Raj Bhavan

രാജ്ഭവൻ മാസികയിലെ ലേഖനത്തെ വിമർശിച്ച് മുഖ്യമന്ത്രി; ഗവർണർ മൗനം പാലിച്ചു
രാജ്ഭവൻ മാസികയിലെ ലേഖനത്തെ മുഖ്യമന്ത്രി പിണറായി വിജയൻ വിമർശിച്ചു. ഗവർണറുടെ അധികാരത്തെക്കുറിച്ചുള്ള ലേഖനമാണ് വിമർശനത്തിന് കാരണമായത്. മുഖ്യമന്ത്രിയുടെ വിമർശനങ്ങളോട് ഗവർണർ പ്രതികരിച്ചില്ല.

കേരള സർവകലാശാലയിൽ വിസിയുടെ പ്രതികാര നടപടി; രജിസ്ട്രാറുടെ പിഎയെ മാറ്റി
കേരള സർവകലാശാലയിൽ വിസി ഡോ. മോഹനൻ കുന്നുമ്മൽ പ്രതികാര നടപടി തുടരുന്നു. രജിസ്ട്രാറുടെ പിഎയെയും ഓഫീസിലെ സെക്ഷൻ ഓഫീസറെയും മാറ്റി. സ്ഥിരം വിസി നിയമനത്തിലെ സേർച്ച് കമ്മറ്റി ചെലവ് അതത് സർവകലാശാലകൾ വഹിക്കണമെന്ന് രാജ്ഭവൻ നിർദ്ദേശം നൽകി. രണ്ട് സർവകലാശാലകളും 5.5 ലക്ഷം രൂപ വീതം നൽകണമെന്നാണ് ആവശ്യം.

വിസി നിയമന കേസിൽ സർവകലാശാലകൾ പണം നൽകണം; രാജ്ഭവൻ്റെ കത്ത്
വൈസ് ചാൻസലർ നിയമനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയിൽ നടത്തിയ കേസിന്റെ ചിലവ് സർവകലാശാലകൾ വഹിക്കണമെന്ന് രാജ്ഭവൻ. ഇതുമായി ബന്ധപ്പെട്ട് ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകൾക്ക് ഗവർണർ കത്തയച്ചു. രണ്ട് സർവകലാശാലകളും 5.5 ലക്ഷം രൂപ വീതം നൽകണമെന്നാണ് ആവശ്യം.

ഓണം വാരാഘോഷ സമാപനം: മുഖ്യമന്ത്രിയെ മൂത്ത സഹോദരനെന്ന് വിളിച്ച് ഗവർണർ
സംസ്ഥാന സർക്കാരിന്റെ ഓണം വാരാഘോഷ സമാപന ഘോഷയാത്രയിൽ മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ രാജേന്ദ്ര ആർലേക്കറും ഒരേ വേദി പങ്കിട്ടു. ഗവർണർ മുഖ്യമന്ത്രിയെ മൂത്ത സഹോദരനെന്ന് വിശേഷിപ്പിച്ചത് ശ്രദ്ധേയമായി. ആയിരത്തിലധികം കലാകാരന്മാർ പങ്കെടുത്ത ഘോഷയാത്രയിൽ വിവിധ സംസ്ഥാനങ്ങളുടെ തനത് കലാരൂപങ്ങൾ പ്രദർശിപ്പിച്ചു.

രാജ്ഭവനിലെ അറ്റ് ഹോം പരിപാടി ബഹിഷ്കരിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും
മുഖ്യമന്ത്രിയും മന്ത്രിമാരും രാജ്ഭവനിലെ അറ്റ് ഹോം പരിപാടി ബഹിഷ്കരിച്ചു. സർവകലാശാല വിഷയങ്ങളിൽ ഉൾപ്പെടെ സർക്കാർ-രാജ്ഭവൻ ഭിന്നത തുടരുന്നതിനിടെയാണ് ഈ തീരുമാനം. പ്രതിപക്ഷ നേതാവും പരിപാടിയിൽ പങ്കെടുക്കുന്നില്ല.

സുരക്ഷാ ഉദ്യോഗസ്ഥരുടെ നിയമനം റദ്ദാക്കിയതിൽ രാജ്ഭവന് അതൃപ്തി
സുരക്ഷാ ചുമതലയിലേക്ക് ആവശ്യപ്പെട്ട പോലീസ് ഉദ്യോഗസ്ഥരുടെ പട്ടികയിൽ സർക്കാർ മാറ്റം വരുത്തിയതിൽ രാജ്ഭവന് അതൃപ്തി. ആറ് പോലീസുകാരുടെയും ഒരു ഡ്രൈവറുടെയും പേരാണ് രാജ്ഭവൻ നിർദ്ദേശിച്ചിരുന്നത്. ഈ ഉദ്യോഗസ്ഥരെ രാജ്ഭവനിലേക്ക് നിയമിക്കാനുള്ള ഉത്തരവ് റദ്ദാക്കിയതിൻ്റെ കാരണം വ്യക്തമായിട്ടില്ല.

രാജ്ഭവനിൽ ഭാരതാംബ ചിത്രം; മുഖ്യമന്ത്രിയെ അതൃപ്തി അറിയിക്കാൻ ഗവർണർ
രാജ്ഭവനിൽ ഭാരതാംബയുടെ ചിത്രം പ്രദർശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയും ഗവർണറും തമ്മിൽ തർക്കം നിലനിൽക്കുന്നു. രാജ്ഭവനിൽ പരിപാടിക്ക് ഭാരതാംബയുടെ ചിത്രം ഉണ്ടാകുമെന്നും ഇതിൽ മാറ്റം വരുത്താൻ സാധ്യമല്ലെന്നും രാജ്ഭവൻ അറിയിച്ചു. വിഷയത്തിൽ പ്രതിഷേധം കനക്കുന്നതിനിടെ സിഐടിയു ഇന്ന് രാജ്ഭവനിലേക്ക് മാർച്ച് നടത്തും.

ഭാരതാംബയെ വിടാതെ ഗവർണർ; രാജ്ഭവനിൽ ചിത്രം തുടരും, സർക്കാരുമായി ഭിന്നത രൂക്ഷം
ഗവർണർ രാജേന്ദ്ര അർലേക്കർ രാജ്ഭവനിലെ എല്ലാ പരിപാടികളിലും ഭാരതാംബയുടെ ചിത്രം ഉപയോഗിക്കാനും പുഷ്പാർച്ചന നടത്താനും നിർദ്ദേശം നൽകി. ഔദ്യോഗിക പരിപാടികളിൽ ആർ.എസ്.എസിൻ്റെ ഭാരതാംബ ചിത്രത്തിൽ പുഷ്പാർച്ചന നടത്തുന്നത് അംഗീകരിക്കാൻ കഴിയില്ലെന്ന് സർക്കാർ വ്യക്തമാക്കി. ഔദ്യോഗിക പരിപാടികളിൽ നിന്ന് വിവാദ ചിത്രം ഒഴിവാക്കുമെന്ന ഉറപ്പ് രാജ്ഭവൻ പാലിച്ചില്ലെന്ന് സർക്കാർ വിമർശിച്ചു.

രാജ്ഭവനെ ആർഎസ്എസ് കേന്ദ്രമാക്കാൻ ഗവർണർ ശ്രമിക്കുന്നു; വിമർശനവുമായി മന്ത്രി വി. ശിവൻകുട്ടി
മന്ത്രി വി. ശിവൻകുട്ടി ഗവർണർക്കെതിരെ വിമർശനവുമായി രംഗത്ത്. ഗവർണർ രാജ്ഭവനെ ആർഎസ്എസ് താവളമാക്കാൻ ശ്രമിക്കുന്നുവെന്ന് മന്ത്രി ആരോപിച്ചു. ചടങ്ങിൽ നിന്ന് ഇറങ്ങിപ്പോയ മന്ത്രിക്ക് എതിരെ രാജ്ഭവനും രംഗത്ത് വന്നിട്ടുണ്ട്.

മന്ത്രി ശിവൻകുട്ടി രാജ്ഭവൻ ചടങ്ങ് ബഹിഷ്കരിച്ചത് ഗവർണറെ അപമാനിക്കലെന്ന് രാജ്ഭവൻ
ഭാരതാംബ ചിത്ര വിവാദവുമായി ബന്ധപ്പെട്ട് മന്ത്രി വി ശിവൻകുട്ടി രാജ്ഭവനിലെ ചടങ്ങ് ബഹിഷ്കരിച്ചതിൽ രാജ്ഭവന് അതൃപ്തി. ഭരണഘടനയെ തൊട്ട് അധികാരത്തിലെത്തിയ മന്ത്രി ഗവർണറെയും രാജ്ഭവനെയും അപമാനിച്ചു. മന്ത്രി ചെയ്തത് തെറ്റായ കീഴ് വഴക്കമാണെന്നും പ്രോട്ടോക്കോൾ ലംഘിച്ചുവെന്നും രാജ്ഭവൻ കുറ്റപ്പെടുത്തി.

ഭാരതാംബ വിവാദം: കൃഷി വകുപ്പിനെ കുറ്റപ്പെടുത്തി രാജ്ഭവൻ; മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം.
ഭാരതാംബ വിഷയത്തിൽ രാജ്ഭവൻ പ്രതികരണവുമായി രംഗത്ത്. കൃഷിമന്ത്രി പി. പ്രസാദിനെതിരെ ഗവർണറുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി വിമർശനവുമായി രംഗത്തെത്തി. മന്ത്രി രാഷ്ട്രീയ നേട്ടത്തിന് ശ്രമിച്ചുവെന്നും, മനഃപൂർവം വിവാദമുണ്ടാക്കാൻ ശ്രമിച്ചുവെന്നും രാജ്ഭവൻ ആരോപിക്കുന്നു.

രാജ്ഭവനിലെ പരിപാടി റദ്ദാക്കിയത് മിനിട്സിലെ മാറ്റം കാരണം; കൃഷി മന്ത്രിയുടെ കത്ത് പുറത്ത്
രാജ്ഭവനിൽ നടത്താനിരുന്ന പരിസ്ഥിതി ദിനാഘോഷം റദ്ദാക്കിയതുമായി ബന്ധപ്പെട്ട് കൃഷി മന്ത്രിയുടെ ഓഫീസ് രാജ്ഭവന് അയച്ച കത്ത് പുറത്ത്. മിനിട്സിൽ മാറ്റം വരുത്തിയത് കൊണ്ടാണ് പരിപാടി ഒഴിവാക്കിയതെന്നാണ് കത്തിലെ പരാമർശം. ആദ്യം അംഗീകരിച്ച മിനിട്സിൽ ഭാരതാംബയുടെ ചിത്രം ഉണ്ടായിരുന്നില്ലെന്നും കത്തിൽ പറയുന്നു.