷാ സേനയും ചേർന്നാണ് നടപടികൾ സ്വീകരിച്ചത്. മേഖലയിൽ അതീവ ജാഗ്രത തുടരുകയാണ്.